ഈ വര്‍ഷം നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് എന്താണ് ? നിങ്ങള്‍ ഏറ്റവും കൗതുകത്തോടെ ഗൂഗിളില്‍ തിരഞ്ഞ ആ വ്യക്തി ആരാണ്? ആലോചിക്കാന്‍ നിങ്ങള്‍ക്ക് മിനിറ്റുകളെടുക്കുമോ? എങ്കില്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ?
എങ്കില്‍ കേട്ടോളൂ ഗുസ്തി താരം വിനേഷ് ഫോഗാട്ട് ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ വ്യക്തി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗൂഗിള്‍ ട്രെന്‍ഡ്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. പാരിസ് ഒളിമ്പിക്‌സിലെ അയോഗ്യത, ഹരിയാന തെരെഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ താരം വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെയാണ് ഗൂഗിളില്‍ ഈ പേര് ഏവരും തിരഞ്ഞത്.
ഇന്ത്യക്കാര്‍ക്കിടയിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മൂന്നാമനായി ചിരാഗ് പാസ്വാന്‍ തൊട്ടുപിന്നാലെയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇവരെ ഏവരും ഗൂഗിളില്‍ തിരഞ്ഞത്.
ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയാണ് സെര്‍ച്ചില്‍ നാലാമതുള്ളത്. ഭാര്യ നടാഷയുമായുള്ള വിവാഹമോചനം, കളിക്കളത്തിലെ മിന്നും പ്രകടനം എന്നിവയാണ് ഹര്‍ദിക്കിനെ ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡിങ്ങില്‍ എത്തിച്ചത്.ക്രിക്കറ്റ് താരങ്ങളായ ശശാങ്ക് സിങ്, അഭിഷേക് ശര്‍മ്മ, നടിയും മോഡലുമായ പൂനം പാണ്ഡെ, മുകേഷ് അംബാനിയുടെ മരുമകള്‍ രാധിക മര്‍ച്ചന്റ് തുടങ്ങിയവരാണ് ഈ വര്‍ഷത്തെ ഗൂഗിള്‍ ടോപ് സെര്‍ച്ചില്‍ ഇടം നേടിയത്.