മോസ്‌കോ: ക്യാന്‍സറിനുള്ള ഫലപ്രദ വാക്സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. എംആര്‍എന്‍എ വാക്സിന്‍ അടുത്ത വര്‍ഷം 2025ഓടെ വിപണിയില്‍ അവതരിപ്പിക്കുമെന്നും റഷ്യ അറിയിച്ചു.
രോഗികള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസേര്‍ച്ച് സെന്റര്‍ മേധാവി ആന്‍ഡ്രി കാപ്രിനാണ് ഈ കാര്യം അറിയിച്ചത്.
ട്യൂമര്‍ വളര്‍ച്ചെയെയും രോഗവ്യാപനത്തെയും വാക്സിന്‍ തടയും. ഓരോ രോഗിക്കും വ്യക്തിഗത ചികിത്സയ്ക്കുള്ള വാക്സിനാണിത്. വാക്‌സിന്റെ പേര്, ഏത് തരത്തിലുള്ള ക്യാന്‍സറിനെ ചെറുക്കുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
റഷ്യയുടെ അവകാശം ശരിയെങ്കില്‍ ആരോഗ്യ രംഗത്തെ വിപ്ലവകരമായ കണ്ടെത്തലായി മാറാന്‍ പോകുകയാണ് ഇത്. ക്യാന്‍സര്‍ വാക്സിന്‍ ഉടന്‍ പുറത്തിറക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.
വാക്‌സിന്‍ ട്യൂമര്‍ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും സപ്രസ് ചെയ്യുന്നതായി പ്രീ-ക്ലിനിക്കല്‍ ട്രയലുകളില്‍ തെളിഞ്ഞെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് പറഞ്ഞു.
റഷ്യയിന്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാക്സിന്‍ പുറത്തിറക്കുന്നത്. മരുന്ന് കണ്ടു പിടിക്കും എന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഈ വര്‍ഷം ആദ്യം അറിയിച്ചത് പ്രകാരമാണ് ഇതിന് പിന്നാലെ മെഡിക്കല്‍ മേഖലയില്‍ നിര്‍ണായകമായ ഒരു കണ്ടുപിടുത്തത്തിലേക്ക് റഷ്യ എത്തിയത്.