നടന് ജയം രവി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബോട്ടിലിരുന്ന് കടലും ആകാശവും ആസ്വദിച്ച് റിലാക്‌സ് ചെയ്യുന്ന ജയം രവിയുടെ ചിത്രങ്ങളാണ് പോസ്റ്റില്‍. ചിത്രത്തിന് താരം നല്‍കിയ അടിക്കുറിപ്പാണ് കൂടുതല്‍ മനോഹരം. 'ലക്ഷ്യസ്ഥാനങ്ങള്‍ മാത്രമേ മാറുന്നുള്ളൂ... വിധിയല്ല' എന്നായിരുന്നു ഫോട്ടോയ്ക്ക് നടന്‍ നല്‍കിയ ക്യാപ്ഷന്‍.
സ്റ്റോറിയിലും ഇതേ ഫോട്ടോ പങ്കുവെച്ച് ചിറക് വിരിച്ച് പറക്കുന്ന പ്രാവിന്റെ ഇമോജിയും നടന്‍ നല്‍കിയിട്ടുണ്ട്. വിവാഹമോചനശേഷം ആദ്യമായാണ് ഇത്തരമൊരു പോസ്റ്റ് നടന്‍ പങ്കുവെക്കുന്നത്. ഒടുവില്‍ സമാധാനത്തോടെ ജയം രവി സ്വന്തം ജീവിതം നയിക്കുന്നത് കാണാന്‍ കഴിയുന്നു, സ്വാതന്ത്ര്യം കിട്ടി... നടന്‍ ജീവിതം ആസ്വദിച്ച് തുടങ്ങി എന്നിങ്ങനെ നീളുന്നു കമന്റുകള്‍. വിവാഹമോചനശേഷം ജയം രവി കൂടുതല്‍ ചെറുപ്പമായിയെന്നും കമന്റുകളുണ്ട്. ഡാര്‍ക്ക് ?ഗ്രേ ഷെയ്ഡിലുള്ള കോഡ് സെറ്റാണ് നടന്‍ ധരിച്ചിരിക്കുന്നത്.
സിനിമാപ്രേമികളെല്ലാം അമ്പരപ്പോടെയാണ് ജയം രവിയും ഭാര്യ ആര്‍തിയും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത കേട്ടത്. തമിഴ് സിനിമയിലെ മാതൃക ദമ്പതികളുടെ പട്ടികയിലായിരുന്നു ഇരുവര്‍ക്കും സ്ഥാനം. അതുകൊണ്ട് തന്നെ നടന്റെ സോഷ്യല്‍മീഡിയ പേജില്‍ വിവാഹമോചനം പ്രഖ്യാപിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടപ്പോള്‍ തുടക്കത്തില്‍ ആരും തന്നെ വിശ്വസിച്ചിരുന്നില്ല. ആര്‍തിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് വിവാഹമോചനം അറിയിച്ച് പങ്കുവെച്ച കുറിപ്പില്‍ ജയം രവി പറഞ്ഞത്.
എന്നാല്‍ ജയംരവി വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നായിരുന്നു ഭാര്യ ആര്‍തിയുടെ പ്രതികരണം. ഇരുവര്‍ക്കും ആരാവ്, അയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണുള്ളത്. ആര്‍തിയുമായുള്ള ബന്ധം നടന്‍ വേര്‍പ്പെടുത്തിയത് ഗായിക കെനിഷ ഫ്രാന്‍സിസുമായുള്ള പ്രണയം മൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.