18
MAR 2021
THURSDAY
1 GBP =106.72 INR
1 USD =84.96 INR
1 EUR .=88.58 INR
breaking news : ജർമ്മനിയിലെ ക്രിസ്‌മസ്സ്‌ മാർക്കറ്റിലെ ആക്രമണത്തിൽ പരുക്കേറ്റവരിൽ 7 ഇന്ത്യക്കാരും! മലയാളികളുണ്ടെന്നും സംശയം? പരുക്കേറ്റത് ഇരുന്നൂറോളം പേർക്ക്! യുകെയിലും സുരക്ഷ ശക്തമാക്കി, ആക്രമി സൗദി അഭയാർഥി, ജർമ്മനിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് സൗദി >>> കേരള നഴ്‌സ് യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ആനുവല്‍ കോണ്‍ഫറന്‍സും നേഴ്‌സ് ഡേ സെലിബ്രേഷനും മെയ് 17ന് ലെസ്റ്ററില്‍; പങ്കെടുക്കുന്നവര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന പ്രജാപതി ഹാളില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത് ആയിരത്തോളം പേരെ >>> പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറു നില കെട്ടിടം തകര്‍ന്നു നിരവധിപ്പേര്‍ കുടുങ്ങി, കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു >>> എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ >>> ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ സംഗീത നിശയ്ക്കിടെ തിക്കും തിരക്കും, അപ്രതീക്ഷിത തിരക്കില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ട് >>>
Home >> HOT NEWS
മലയാളി യുവാവ് മൃദുല്‍ കോമ്പാറയെ കാര്‍ ഇടിച്ച് തെറുപ്പിച്ചത് 9 അടി ഉയരത്തില്‍! ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഡ്രൈവര്‍ മുങ്ങി; പരുക്കേറ്റ് കിടന്ന 35-കാരനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത് വഴിയാത്രക്കാര്‍

സ്വന്തം ലേഖകൻ

Story Dated: 2024-12-22
ഫുട് പാത്തിലൂടെ നടന്നു പോയ മലയാളി യുവാവിനെ കാര്‍ ഇടിച്ചു തെറിപ്പിച്ചത് 9 അടി ഉയരത്തില്‍. 35 കാരനായ മൃദുല്‍ കോമ്പാറയെ വെള്ള ഫോര്‍ഡ് ഫിയസ്റ്റ നിലത്തു നിന്നും ഇടിച്ചു തെറുപ്പിക്കുന്ന ഞെട്ടിക്കുന്ന ഫൂട്ടേജുകള്‍ പുറത്തു വന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 
അതിവേഗത്തിലെത്തിയ കാറിന്റെ മുന്നില്‍ പെട്ട മൃദുല്‍ ആകാശത്തേക്ക് പറന്ന ശേഷമാണ് നിലത്ത് പതിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ മൃദുല്‍ തെറിച്ചുവീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. എന്നാല്‍ അപകടം സൃഷ്ടിച്ച കാര്‍ ഡ്രൈവര്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇറങ്ങി, പതിയെ ഇവിടെ നിന്നും നടന്നുനീങ്ങി.

ഒരു കുട്ടിയുടെ പിതാവായ മൃദുലിനെ വെസ്റ്റ് മിഡ്ലാന്‍ഡ്സ് വാര്‍വിക്ക്ഷയറിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ കവെന്‍ട്രിയില്‍ എത്തിച്ചു. മലയാളി യുവാവിന്റെ കാല്‍ക്കുഴയില്‍ പൊട്ടലേറ്റതിന് പുറമെ ഇടുപ്പിലും, തോളിലും, കാലുകളിലും പരുക്കും ഏറ്റിട്ടുണ്ട്. എന്നാല്‍ തുടര്‍ചികിത്സയ്ക്കായി മൃദുള്‍ സ്വദേശമായ കേരളത്തിലേക്ക് തിരിച്ചു. കഴിഞ്ഞ തിരുവോണ നാളിലാണ് ഇപ്പോഴും ഓര്‍ക്കാന്‍ പോലും ഭയപ്പെടുന്ന അപകടത്തിന് മൃദുല്‍ ഇരയായത്. ഓണാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കള്‍ക്കൊപ്പം ഓണസദ്യ ഉണ്ണുക എന്ന ലക്ഷ്യത്തോടെ റെസ്റ്റോറന്റിലേക്ക് നടക്കുന്നതിനിടെയാണ് മൃദുലിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നത്. കാര്‍ പാഞ്ഞുവരുന്നത് കണ്ടെങ്കിലും എന്തെങ്കിലും ചിന്തിക്കാന്‍ സമയം കിട്ടും മുന്‍പേ അത് തന്നെ ഇടിച്ചു തെറുപ്പിക്കുക ആയിരുന്നു എന്നും മൃദുല്‍ ഓര്‍ത്തെടുക്കുന്നു. 


എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഒഴിവാക്കി ചികിത്സ തേടാനാണ് മൃദുലിന് നാട്ടിലേക്ക് വരേണ്ടി വന്നത്. അപകടം സൃഷ്ടിച്ച ഡ്രൈവറെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. കവെന്‍ട്രിയില്‍ ഐടി ജീവനക്കാരനാണ് മൃദുല്‍. 'ഈ സംഭവം എന്നെ ഉലച്ചുകളഞ്ഞു. തെരുവിലൂടെ നടക്കാന്‍ ഭയമാണ്. കണ്ണീരണിയാതെ ആ വീഡിയോ കാണാന്‍ സാധിക്കുന്നില്ല. ആരോ ആ ദിവസം എന്നെ രക്ഷിക്കാനുണ്ടായില്ല. കൂടുതല്‍ പരുക്കേല്‍ക്കാതിരുന്നത് അത്ഭുതമാണ്', സണ്‍ പത്രത്തോട് സംസാരിച്ച മൃദുല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ ഡ്രൈവറെ തിരിച്ചറിയാനും കണ്ടെത്താനും അന്വേഷണം തുടരുകയാണെന്ന് കവന്‍ട്രി പോലീസ് പറഞ്ഞു.
 

 

More Latest News

പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറു നില കെട്ടിടം തകര്‍ന്നു നിരവധിപ്പേര്‍ കുടുങ്ങി, കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറുനില കെട്ടിടം തകര്‍ന്നു നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എത്രപേര്‍ കുടുങ്ങിയെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു മൊഹാലി എസ്എസ്പി ദീപക് പരീഖ് അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവന്‍ നഷ്ടപ്പെടരുതെന്നാണു പ്രാര്‍ഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്സില്‍ കുറിച്ചു. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവര്‍ത്തിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍

എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ ആശ്വാസകരമായ വാര്‍ത്ത പുറത്ത്. എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി എന്ന് ഡോക്ടര്‍മാര്‍. നിലവില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ ഉള്ളത്. അദ്ദേഹം ഐസിയുവില്‍ ചികിത്സയില്‍ ആണ്. ഇപ്പോള്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എം.ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. ഈ മാസം 15നാണ് വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. ഹൃദയസ്തംഭനവുമുണ്ടായി. ആലങ്കോട് ലീലാകൃഷ്ണന്‍, അബ്ദുള്‍ സമദ് സമദാനി, സംവിധായകന്‍ ജയരാജ്, നിര്‍മാതാവ് സുരേഷ് കുമാര്‍, നടന്‍ വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ ഇന്നലെ എം.ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്നാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഓക്സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെയാണ് ഐസിയുവില്‍ കഴിയുന്നത്. ഇന്ന് രാവിലെ എംടിയുടെ ബന്ധുക്കളെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. വിവരമറിഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരാണ് ആശുപത്രിയിലേക്ക് വിവരം അന്വേഷിച്ച് എത്തിയത്. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എംടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ സംഗീത നിശയ്ക്കിടെ തിക്കും തിരക്കും, അപ്രതീക്ഷിത തിരക്കില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ സംഗീത നിശയ്ക്കിടെ തിക്കും തിരക്കും. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ട്. മാളിന്റെ റീലോഞ്ചുമായി ബന്ധപ്പെട്ട് ഗായകന്‍ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്. ഇന്നലെ ആണ് സംഭവം ഉണ്ടായത്. റീലോഞ്ച് ഫങ്ഷന്‍ കൂടി ആയതിനാല്‍ സംഗീത നിശയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. ഇതാണ് അപ്രതീക്ഷിതമായ തിക്കും തിരക്കിനും കാരണമായത്. പരിപാടിക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഇതും ആളുകള്‍ കൂടാന്‍ കാരണമായിരുന്നു. പൊലീസ് എത്തി പരിപാടി നേരത്തെ അവസാനിപ്പിച്ചു. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണ് മാളിന്റെ റീലോഞ്ച് നടന്നത്. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് പരിപാടി കാണാന്‍ അങ്ങോട് എത്തിയത്. സംഭവത്തില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുകള്‍ കൂടുതലായി ഇവിടേക്ക് എത്തിയതോടെ പൊലീസ് എത്തി പരിപാടി വോഗം അവസാനിപ്പിക്കുകയായിരുന്നു.

കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ അയ്യപ്പ പൂജയും മണ്ഡലച്ചിറപ്പു മഹോത്സവും ഭക്തിസന്ദ്രമായി, മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു

കേംബ്രിജ്:  കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മണ്ഡലച്ചിറപ്പ് മഹോത്സവും പ്രത്യേക അയ്യപ്പ പൂജയും ഭക്തിസാന്ദ്രമായി. പാപ്പുവര്‍ത്ത് വില്ലേജ് ഹാളില്‍ വച്ച് നടന്ന മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു. ഇത്തവണ അയ്യപ്പ ദര്‍ശനത്തിന് സാധിക്കാതെ പോയ ഭക്തന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കേംബ്രിജിലെ മഹോത്സവം ഏറെ വിശേഷപ്പെട്ടത് ആയിരുന്നു. പണ്ഡിറ്റിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നതത്. ഭഗവാന്റെ തിരുമുമ്പില്‍ ഭക്തിഗാന സുധ ആലപിക്കുന്നതിനായി വിവിധ ഭാഷകളിലുള്ള കലാകാരന്മാര്‍ പങ്കെടുത്തു ആഘോഷത്തിന് മാറ്റുകൂട്ടി. അര്‍ച്ചന, പടിപൂജ, താലപ്പൊലി, ഐശ്വര്യപൂജ, ഗണപതി പൂജ എന്നിവ ചടങ്ങില്‍ ഉണ്ടായിരുന്നു. 2025 മാര്‍ച്ച് ഒന്നിന് മഹാശിവരാത്രി മഹോത്സവം കൊണ്ടാടുവാന്‍ സംഘാടകസമിതി തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിനു നായര്‍ +447846400712, പ്രശാന്ത് +447727006192, ശാലിനി ഗോപിനാഥ് +447436376883.

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി നാലിന് നടക്കും, പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീത ദിശയും ഡിജെയും

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം റെക്സം വാര്‍ മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ ജനുവരി നാലിന് ശനിയാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന സാന്താ മാര്‍ച്ചോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സാന്താമാര്‍ച്ചില്‍ ക്രിസ്മസ് സാന്താ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് കടന്നുപോകും. തുടര്‍ന്ന് ഹാളില്‍ നടക്കുന്ന ക്രിസ്മസ് പരിപാടികള്‍ക്ക് റെക്സം ബിഷപ്പ് പീറ്റര്‍ ബ്രിഗ്നല്‍ തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. പിന്നാലെ വിശിഷ്ടാതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ച് വൈന്‍ വിതരണം ചെയ്ത് ആശംസകള്‍ നേരും. തുടര്‍ന്ന് ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിക്കും. പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകി ആടിത്തിമിര്‍ക്കാന്‍ സംഗീത ദിശയും ഡിജെയും പുതു അനുഭവമായി മാറും. നേറ്റിവിറ്റി സ്‌കിറ്റ്, ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, കരോള്‍ സോങ്, ഇമ്പമേറുന്ന ഗാനങ്ങള്‍ തുടങ്ങിയവ ഏവര്‍ക്കും ആകാംഷ നല്‍കുന്നതാണ്. കൂടാതെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന ഫയര്‍ വര്‍ക്സ് നാവില്‍ രുചി പകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റൈല്‍ ഭക്ഷണവും, ഈവനിംഗ് സ്നാക്സ്, കോഫീ, ടീ എന്നിവ ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകര്‍ന്നുതരും. ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും അവരുടെ പുതുവര്‍ഷത്തിലെ ഭാഗ്യം പരീക്ഷിക്കാന്‍ നിരവധി ആകര്‍ഷക സമ്മാനങ്ങള്‍ ആണ് വിവിധ വ്യക്തികളും, പ്രസ്ഥാനങ്ങളും, കേരളാ കമ്മ്യൂണിറ്റിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക. ഏവരുടെയും മനം കവരുന്ന  വിവിധ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലേലം ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നതും സൗഹൃദപരമായ വീറും വാശിയും ഉള്‍ക്കൊണ്ട് ഏവര്‍ക്കും സമ്മാനം സ്വന്തമാക്കുന്നതിനുള്ള അവസരമാണ്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് ഉറപ്പാക്കാന്‍ ബന്ധപ്പെടുക: Ancy Midhun  -07570 664957 Praveen Kumar -07768133237 Mahesh - 07721791139 Rani Varghese -07767279996 ഹാളിന്റെ വിലാസം Wrexham War Memorial Hall, Bodhyfryd, Wrexham LL12 7AG

Other News in this category

  • കേരള നഴ്‌സ് യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ആനുവല്‍ കോണ്‍ഫറന്‍സും നേഴ്‌സ് ഡേ സെലിബ്രേഷനും മെയ് 17ന് ലെസ്റ്ററില്‍; പങ്കെടുക്കുന്നവര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന പ്രജാപതി ഹാളില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത് ആയിരത്തോളം പേരെ
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ നടപടി; ഡിവിഎസ്എ നടപ്പിലവാക്കുന്ന ഏഴിന കര്‍മപദ്ധതി വിദേശികള്‍ക്കും പ്രയോജനകരം
  • ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന; വളര്‍ച്ചാ നിരക്ക് മൂന്നു മാസം പൂജ്യമായി മാറിയതിന്റെ ഉത്തരവാദിത്വം ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ തീരുമാനങ്ങള്‍ക്കെന്ന് ആരോപണം
  • കുട്ടികളെ ദുരുപയോഗം ചെയ്ത് നിരവധി സംഭവങ്ങളിലെ നിസ്സംഗ നിലപാട്; കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ ക്രിസ്മസ് സംഭാവന നിരസിച്ച് ചില്‍ഡ്രന്‍സ് ചാരിറ്റി
  • വിദേശികളായ രോഗികളുടെ 112 മില്യന്‍ പൗണ്ടിന്റെ ബില്ല് എഴുതി തള്ളി ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികള്‍; നടപടി തുക ഒരു വിധത്തിലും തിരികെ ഈടാക്കാനാവില്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍
  • വിദേശ രാജ്യങ്ങളില്‍ താമസിച്ച് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു; കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം 5.76 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ പഠിക്കുന്നു
  • പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്ഗേജ് വിപണിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്ത്, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • എഡിന്‍ബറോയിലെ മലയാളി യുവതി സാന്ദ്ര സജുവിനെ കാണാതായിട്ട് 14 ദിവസം; അസ്ഡയ്ക്ക് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ചിത്രം പുറത്തു വിട്ട് പൊലീസ്
  • വാട്ടര്‍ ബില്ല് കണ്ട് ഇനി ശരിക്കും വെള്ളം കുടിക്കും; കുടിവെള്ളത്തിന്റെ വില കുത്തനെ ഉയരാന്‍ പോകുന്നു! വീടുകളുടെ വാട്ടര്‍ ബില്ലുകള്‍ 20% വര്‍ധിപ്പിക്കാന്‍ നീക്കം
  • ഇംഗ്ലണ്ടില്‍ മദ്യപാനം മൂലമുള്ള മരണങ്ങള്‍ സര്‍വ്വകാല റെക്കോര്‍ഡിലെന്ന് കണക്കുകള്‍; കഴിഞ്ഞ വര്‍ഷം മാത്രം 8,200 മരണമടഞ്ഞത് അമുത് മദ്യപാനം മൂലം, നിരക്ക് ഉയര്‍ന്നത് കോവിഡ് കാലത്തിന് ശേഷം
  • Most Read

    British Pathram Recommends