18
MAR 2021
THURSDAY
1 GBP =106.72 INR
1 USD =84.96 INR
1 EUR .=88.58 INR
breaking news : ജർമ്മനിയിലെ ക്രിസ്‌മസ്സ്‌ മാർക്കറ്റിലെ ആക്രമണത്തിൽ പരുക്കേറ്റവരിൽ 7 ഇന്ത്യക്കാരും! മലയാളികളുണ്ടെന്നും സംശയം? പരുക്കേറ്റത് ഇരുന്നൂറോളം പേർക്ക്! യുകെയിലും സുരക്ഷ ശക്തമാക്കി, ആക്രമി സൗദി അഭയാർഥി, ജർമ്മനിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് സൗദി >>> കേരള നഴ്‌സ് യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ആനുവല്‍ കോണ്‍ഫറന്‍സും നേഴ്‌സ് ഡേ സെലിബ്രേഷനും മെയ് 17ന് ലെസ്റ്ററില്‍; പങ്കെടുക്കുന്നവര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന പ്രജാപതി ഹാളില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത് ആയിരത്തോളം പേരെ >>> പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറു നില കെട്ടിടം തകര്‍ന്നു നിരവധിപ്പേര്‍ കുടുങ്ങി, കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു >>> എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ >>> ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ സംഗീത നിശയ്ക്കിടെ തിക്കും തിരക്കും, അപ്രതീക്ഷിത തിരക്കില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ട് >>>
Home >> EUROPE
ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചു കയറിയ സംഭവം: പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖകൻ

Story Dated: 2024-12-22

ബര്‍ലിന്‍: ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബെര്‍ലിനില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒന്‍പതു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരില്‍ 41 പേരുടെ നില ഗുരുതരമാണ്.

സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന.

രണ്ടു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും താലിബ് എന്നാണ് പേരെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ആഭ്യന്തര മന്ത്രി നാന്‍സി ഫെസറും ശനിയാഴ്ച മാഗ്ഡെബര്‍ഗ് സന്ദര്‍ശിച്ചു.


More Latest News

പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറു നില കെട്ടിടം തകര്‍ന്നു നിരവധിപ്പേര്‍ കുടുങ്ങി, കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറുനില കെട്ടിടം തകര്‍ന്നു നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എത്രപേര്‍ കുടുങ്ങിയെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു മൊഹാലി എസ്എസ്പി ദീപക് പരീഖ് അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവന്‍ നഷ്ടപ്പെടരുതെന്നാണു പ്രാര്‍ഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്സില്‍ കുറിച്ചു. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവര്‍ത്തിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍

എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ ആശ്വാസകരമായ വാര്‍ത്ത പുറത്ത്. എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി എന്ന് ഡോക്ടര്‍മാര്‍. നിലവില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ ഉള്ളത്. അദ്ദേഹം ഐസിയുവില്‍ ചികിത്സയില്‍ ആണ്. ഇപ്പോള്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എം.ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. ഈ മാസം 15നാണ് വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. ഹൃദയസ്തംഭനവുമുണ്ടായി. ആലങ്കോട് ലീലാകൃഷ്ണന്‍, അബ്ദുള്‍ സമദ് സമദാനി, സംവിധായകന്‍ ജയരാജ്, നിര്‍മാതാവ് സുരേഷ് കുമാര്‍, നടന്‍ വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ ഇന്നലെ എം.ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്നാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഓക്സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെയാണ് ഐസിയുവില്‍ കഴിയുന്നത്. ഇന്ന് രാവിലെ എംടിയുടെ ബന്ധുക്കളെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. വിവരമറിഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരാണ് ആശുപത്രിയിലേക്ക് വിവരം അന്വേഷിച്ച് എത്തിയത്. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എംടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ സംഗീത നിശയ്ക്കിടെ തിക്കും തിരക്കും, അപ്രതീക്ഷിത തിരക്കില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ സംഗീത നിശയ്ക്കിടെ തിക്കും തിരക്കും. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ട്. മാളിന്റെ റീലോഞ്ചുമായി ബന്ധപ്പെട്ട് ഗായകന്‍ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്. ഇന്നലെ ആണ് സംഭവം ഉണ്ടായത്. റീലോഞ്ച് ഫങ്ഷന്‍ കൂടി ആയതിനാല്‍ സംഗീത നിശയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. ഇതാണ് അപ്രതീക്ഷിതമായ തിക്കും തിരക്കിനും കാരണമായത്. പരിപാടിക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഇതും ആളുകള്‍ കൂടാന്‍ കാരണമായിരുന്നു. പൊലീസ് എത്തി പരിപാടി നേരത്തെ അവസാനിപ്പിച്ചു. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണ് മാളിന്റെ റീലോഞ്ച് നടന്നത്. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് പരിപാടി കാണാന്‍ അങ്ങോട് എത്തിയത്. സംഭവത്തില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുകള്‍ കൂടുതലായി ഇവിടേക്ക് എത്തിയതോടെ പൊലീസ് എത്തി പരിപാടി വോഗം അവസാനിപ്പിക്കുകയായിരുന്നു.

കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ അയ്യപ്പ പൂജയും മണ്ഡലച്ചിറപ്പു മഹോത്സവും ഭക്തിസന്ദ്രമായി, മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു

കേംബ്രിജ്:  കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മണ്ഡലച്ചിറപ്പ് മഹോത്സവും പ്രത്യേക അയ്യപ്പ പൂജയും ഭക്തിസാന്ദ്രമായി. പാപ്പുവര്‍ത്ത് വില്ലേജ് ഹാളില്‍ വച്ച് നടന്ന മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു. ഇത്തവണ അയ്യപ്പ ദര്‍ശനത്തിന് സാധിക്കാതെ പോയ ഭക്തന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കേംബ്രിജിലെ മഹോത്സവം ഏറെ വിശേഷപ്പെട്ടത് ആയിരുന്നു. പണ്ഡിറ്റിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നതത്. ഭഗവാന്റെ തിരുമുമ്പില്‍ ഭക്തിഗാന സുധ ആലപിക്കുന്നതിനായി വിവിധ ഭാഷകളിലുള്ള കലാകാരന്മാര്‍ പങ്കെടുത്തു ആഘോഷത്തിന് മാറ്റുകൂട്ടി. അര്‍ച്ചന, പടിപൂജ, താലപ്പൊലി, ഐശ്വര്യപൂജ, ഗണപതി പൂജ എന്നിവ ചടങ്ങില്‍ ഉണ്ടായിരുന്നു. 2025 മാര്‍ച്ച് ഒന്നിന് മഹാശിവരാത്രി മഹോത്സവം കൊണ്ടാടുവാന്‍ സംഘാടകസമിതി തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിനു നായര്‍ +447846400712, പ്രശാന്ത് +447727006192, ശാലിനി ഗോപിനാഥ് +447436376883.

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി നാലിന് നടക്കും, പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീത ദിശയും ഡിജെയും

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം റെക്സം വാര്‍ മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ ജനുവരി നാലിന് ശനിയാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന സാന്താ മാര്‍ച്ചോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സാന്താമാര്‍ച്ചില്‍ ക്രിസ്മസ് സാന്താ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് കടന്നുപോകും. തുടര്‍ന്ന് ഹാളില്‍ നടക്കുന്ന ക്രിസ്മസ് പരിപാടികള്‍ക്ക് റെക്സം ബിഷപ്പ് പീറ്റര്‍ ബ്രിഗ്നല്‍ തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. പിന്നാലെ വിശിഷ്ടാതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ച് വൈന്‍ വിതരണം ചെയ്ത് ആശംസകള്‍ നേരും. തുടര്‍ന്ന് ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിക്കും. പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകി ആടിത്തിമിര്‍ക്കാന്‍ സംഗീത ദിശയും ഡിജെയും പുതു അനുഭവമായി മാറും. നേറ്റിവിറ്റി സ്‌കിറ്റ്, ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, കരോള്‍ സോങ്, ഇമ്പമേറുന്ന ഗാനങ്ങള്‍ തുടങ്ങിയവ ഏവര്‍ക്കും ആകാംഷ നല്‍കുന്നതാണ്. കൂടാതെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന ഫയര്‍ വര്‍ക്സ് നാവില്‍ രുചി പകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റൈല്‍ ഭക്ഷണവും, ഈവനിംഗ് സ്നാക്സ്, കോഫീ, ടീ എന്നിവ ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകര്‍ന്നുതരും. ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും അവരുടെ പുതുവര്‍ഷത്തിലെ ഭാഗ്യം പരീക്ഷിക്കാന്‍ നിരവധി ആകര്‍ഷക സമ്മാനങ്ങള്‍ ആണ് വിവിധ വ്യക്തികളും, പ്രസ്ഥാനങ്ങളും, കേരളാ കമ്മ്യൂണിറ്റിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക. ഏവരുടെയും മനം കവരുന്ന  വിവിധ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലേലം ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നതും സൗഹൃദപരമായ വീറും വാശിയും ഉള്‍ക്കൊണ്ട് ഏവര്‍ക്കും സമ്മാനം സ്വന്തമാക്കുന്നതിനുള്ള അവസരമാണ്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് ഉറപ്പാക്കാന്‍ ബന്ധപ്പെടുക: Ancy Midhun  -07570 664957 Praveen Kumar -07768133237 Mahesh - 07721791139 Rani Varghese -07767279996 ഹാളിന്റെ വിലാസം Wrexham War Memorial Hall, Bodhyfryd, Wrexham LL12 7AG

Other News in this category

  • ജര്‍മ്മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞു കയറി, ഒരു കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു, സംഭവത്തില്‍ 60 പേര്‍ക്ക് പരിക്ക്
  • ക്യാന്‍സറിന് ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ, അടുത്ത വര്‍ഷത്തോടെ രോഗികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് അറിയിപ്പ്
  • ഇവിടെ രാജ്യങ്ങളില്‍ വേട്ടയാടപ്പെടാന്‍ സാധ്യത, ഈ രാജ്യങ്ങളിലേക്ക് പോകരുത്, പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി റഷ്യ
  • കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ വെടിയേറ്റു മരിച്ച സംഭവം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്, രണ്ടു വ്യക്തികള്‍ അറസ്റ്റില്‍
  • ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം, കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു
  • സ്മാര്‍ട്ട്‌ഫോണ്‍ ബോക്‌സുകളില്‍ ഇനി സിഗററ്റ് പാക്കറ്റിന് സമാനമായ മുന്നറിയിപ്പ് പതിക്കും, നിര്‍ണ്ണായക നീക്കവുമായി ഈ രാജ്യം
  • വെടിനിര്‍ത്തല്‍ നിലവില്‍ വന്നു മണിക്കൂറുകള്‍ക്കകം തെക്കന്‍ ലബനന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്, ആറ് സ്ഥലങ്ങളില്‍ ജനങ്ങള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു
  • ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്, ഉത്തരവ് ഇറക്കിയത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി
  • 'അന്യഗ്രഹജീവിയുമായോ മസ്‌കുമായോ ലൈംഗികബന്ധത്തിലേര്‍പ്പെണം, ചൊവ്വയില്‍ വെച്ച് പ്രസവിക്കുന്ന ആദ്യ സ്ത്രീ ആകണം' ആഗ്രഹം വെളിപ്പെടുത്തി എല്‍സ എന്ന മോഡല്‍
  • ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം, ജനനനിരക്ക് കൂട്ടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ
  • Most Read

    British Pathram Recommends