ടെക് ലോകത്ത് ഇപ്പോഴത്തെ വാര്‍ത്തകളില്‍ ഒന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞ ഒരു കാര്യം. എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനെ പറ്റിയാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്. ഈ അഭിപ്രായം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയായിരുന്നു.
എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും ഇത് ഒട്ടും ആകര്‍ഷകമല്ലെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം.
ട്രെന്‍ഡിംഗ് വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത്. ഇത് കാലഹരണപ്പെട്ടുവെന്നാണ് ഇപ്പോഴ് പലരുടേയും അഭിപ്രായം. ബ്രേക്കിംഗ് ന്യൂസുകളോ വൈറല്‍ ട്രെന്‍ഡുകളോ പ്രധാന ചര്‍ച്ചകളോ എന്തും ആകട്ടെ ഹാഷ്ടാഗിന്റെ സഹായമില്ലാതെ എക്സിന്റെ അല്‍ഗോരിതങ്ങള്‍ക്ക് ഉള്ളടക്കം ഓര്‍ഗാനിക് ആയി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിയും. അതിനാല്‍ തന്നെ ഹാഷ്ടാഗ് അനാവശ്യമായ ഒരു ബാധ്യതയാണ് ഇപ്പോള്‍ ട്വീറ്റുകളിലെന്നാണ് ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍.