മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാര്‍. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം യൂട്യൂബ് വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. കുടുംബ വിശേഷങ്ങള്‍ വ്‌ളോഗായിട്ടാണ് താരം സ്ഥിരമായി പങ്കുവയ്ക്കാറുള്ളത്. മനോഹരമായി പാടുന്ന ഒരു ഗായകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തെളിയിച്ചതാണ്. ഇപ്പോഴിതാ താരത്തിന്റെ മകന്റെ കല്യാണമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മരുമകള്‍ ഹിന്ദിക്കാരിയാണ്. കഴിഞ്ഞ ദിവസമായിരുന്നു ആകാശിന്റെയും മാന്‍സിയുടെയും വിവാഹം. സംഗീത് നൈറ്റും കല്യാണവും റിസപക്ഷനുമൊക്കെ അതിഗംഭീരം ആയിട്ടായിരുന്നു കൊണ്ടാടിയത്.
ആകാശിന്റെ ഇരട്ട സഹോദരിമാരും കുടുംബാംഗങ്ങളും സെലിബ്രിറ്റികളുമൊക്കെയായി കല്യാണം വന്‍ ആഘോഷമായി മാറുകയായിരുന്നു. വിവാഹ വീഡിയോയും മറ്റ് വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആര്യ, സൗപര്‍ണിക സുഭാഷ്, ശിവാനി മേനോന്‍, റോണ്‍സണ്‍ വിന്‍സെന്റ്, റെയ്ജന്‍ രാജന്‍, അരുണ്‍ രാഘവ്, കിഷോര്‍ സത്യ, ഷോബി തിലകന്‍, സാജന്‍ സൂര്യ, ദിനേശ് പണിക്കര്‍, പാര്‍വതി അയ്യപ്പദാസ് തുടങ്ങി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
അടുത്തെങ്ങും ഇങ്ങനെയൊരു കല്യാണം കൂടിയിട്ടില്ലെന്നായിരുന്നു അതിഥികളെല്ലാം ഒരുപോലെ പറഞ്ഞത്. ചെണ്ടമേളവും പാട്ടും ഡാന്‍സുമൊക്കെയായാണ് വരനെയും കുടുംബത്തെയും സ്വീകരിച്ചത്. കല്യാണ ചടങ്ങുകളും തികച്ചും വ്യത്യസ്തമായിരുന്നു. മണിക്കൂറുകളെടുത്താണ് വിവാഹ ചടങ്ങ് തീര്‍ന്നത്. വരന്‍ മാത്രമല്ല അച്ഛനും തലപ്പാവ് ധരിച്ചിരുന്നു. സാരിയും മുല്ലപ്പൂവും ആഭരണങ്ങളുമൊക്കെയായി അതീവ സുന്ദരിയായാണ് മാന്‍സി എത്തിയത്.
വിവാഹ ചിത്രങ്ങളും വിശേഷങ്ങളും രാജേഷ് ഹെബ്ബാറും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മൈ ഡാര്‍ലിംഗ് സണ്‍ ആന്‍ഡ് ഹിസ് ലവ്ലി ബ്രൈഡ്. ഈ ആഘോഷവും സ്നേഹവും എന്നെന്നും ജീവിതത്തിലുണ്ടാവട്ടെ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളുടെ സാന്നിധ്യം ഈ ചടങ്ങിനെ ധന്യമാക്കിയെന്നായിരുന്നു അദ്ദേഹം കുറിച്ചത്.
വിത്ത് മൈ ബഡ്ഡി ആന്‍ഡ് റീല്‍ ഡോട്ടര്‍. ഞങ്ങളുടെ സെലിബ്രേഷനില്‍ നീയും പങ്കുചേര്‍ന്നതില്‍ സന്തോഷമെന്നായിരുന്നു പാര്‍വതിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് രാജേഷ് നല്‍കിയ ക്യാപ്ഷന്‍. ഉപ്പും മുളകും പരമ്പരയില്‍ അച്ഛനും മകളുമായാണ് ഇരുവരും വേഷമിട്ടത്. ഉപ്പും മുളകില് അഭിനയിച്ചതോടെയാണ് രാജകുമാരനെന്ന് ആളുകള് വിളിച്ച് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജേഷും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉപ്പും മുളകിലെ പ്രധാന താരങ്ങളിലൊരാളായ ശിവാനിയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.