സംവിധാന മികവ് കൊണ്ട് മലയാളഇകളെ അതിശയിപ്പിച്ച സിനിമയായിരുന്നു ലൂസിഫര്‍. ഒരു സംവിധാനയന്‍ എങ്ങനെ ഒരു സിനിമയെ നോക്കി കാണുന്നുവോ അതിനേക്കാളുപരി ലൂസിഫറിലൂടെ തന്റെ പ്രിയപ്പെട്ട താരത്തെ എങ്ങനെ സ്‌ക്രീനില്‍ കാണണമെന്ന് ഒരു ആരാധകന്‍ ആഗ്രഹിക്കുന്നുവോ അതുപോലെയാണ് ലാലേട്ടനെ വെച്ച് പൃഥ്വി സിനിമ ചെയ്തത്.
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി കട്ട വെയിറ്റിങ്ങാണ് എല്ലാവരും. ഇപ്പോഴിതാ പൃഥ്വിയ്‌ക്കൊപ്പമുള്ള സിനിമാ അനുഭവത്തെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍.
പൃഥ്വിക്കൊപ്പം വര്‍ക്ക് ചെയ്യുക എന്നത് വളരെ ശ്രമകരമായ കാര്യമാണെന്നും. ഒരു സംവിധായകന്‍ എന്ന നിലയില്‍ വളരെ പെര്‍ഫക്ടാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.
' പൃഥ്വിരാജ് വിസ്മയിപ്പിക്കുന്ന ഒരു സംവിധായകനാണ് അദ്ദേഹത്തിന് ഉപകരണങ്ങളെ കുറിച്ചും ലെന്‍സിങ്ങിനെ കുറിച്ചും അഭിനയിക്കുന്ന അഭിനേതാക്കളെ കുറിച്ചും എല്ലാം വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിന് വേണ്ടത് കിട്ടുന്നത് വരെ അദ്ദേഹം നമ്മളെ കൊണ്ട് അത് ചെയ്യിച്ചു കൊണ്ടിരിക്കും വളരെ കമ്മിറ്റഡ് ആയ ഒരു ഡയറക്ടര്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന് ഒപ്പം വര്‍ക്ക് ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് മുഴുവന്‍ സിനിമയും അദ്ദേഹത്തിന്റെ തലയില്‍ ഉണ്ടാവും.
എങ്ങനെയാണ് പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് മോഹന്‍ലാലിന് പറയാനുള്ളത് അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇതിലും വലിയ എന്ത് അംഗീകാരമാണ് പൃഥ്വിരാജ് എന്ന സംവിധായകന് ലഭിക്കാനുള്ളത് എന്ന് പ്രേക്ഷകരും ചോദിക്കുന്നുണ്ട്.