ലീഡ്‌സ്: സേവനം യുകെയ്ക്ക് ലീഡ്‌സില്‍ പുതിയ യൂണിറ്റ്. പ്രസിഡന്റായി പ്രജുണ്‍ പിഎസ്, സെക്രട്ടറിയായി അരുണ്‍ ശശി, ട്രഷററായി ശ്രീശക്തി ആര്‍. എന്‍, വനിതാ കോര്‍ഡിനേറ്ററായി ബിന്ദു മനു. യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യുകെയുടെ പുതിയ ഒരു യൂണിറ്റിനു ലീഡ്‌സില്‍ തുടക്കം കുറിച്ചു.
ലീഡ്‌സിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന സേവനം യുകെയുടെ അംഗങ്ങളുടെ ദീര്‍ഘകാലമായ അഭിലാഷമാണ് ലീഡ്‌സ് യൂണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.
സേവനം യുകെയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുവാനും യൂണിറ്റ് തീരുമാനമെടുത്തു. സേവനം യുകെ വനിതാ കണ്‍വീനര്‍ കല ജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സേവനം കണ്‍വീനര്‍ സജീഷ് ദാമോദരന്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി പ്രജുണ്‍ പി എസ്, സെക്രട്ടറിയായി അരുണ്‍ ശശി, ട്രഷററായി ശ്രീശക്തി ആര്‍ എന്‍ വനിതാ കോര്‍ഡിനേറ്ററായി ബിന്ദു മനുവിനെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ നോര്‍ത്ത് വെസ്റ്റ് യൂണിറ്റ് സെക്രട്ടറി വിപിന്‍ കുമാര്‍, കാര്‍ത്തിക, മനീജ, മുരുകന്‍ സലിം, ശ്രീജിത്ത്, ലിജി, തപസ്സ് അമൃത തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അമ്പിളി സ്വാഗതവും മനു നന്ദിയും രേഖപ്പെടുത്തി.