പലര്‍ക്കും പലവിധത്തിലുള്ള ഹോബികള്‍ ഉണ്ടാകും. എന്നാല്‍ കൊച്ചി സ്വദേശിയായ 66 കാരന് കഴിഞ്ഞ 32 കൊല്ലമായി ഉള്ളത് വളരെ വിചിത്രമാണ് എന്നാല്‍ വളറെ കൗതുകം നിറഞ്ഞ ഹോബിയാണ്.
ആലുവ മുപ്പത്തടം സ്വദേശി പി. കൃഷ്ണനാണ് വളരെ വെറൈറ്റിയായ കളക്ഷന്‍ ആരംഭിച്ചത്. 66 വയസ്സുകാരനാണ് കൃഷ്ണന്‍. കൗതുകത്തിന് ശേഖരിച്ച് തുടങ്ങിയതാണ് റബ്ബര്‍ ബാന്റ്. ഇപ്പോഴിതാ ആ റബര്‍ ബാന്‍ന്റകള്‍ കോര്‍ത്തുകെട്ടി മുന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ജീവനക്കാരന്‍ നിര്‍മ്മിച്ച പന്തിന് ഭാരം 160 കിലോ ആണ്.
32 വര്‍ഷത്തെ പരിശ്രമം ആണ് ഇത്. .1992ല്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ ജോലി ലഭിച്ച് തിരുവനന്തപുരത്ത് എത്തിയതു മുതലാണ് കൃഷ്ണന്‍ റബര്‍ ബാന്‍ഡ് ശേഖരണവും പന്തുണ്ടാക്കലും തുടങ്ങിയത്.
15കിലോയെത്തിയപ്പോള്‍ പന്ത് ഓഫീസില്‍നിന്ന് വീട്ടിലേക്കു മാറ്റി. ശേഖരിക്കുന്ന റബര്‍ ബാന്‍ഡുകള്‍ വീട്ടിലേക്കു കൊണ്ടുവരും. 2018ല്‍ വിരമിക്കുംവരെ ഇത് തുടര്‍ന്നു.
ഭാര്യ ഇന്ദുലേഖ, മക്കളായ യദുകൃഷ്ണന്‍, കൃഷ്ണേന്ദു, മരുമകന്‍ വിഷ്ണു എന്നിവരുടെ പൂര്‍ണ പിന്തുണയുമുണ്ട്. 90 കിലോ ഭാരമുള്ളപ്പോള്‍ കൃഷ്ണന്‍ പന്ത് ഒരു എക്സിബിഷനില്‍ വച്ചിരുന്നു.
റബര്‍ ബാന്‍ഡുകള്‍ ആദ്യം കഴുകി അണുവിമുക്തമാക്കും. വെയിലത്തുവച്ച് ഉണക്കി ചങ്ങലപോലെ കൂട്ടിക്കെട്ടും. ഇത് പിന്നീട് പന്തിലുള്ള റബര്‍ ബാന്‍ഡുമായി ചേര്‍ത്ത് ചുറ്റിക്കെട്ടും.