18
MAR 2021
THURSDAY
1 GBP =106.75 INR
1 USD =84.94 INR
1 EUR .=88.58 INR
breaking news : സ്കോട്ട്ലാൻഡിലെ മലയാളി വിദ്യാർത്ഥിനി സാന്ദ്ര സാജുവിനെ കാണാതായിട്ട് രണ്ടാഴ്ച്ച കഴിയുന്നു.. തുമ്പൊന്നും കിട്ടാതെ പോലീസ്; യുവതി ദീർഘദൂര യാത്രയ്ക്ക് തയ്യാറെടുത്തെന്നും നിരീക്ഷണം; യുകെയിൽ കാണാതാകുന്ന കൗമാരക്കാരുടേയും യുവതികളുടേയും എണ്ണം പെരുകുന്നു >>> മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടിയുടെ ആശുപത്രിയില്‍, എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ >>> ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുണ്ടായ ടാങ്കര്‍ അപകടം: മരണം 14 ആയി, അപകടത്തില്‍ പരുക്കേറ്റ 32 പേര്‍ ഗുരുതര വിഭാഗത്തില്‍ ചികിത്സയില്‍ >>> ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ക്ലാസ്സ് റൂമില്‍ വെച്ച് ഏഴാം ക്ലാസ്സുകാരിയുടെ കാലില്‍ പാമ്പുകടിയേറ്റു, കുട്ടിയുടെ വലതു കാല്‍ പാദാത്തിലാണ് കടിയേറ്റത് >>> ഈ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് ചിരിയുടെ വെടിക്കെട്ടൊരുക്കാന്‍ നിമ, നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളികള്‍ ഒരുക്കത്തില്‍ >>>
Home >> HOT NEWS
പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്ഗേജ് വിപണിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്ത്, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

സ്വന്തം ലേഖകൻ

Story Dated: 2024-12-20
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഇന്നലെ ചര്‍ന്ന ബാങ്കിന്റെ അവലോകന യോഗമാണ് നിലവിലെ പലിശ നിരക്ക് 4.55 ശതമാനം തന്നെ തുടരാന്‍ തീരുമാനിച്ചത്. മൂന്ന് അംഗങ്ങള്‍ നിരക്ക് കുറയ്ക്കാന്‍ വോട്ട് ചെയ്തെങ്കിലും ആറ് അംഗങ്ങള്‍ നിരക്ക് മാറ്റമില്ലാതെ തുടരാനാണ് അനുകൂലിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം ബാങ്ക് ലക്ഷ്യമാക്കിയ 2 ശതമാനത്തിന് മുകളിലേക്ക് നീങ്ങി 2.6 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നത്.

നവംബറില്‍ പലിശ നിരക്ക് കുറച്ച ശേഷം ജാഗ്രതയോടെയാണ് പാനല്‍ നീങ്ങുന്നത്. കടമെടുപ്പ് ചെലവുകള്‍ കുറയ്ക്കുന്നത് പണപ്പെരുപ്പത്തെ പ്രചോദിപ്പിക്കുമെന്നതാണ് ഇതിന് കാരണം. യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് നിരാശ നല്‍കുന്ന വാര്‍ത്തയാണ്. പ്രത്യേകിച്ച് മോര്‍ട്ട്ഗേജ് വിപണി നിരക്ക് കുറയാനുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ ഈ കാത്തിരിപ്പ് അടുത്ത വര്‍ഷത്തേക്കും നീളുമെന്നാണ് ബാങ്ക് ഉറപ്പാക്കിയത്.

തുടര്‍ച്ചയായി രണ്ട് മാസങ്ങളില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറഞ്ഞിരിക്കുകയാണ്. സര്‍വ്വീസ് മേഖലയില്‍ വിലക്കയറ്റം ശക്തമായി നിലകൊള്ളുന്നതിന് പുറമെ വരുമാന വര്‍ദ്ധനയും പ്രകടമാണ്. പണപ്പെരുപ്പം അടുത്തൊന്നും ലക്ഷ്യമിട്ട തോതിലേക്ക് എത്തുമെന്ന് ഉറപ്പില്ല. ഇതോടെയാണ് പലിശ കുറയ്ക്കേണ്ടതില്ലെന്ന് ബാങ്കിനെ തീരുമാനിപ്പിക്കുന്നത്.

പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ നിലനില്‍ക്കേണ്ടത് സുപ്രധാനമാണെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി വ്യക്തമാക്കി. ഘട്ടം ഘട്ടമായി പലിശ കുറയ്ക്കുന്നതാണ് ശരിയായ നടപടിയെന്ന കാര്യത്തില്‍ മാറ്റമില്ല. സമ്പദ് വ്യവസ്ഥ വര്‍ദ്ധിച്ച അനിശ്ചിതാവസ്ഥ നേരിടുമ്പോള്‍ അടുത്ത വര്‍ഷം എപ്പോള്‍ നിരക്ക് കുറയുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല, ഗവര്‍ണര്‍ പറഞ്ഞു. കുടുംബങ്ങള്‍ ഉയര്‍ന്ന ചെലവ് മൂലം ബുദ്ധിമുട്ടുകയാണെന്ന് അറിവുള്ള കാര്യമാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രതികരിച്ചു. ജോലി ചെയ്യുന്നവരുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കാന്‍ പണപ്പെരുപ്പം സ്ഥിരത കൈവരിക്കണം, ഇക്കാര്യത്തില്‍ ബാങ്കിന് സമ്പൂര്‍ണ്ണ പിന്തുണയുണ്ട്, റീവ്സ് പറഞ്ഞു.
 

 

More Latest News

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടിയുടെ ആശുപത്രിയില്‍, എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും ആയ എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് അദ്ദേഹം ഇപ്പോള്‍. എം.ടി.വാസുദേവന്‍ നായര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടിരിക്കുകയാണ് കേരളം. ഈ മാസം 15നാണ് എം.ടിയെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായി. ഓക്സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെ ഐ.സി.യുവിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുമ്പാകെ വിവരിച്ചു. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എം.ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അതേസമയം,? ഹൃദയ മിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മന്ത്രി എ.കെ.ശശീന്ദ്രന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്.

ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുണ്ടായ ടാങ്കര്‍ അപകടം: മരണം 14 ആയി, അപകടത്തില്‍ പരുക്കേറ്റ 32 പേര്‍ ഗുരുതര വിഭാഗത്തില്‍ ചികിത്സയില്‍

രാജസ്ഥാന്‍: ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ മരണം 14 ആയി. അപകടത്തില്‍ പരുക്കേറ്റ 32 പേര്‍ ഗുരുതര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. വെള്ളിയാഴ്ച രാവിലെ, ജയ്പൂര്‍-അജ്മീര്‍ റൂട്ടില്‍ എല്‍പിജി കയറ്റിയ ടാങ്കറുമായി രാസവസ്തുക്കള്‍ നിറച്ച ട്രക്ക് കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതും അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. 14 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേര്‍ക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ഭാന്‍ക്രോട്ട തീപിടുത്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കുകയും പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ഒരു ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏകദേശം രണ്ട് ഡസനോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു, നിരവധി ട്രക്കുകളും ട്രോളികളും കത്തിനശിച്ചു. ഭാന്‍ക്രോട്ടയിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. 14 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേര്‍ക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി സ്ഥിരീകരിച്ചു.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ക്ലാസ്സ് റൂമില്‍ വെച്ച് ഏഴാം ക്ലാസ്സുകാരിയുടെ കാലില്‍ പാമ്പുകടിയേറ്റു, കുട്ടിയുടെ വലതു കാല്‍ പാദാത്തിലാണ് കടിയേറ്റത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലാസ്സ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ആണ് പാമ്പുകടിയേറ്റത്. കുട്ടിയെ ക്ലാസ് മുറിയില്‍ വച്ച് പാമ്പു കടിക്കുകയായിരുന്നു. ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റേയും ബീനയുടേയും മകള്‍ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയോടെ ക്ലാസ്സ് മുറിയില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്‌കൂള്‍ പരീക്ഷകളെല്ലാം കഴിഞ്ഞ് എല്ലാവര്‍ക്കും ഇന്നലെയാണ് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കുന്നത്. അതിനാല്‍ തന്നെ പല സ്‌കൂളുകള്‍ക്കും ഇന്നലെയായിരുന്നു ക്രിസ്മസ് സെലിബ്രേഷന്‍. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിനും ഇന്നലെ ആയിരുന്നു ക്രിസ്മസ് സെലിബ്രേഷന്‍. കുട്ടികളെല്ലാം സെലിബ്രേഷന്റെ ഭാഗമായുള്ള തയ്യാറെടുപ്പായിരുന്നു. ഇതിനിടെ ആണ് ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിക്കുന്നത്. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ആണ് സംഭവം നടക്കുന്നത്. കുട്ടിയുടെ വലതു കാല്‍ പാദാത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന സംഭവം. മറ്റ് കുട്ടികള്‍ പാമ്പ് ആഖ്രകമിച്ചില്ല. പിന്നാലെ പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തി അടിച്ചു കൊല്ലുകയും ആിരുന്നു. നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടി ഒബ്സര്‍വേഷനിലാണ്. നേഹയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഈ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് ചിരിയുടെ വെടിക്കെട്ടൊരുക്കാന്‍ നിമ, നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളികള്‍ ഒരുക്കത്തില്‍

നിമ ഓണം 2024-ന്റെ മഹത്തായ വിജയത്തിന് ശേഷം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം 2025 ജനുവരി രണ്ടിന് ഗിര്‍ഡ്വുഡ് കമ്മ്യൂണിറ്റി ഹബ്ബില്‍ വൈകുന്നേരം നാലു മണിക്ക് നടക്കും. മിമിക്രിയിലെ രാജകുമാരനായ മഹേഷ് കുഞ്ഞുമോന്‍, സണ്‍ ടിവിയിലെയും വിജയ് ടിവിയിലെ സൂപ്പര്‍ സിംഗര്‍ പ്രോഗ്രാമിലെയും വിജയിയായ വിഷ്ണു വര്‍ദ്ധന്‍, ദിലീപ് കലാഭവന്‍ എന്നിവര്‍ അണിനിരക്കുന്ന അയര്‍ലണ്ടിലെയും യുകെയിലെയും എക്കാലത്തെയും മികച്ച ഷോകളിലൊന്നാണ് വേദിയിലെത്തുന്നത്.

ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

ബിര്‍മിംഗ്ഹാം: ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷന്‍ അടിസ്ഥാനമായി 150ല്‍ അധികം കേന്ദ്രങ്ങളില്‍ ക്രിസ്മസ് രാത്രിയില്‍ പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളും, ക്രിസ്മസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പി.ആര്‍.ഒ അറിയിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം, മിഷന്‍ ഡയറക്ടര്‍മാരുടെ കോണ്‍ടാക്ട് ഡീറ്റെയില്‍സ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം എന്നിവ റീജിയന്‍ തിരിച്ചു തയ്യാറാക്കിയത് താഴെ നല്‍കുന്നു.

Other News in this category

  • ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന; വളര്‍ച്ചാ നിരക്ക് മൂന്നു മാസം പൂജ്യമായി മാറിയതിന്റെ ഉത്തരവാദിത്വം ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ തീരുമാനങ്ങള്‍ക്കെന്ന് ആരോപണം
  • കുട്ടികളെ ദുരുപയോഗം ചെയ്ത് നിരവധി സംഭവങ്ങളിലെ നിസ്സംഗ നിലപാട്; കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ ക്രിസ്മസ് സംഭാവന നിരസിച്ച് ചില്‍ഡ്രന്‍സ് ചാരിറ്റി
  • വിദേശികളായ രോഗികളുടെ 112 മില്യന്‍ പൗണ്ടിന്റെ ബില്ല് എഴുതി തള്ളി ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികള്‍; നടപടി തുക ഒരു വിധത്തിലും തിരികെ ഈടാക്കാനാവില്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍
  • വിദേശ രാജ്യങ്ങളില്‍ താമസിച്ച് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു; കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം 5.76 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ പഠിക്കുന്നു
  • എഡിന്‍ബറോയിലെ മലയാളി യുവതി സാന്ദ്ര സജുവിനെ കാണാതായിട്ട് 14 ദിവസം; അസ്ഡയ്ക്ക് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ചിത്രം പുറത്തു വിട്ട് പൊലീസ്
  • വാട്ടര്‍ ബില്ല് കണ്ട് ഇനി ശരിക്കും വെള്ളം കുടിക്കും; കുടിവെള്ളത്തിന്റെ വില കുത്തനെ ഉയരാന്‍ പോകുന്നു! വീടുകളുടെ വാട്ടര്‍ ബില്ലുകള്‍ 20% വര്‍ധിപ്പിക്കാന്‍ നീക്കം
  • ഇംഗ്ലണ്ടില്‍ മദ്യപാനം മൂലമുള്ള മരണങ്ങള്‍ സര്‍വ്വകാല റെക്കോര്‍ഡിലെന്ന് കണക്കുകള്‍; കഴിഞ്ഞ വര്‍ഷം മാത്രം 8,200 മരണമടഞ്ഞത് അമുത് മദ്യപാനം മൂലം, നിരക്ക് ഉയര്‍ന്നത് കോവിഡ് കാലത്തിന് ശേഷം
  • വീട് സ്വന്തമായുള്ള യുകെ മലയാളികള്‍ക്ക് ഇന്ന് ആ സന്തോഷ വാര്‍ത്ത എത്തുമോ? ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഈ വര്‍ഷത്തെ അവസാന പണ നയ രൂപീകരണ യോഗം വൈകിട്ട്, പലിശ നിരക്ക് കുറയ്ക്കുമോ നിലനിര്‍ത്തുമോ എന്നറിയാം
  • ഇംഗ്ലണ്ടിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കാന്‍ കൗണ്‍സിലുകള്‍ക്ക് 1 ബില്യണ്‍ പൗണ്ട് ധനസഹായം പ്രഖ്യാപിച്ച് ഏഞ്ചല റെയ്നര്‍; രാജ്യം കടന്നു പോകുന്നത് ചിരിത്രത്തിന്റെ ഏറ്റവും വലിയ ഭവന പ്രതിസന്ധിയിലൂടെയെന്ന് റിപ്പോര്‍ട്ട്
  • ലൈംഗിക ആരോപണത്തില്‍ വിധേയനായ മറ്റൊരു വൈദികനെ പിന്തുണച്ചു എന്ന് ആരോപണം; മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് കാരി പുരോഹിത സ്ഥാനം ഉപേക്ഷിച്ചു
  • Most Read

    British Pathram Recommends