ഒരു മുട്ടയ്ക്ക് ഇത്രയും വിലയെന്ന് പറഞ്ഞാല്‍ ആരും ഒന്ന് ഞെട്ടും. ഒരു മുട്ടയ്ക്ക് സാധാരണ ഉള്ള വില എട്ട് രൂപ ആണെങ്കില്‍ ഈ മുട്ടയുടെ വില അല്‍പ്പം വ്യത്യസ്തമാണ്. യുകെയിലാണ് ഈ മുട്ട ഉള്ളത്. മുട്ടയുടെ വില ഇരുപതിനായിരത്തില്‍ അധികം വരും.
ഈ മുട്ടയ്ക്ക് ഇത്രയും ഡിമാന്റ് വരാന്‍ കാരണം എന്താണെന്ന് അറിയോ? സാധാരണ മുട്ടയുടെ നിന്ന് വ്യത്യസ്തമായി ഉരുണ്ട് വട്ടത്തിലായിരുന്നു ഈ മുട്ടയുടെ ആകൃതി എന്നത് തന്നെയാണ്.
സ്‌കോട്ട്ലന്‍ഡിലെ യുവതിക്കാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഈ അത്യപൂര്‍വ മുട്ട ലഭിച്ചത്. പിന്നീട് ഒരു കൌതുകത്തിന്റെ പുറത്ത് ഇവര്‍ ലേലങ്ങള്‍ നടത്തുന്ന സ്ഥാപനത്തെ ബന്ധപ്പെടുകയും മുട്ടയുടെ സവിശേഷതയെപ്പറ്റി അവരെസ അറിയിക്കുകയുമായിരുന്നു. ഇതിനിടെ ലാംബോണ്‍ സ്വദേശിയായ എഡ് പൗനല്‍ എന്നയാള്‍ മദ്യപിച്ചെത്തി അതിന്റെ ഹാങോവറില്‍ 16000 രൂപയ്ക്ക് ഈ മുട്ട വാങ്ങി. പിന്നീട് മദ്യത്തിന്റെ കെട്ടിറങ്ങി കഴിഞ്ഞതോടെ ഇയാള്‍ മറ്റൊരു ലേലത്തിന് മുട്ട എത്തിച്ചതോടെയാണ് മുട്ടയ്ക്ക് പൊന്നും വില ലഭിച്ചത്.
ഓക്സ്ഫോര്‍ഡ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ലുവെന്റസ് ഫൗണ്ടേഷന് ഇയാള്‍ മുട്ട കൈമാറി.പിന്നീട് ചാരിറ്റി ലുവെന്റസ് ഫൗണ്ടേഷന് ഡിസംബര്‍ 11ന് ഈ മുട്ട 21, 000 രൂപയ്ക്ക് ലേലത്തില്‍ വിറ്റഴിക്കപ്പെടുകയായിരുന്നു.
അതേസമയം മുട്ടയുടെ ആകൃതികൊണ്ടും വിലകൊണ്ടും മാത്രമല്ല ഈ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഓക്സ്ഫോര്‍ഡ്ഷെയറില്‍ ഉടനീളമുള്ള ചെറുപ്പക്കാര്‍ക്ക് ലൈഫ് കോച്ചിംഗ്, മെന്ററിംഗ്, മാനസികാരോഗ്യ സഹായം എന്നിവ നല്‍കാനായി മുട്ട വിറ്റ പണം ഉപയോഗിക്കുന്നതെന്നാണ് ഇതിന്റെ കാരണം.