കേരള നഴ്‌സ് യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ആനുവല്‍ കോണ്‍ഫറന്‍സും നേഴ്‌സ് ഡേ സെലിബ്രേഷനും മെയ് 17ന് ലെസ്റ്ററില്‍; പങ്കെടുക്കുന്നവര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന പ്രജാപതി ഹാളില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത് ആയിരത്തോളം പേരെ
Story Dated: 2024-12-22
കേരള നഴ്‌സ് യുകെയുടെ രണ്ടാമത് കോണ്‍ഫറന്‍സും നേഴ്‌സ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്‌ററിലെ പ്രജാപതി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാവര്‍ക്കും എത്താന്‍ സാധിക്കുന്ന യുകെയുടെ മധ്യഭാഗത്തായ ലെസ്‌ററിലെ വിശാലമായ പ്രജാപതി ഹാളില്‍ ആയിരത്തോളം ആളുകള്‍ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ട്രെയിനിലും ബസ്സിലും ഒക്കെ ആളുകള്‍ക്ക് എളുപ്പം എത്താവുന്ന ഒരു സ്ഥലമാണ് പ്രജാപതി ഹാള്‍. ലെസ്റ്ററിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രജാപതി ഹാളില്‍ ആയിരം സീറ്റിംഗ് കപ്പാസിറ്റിയാണ് ഉള്ളത്. കഴിഞ്ഞ പ്രാവശ്യം 800 പേരുടെ സീറ്റിംഗ് കപ്പാസിറ്റിയായിരുന്നു പരിപാടിക്ക് ഉണ്ടായത്. അതിനാല്‍ തന്നെ പലര്‍ക്കും അന്ന് സീറ്റ് കൊടുക്കാന്‍ സാധിച്ചില്ല. അതിന് പരിഹാരം എന്നോണമാണ് ഈ വര്‍ഷം 1000 പേരുടെ സീറ്റിങ് കപ്പാസിറ്റി ഉള്ള പ്രജാപതി ഹാളിലേക്ക് പരിപാടി.
മുന്‍ വര്‍ഷത്തെ പോലെ തന്നെ വളരെയധികം പ്രത്യേകതകള്‍ ഒരുക്കിയാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സും നടത്തുന്നത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും റീവാലിഡേഷന്‍ വേണ്ട CPD സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. യുകെയിലെ നഴ്‌സിംഗ് രംഗത്തുള്ള പ്രശസ്തരായ വ്യക്തികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. മുന്‍ വര്‍ഷത്തെ പോലെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍ , കരിയര്‍ സ്റ്റേഷന്‍ , നേഴ്‌സുമാര്‍ അവതരിപ്പിക്കുന്ന നയന മനോഹരമായ കലാപരിപാടികള്‍ എന്നിവ കോര്‍ത്തിണക്കി ആയിരിക്കും കോണ്‍ഫറന്‍സ് നടക്കുക. കോണ്‍ഫറന്‍സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് സംഘാടകര്‍ അറിയിച്ചു.
More Latest News
പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറു നില കെട്ടിടം തകര്‍ന്നു നിരവധിപ്പേര്‍ കുടുങ്ങി, കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു
ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറുനില കെട്ടിടം തകര്‍ന്നു നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എത്രപേര്‍ കുടുങ്ങിയെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു മൊഹാലി എസ്എസ്പി ദീപക് പരീഖ് അറിയിച്ചു.
എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവന്‍ നഷ്ടപ്പെടരുതെന്നാണു പ്രാര്‍ഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്സില്‍ കുറിച്ചു. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവര്‍ത്തിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍
എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ ആശ്വാസകരമായ വാര്‍ത്ത പുറത്ത്. എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി എന്ന് ഡോക്ടര്‍മാര്‍.
നിലവില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ ഉള്ളത്. അദ്ദേഹം ഐസിയുവില്‍ ചികിത്സയില്‍ ആണ്. ഇപ്പോള്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എം.ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. ഈ മാസം 15നാണ് വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. ഹൃദയസ്തംഭനവുമുണ്ടായി. ആലങ്കോട് ലീലാകൃഷ്ണന്‍, അബ്ദുള്‍ സമദ് സമദാനി, സംവിധായകന്‍ ജയരാജ്, നിര്‍മാതാവ് സുരേഷ് കുമാര്‍, നടന്‍ വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ ഇന്നലെ എം.ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം രാവിലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്നാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഓക്സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെയാണ് ഐസിയുവില്‍ കഴിയുന്നത്. ഇന്ന് രാവിലെ എംടിയുടെ ബന്ധുക്കളെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.
വിവരമറിഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരാണ് ആശുപത്രിയിലേക്ക് വിവരം അന്വേഷിച്ച് എത്തിയത്. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എംടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ സംഗീത നിശയ്ക്കിടെ തിക്കും തിരക്കും, അപ്രതീക്ഷിത തിരക്കില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ സംഗീത നിശയ്ക്കിടെ തിക്കും തിരക്കും. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ട്. മാളിന്റെ റീലോഞ്ചുമായി ബന്ധപ്പെട്ട് ഗായകന്‍ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്.
ഇന്നലെ ആണ് സംഭവം ഉണ്ടായത്. റീലോഞ്ച് ഫങ്ഷന്‍ കൂടി ആയതിനാല്‍ സംഗീത നിശയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. ഇതാണ് അപ്രതീക്ഷിതമായ തിക്കും തിരക്കിനും കാരണമായത്.
പരിപാടിക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഇതും ആളുകള്‍ കൂടാന്‍ കാരണമായിരുന്നു. പൊലീസ് എത്തി പരിപാടി നേരത്തെ അവസാനിപ്പിച്ചു. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണ് മാളിന്റെ റീലോഞ്ച് നടന്നത്. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് പരിപാടി കാണാന്‍ അങ്ങോട് എത്തിയത്.
സംഭവത്തില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുകള്‍ കൂടുതലായി ഇവിടേക്ക് എത്തിയതോടെ പൊലീസ് എത്തി പരിപാടി വോഗം അവസാനിപ്പിക്കുകയായിരുന്നു.
കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ അയ്യപ്പ പൂജയും മണ്ഡലച്ചിറപ്പു മഹോത്സവും ഭക്തിസന്ദ്രമായി, മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു
കേംബ്രിജ്: കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മണ്ഡലച്ചിറപ്പ് മഹോത്സവും പ്രത്യേക അയ്യപ്പ പൂജയും ഭക്തിസാന്ദ്രമായി. പാപ്പുവര്‍ത്ത് വില്ലേജ് ഹാളില്‍ വച്ച് നടന്ന മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു. ഇത്തവണ അയ്യപ്പ ദര്‍ശനത്തിന് സാധിക്കാതെ പോയ ഭക്തന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കേംബ്രിജിലെ മഹോത്സവം ഏറെ വിശേഷപ്പെട്ടത് ആയിരുന്നു.
പണ്ഡിറ്റിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നതത്. ഭഗവാന്റെ തിരുമുമ്പില്‍ ഭക്തിഗാന സുധ ആലപിക്കുന്നതിനായി വിവിധ ഭാഷകളിലുള്ള കലാകാരന്മാര്‍ പങ്കെടുത്തു ആഘോഷത്തിന് മാറ്റുകൂട്ടി. അര്‍ച്ചന, പടിപൂജ, താലപ്പൊലി, ഐശ്വര്യപൂജ, ഗണപതി പൂജ എന്നിവ ചടങ്ങില്‍ ഉണ്ടായിരുന്നു.
2025 മാര്‍ച്ച് ഒന്നിന് മഹാശിവരാത്രി മഹോത്സവം കൊണ്ടാടുവാന്‍ സംഘാടകസമിതി തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിനു നായര്‍ +447846400712,
പ്രശാന്ത് +447727006192,
ശാലിനി ഗോപിനാഥ് +447436376883.
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി നാലിന് നടക്കും, പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീത ദിശയും ഡിജെയും
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം റെക്സം വാര്‍ മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ ജനുവരി നാലിന് ശനിയാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന സാന്താ മാര്‍ച്ചോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സാന്താമാര്‍ച്ചില്‍ ക്രിസ്മസ് സാന്താ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് കടന്നുപോകും. തുടര്‍ന്ന് ഹാളില്‍ നടക്കുന്ന ക്രിസ്മസ് പരിപാടികള്‍ക്ക് റെക്സം ബിഷപ്പ് പീറ്റര്‍ ബ്രിഗ്നല്‍ തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. പിന്നാലെ വിശിഷ്ടാതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ച് വൈന്‍ വിതരണം ചെയ്ത് ആശംസകള്‍ നേരും. തുടര്‍ന്ന് ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിക്കും. പ്രോഗ്രാമുകള്‍ക്ക് കൊഴുപ്പേകി ആടിത്തിമിര്‍ക്കാന്‍ സംഗീത ദിശയും ഡിജെയും പുതു അനുഭവമായി മാറും.
നേറ്റിവിറ്റി സ്‌കിറ്റ്, ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, കരോള്‍ സോങ്, ഇമ്പമേറുന്ന ഗാനങ്ങള്‍ തുടങ്ങിയവ ഏവര്‍ക്കും ആകാംഷ നല്‍കുന്നതാണ്. കൂടാതെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന ഫയര്‍ വര്‍ക്സ് നാവില്‍ രുചി പകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റൈല്‍ ഭക്ഷണവും, ഈവനിംഗ് സ്നാക്സ്, കോഫീ, ടീ എന്നിവ ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകര്‍ന്നുതരും. ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും അവരുടെ പുതുവര്‍ഷത്തിലെ ഭാഗ്യം പരീക്ഷിക്കാന്‍ നിരവധി ആകര്‍ഷക സമ്മാനങ്ങള്‍ ആണ് വിവിധ വ്യക്തികളും, പ്രസ്ഥാനങ്ങളും, കേരളാ കമ്മ്യൂണിറ്റിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക.
ഏവരുടെയും മനം കവരുന്ന വിവിധ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലേലം ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നതും സൗഹൃദപരമായ വീറും വാശിയും ഉള്‍ക്കൊണ്ട് ഏവര്‍ക്കും സമ്മാനം സ്വന്തമാക്കുന്നതിനുള്ള അവസരമാണ്.
ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് ഉറപ്പാക്കാന്‍ ബന്ധപ്പെടുക:
Ancy Midhun -07570 664957
Praveen Kumar -07768133237
Mahesh - 07721791139
Rani Varghese -07767279996
ഹാളിന്റെ വിലാസം
Wrexham War Memorial Hall,
Bodhyfryd,
Wrexham LL12 7AG