18
MAR 2021
THURSDAY
1 GBP =106.50 INR
1 USD =85.76 INR
1 EUR =88.43 INR
breaking news : നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ് >>> പെരിയ ഇരട്ടക്കൊലപാതകം: മരിച്ചവരുടെ സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന് ഒഐസിസി 'ജീവദാന ദിന'മായി ആചാരിക്കുന്നു >>> നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി >>> സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം >>> അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം >>>
Home >> BUSINESS
ഇന്ത്യയില്‍ ട്വിറ്ററിന്റെ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നു, പ്രതിമാസ ചാര്‍ജ് 1,750 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്

സ്വന്തം ലേഖകൻ

Story Dated: 2024-12-24

ഡല്‍ഹി : സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച് സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്റര്‍. ടോപ്പ്-ടയര്‍ പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് 1300 രൂപയായിരുന്നു പ്രതിമാസ ചാര്‍ജ്. ഇത് 1,750 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പ്രീമിയം പ്ലസ് വരിക്കാരുടെ വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍, മുമ്പ് 13,600 രൂപയായിരുന്നത് ഇപ്പോള്‍ 18,300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

യുഎസ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ, നൈജീരിയ, തുര്‍ക്കി എന്നിവയുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിപണികളിലെ വില വര്‍ദ്ധനവിന് പിന്നാലെയാണ് ഇന്ത്യയിലെ നിരക്കുകളും എക്‌സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള പ്ലാറ്റ്‌ഫോം കൂടുതല്‍ മെച്ചപ്പെടുത്താനും വേണ്ടിയാണ് നിരക്കുകള്‍ കൂട്ടിയതെന്ന് എക്‌സ് പ്രസ്താവിക്കാനയില്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് നിരക്ക് വര്‍ദ്ധനവ് ഉണ്ടായാലും ആഗോള വിപണികളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ നിരക്ക് കുറവാണ്.

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ഓപ്ഷനും എക്‌സ് നല്‍കുന്നുണ്ട്. ബഡ്ജറ്റിനിണങ്ങുന്ന ബേസിക് ടയര്‍ ഓപ്ഷന്‍ അതിലൊന്നാണ്. പ്രതിമാസം 243.75 രൂപയാണ് ഇതിന്റെ നിരക്ക്.

More Latest News

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്

ലണ്ടന്‍: യുകെയിലെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് പൂജ നടത്തുന്നു. ഈ മാസം12ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്, അയ്യപ്പ ഛായാചിത്രവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം, ഭദ്രദീപം തെളിയിക്കല്‍, അയ്യപ്പ നാമാര്‍ച്ചന, പടിപൂജ, പ്രസാദ് ഊട്ട് എന്നിവയുണ്ടായിരിക്കും. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍കുമാര്‍- 07828218916 (ബിഷപ് ഓക്?ലാന്‍ഡ്), വിനോദ് ജി നായര്‍- 07950963472 (സണ്‍ഡര്‍ലാന്‍ഡ്), സുഭാഷ് ജെ നായര്‍- 07881097307 (ഡര്‍ഹം), ശ്രീജിത്ത്- 07916751283 (ന്യൂകാസില്‍), നിഷാദ് തങ്കപ്പന്‍- 07496305780 (ഡാര്‍ലിങ്ടന്‍)

പെരിയ ഇരട്ടക്കൊലപാതകം: മരിച്ചവരുടെ സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന് ഒഐസിസി 'ജീവദാന ദിന'മായി ആചാരിക്കുന്നു

നീണ്ട ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പെരിയ ഇരട്ട കൊലപാതക കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍ - കൃപേഷിന്റെ കുടുംബങ്ങള്‍ക്ക് ഭാഗികമായെങ്കിലും നീതി ലഭിച്ചു എന്ന് കരുതാം. മുന്‍ ഉദുമ എം എല്‍ എ കുഞ്ഞിരാമനടക്കം സി പി എമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ പുറപ്പെടുവിച്ച വിധി സി പി എം എന്ന രക്തദാഹി പാര്‍ട്ടിയുടെ മുഖത്തേറ്റ വലിയ അടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ വെട്ടി നുറുക്കപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ തുടിക്കുന്ന സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന്, ഒഐസിസി (യുകെ) മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 'ജീവദാന ദിന'മായി ആചാരിക്കുകയും അന്നേ ദിവസം പ്രവര്‍ത്തകര്‍ 'രക്തദാന' പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. സാധിക്കുന്ന എല്ലാവരും ഈ പരിപാടികളില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റുള്ളവര്‍ക്ക് അതത് റീജിയനുകളില്‍ രക്തദാന പരിപാടി സംഘടിപ്പിക്കാവുന്നതാണ്.

നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി

ഡിജിറ്റല്‍ പണമിടപാടുകളില്‍ അടക്കം എല്ലാവരും സുരക്ഷിതമായി വയ്‌ക്കേണ്ട ഒന്നാണ് നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍. എന്നാല്‍ ശക്തമായ പാസ്‌വേര്‍ഡുകള്‍ തന്നെ നല്‍കേണ്ടതും ഉണ്ട്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ഇത് അത്യാവശ്യവുമാണ്. രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്വേഡുകള്‍ നല്‍കുന്നതിന് പകരം 'സ്ട്രോങ് പാസ്‌വേര്‍ഡുകള്‍' നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്‌വേര്‍ഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്‌വേര്‍ഡുകള്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്‌വേര്‍ഡുകളില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം

ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ 'സിരി' ഉപയോഗിച്ച് ഉപഭോക്താക്കളുടെ സംഭാഷണങ്ങളും വിവരങ്ങളും ചോര്‍ത്തിയെന്ന കേസില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി ആപ്പിള്‍. 95 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 815 കോടിയോളം രൂപയാണിത്. തുക പണമായി തന്നെ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്. ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ആപ്പിള്‍ കോടതിയെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇവ പരസ്യദാതാക്കള്‍ക്ക് നല്‍കിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ആരോപണം. അഞ്ച് വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന കേസില്‍ ആരോപണങ്ങള്‍ ആപ്പിള്‍ നിഷേധിച്ചിരുന്നു. ഉപഭോക്താക്കള്‍ 'ഹേയ് സിരി' എന്ന് പറഞ്ഞാല്‍ മാത്രമാണ് സിരി പ്രവര്‍ത്തനക്ഷമം ആവുകയുള്ളുവെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍ സിരി ഇത്തരത്തില്‍ ആക്ടിവേറ്റ് ആക്കാതെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ പറയുന്ന വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പരസ്യദാതാക്കള്‍ക്ക് നല്‍കുകയും പിന്നീട് ഈ പരസ്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളിലെ സോഷ്യല്‍ മീഡിയയിലും മാറ്റും ഉപഭോക്താക്കളെ കാണിക്കുന്നെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഒത്തുതീര്‍പ്പിനായി നല്‍കുന്ന തുക 2014 സെപ്റ്റംബര്‍ 17 മുതല്‍ 2024 ഡിസംബര്‍ 31 വരെ സിരി ഉപയോഗിച്ച ഉപഭോക്താക്കള്‍ക്ക് വീതിച്ച് നല്‍കാനാണ് കോടതി തീരുമാനം. എന്നാല്‍ അമേരിക്കയ്ക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ബാധകമല്ല. അമേരിക്കയിലെ സിരി ഉപഭോക്താക്കള്‍ക്ക് 20 ഡോളര്‍ വീതമാണ് നല്‍കുക.

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം

യുഎസ്: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിക്കാന്‍ അമേരിക്ക. ജോ ബൈഡനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. എന്‍.ബി.എ ഇതിഹാസം മാജിക് ജോണ്‍സണും ലയണല്‍ മെസ്സിയുമടക്കം 17 പേരാണ് ഇക്കുറി ബഹുമതിക്ക് അര്‍ഹരായത്. വിനോദം, കായികം, രാഷ്ട്രീയം, നയതന്ത്രജ്ഞര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭകര്‍ക്കുള്ള ആദരംകൂടിയാണ് ഈ ബഹുമതി. 19 ബഹുമതികള്‍ക്ക് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ജോ ബൈഡന്‍ സമ്മാനിക്കും. അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് മെഡല്‍ ഓഫ് ഫ്രീഡം. ഇക്കുറി ഈ ബഹുമതി നേടിയവരുടെ പട്ടിക ഇങ്ങനെയാണ്: ഗായികയും ആക്ടിവിസ്റ്റുമായ ബോണോ, ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം ഇര്‍വിന്‍ 'മാജിക്' ജോണ്‍സണ്‍, ദീര്‍ഘകാല ഫാഷന്‍ എഡിറ്റര്‍ അന്ന വിന്റൂര്‍, അഭിനേതാക്കള്‍ ആയ ഡെന്‍സല്‍ വാഷിംഗ്ടണ്‍, മൈക്കല്‍ ജെ. ഫോക്‌സ്, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍ എന്നിവരും സ്ഥാനം ഒഴിയുന്ന യുഎസ് പ്രസിഡന്റില്‍ നിന്ന് ബഹുമതികള്‍ സ്വീകരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

Other News in this category

  • സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം
  • ഇനി ആകാശത്തും ഇന്റര്‍നെറ്റ് സേവനം!!! രാജ്യത്ത് ആദ്യമായി വൈഫൈ കണക്റ്റിവിറ്റി നല്‍കി എയര്‍ ഇന്ത്യ
  • സോഷ്യല്‍ മീഡിയയില്‍ വൈറലായി ആനന്ദ് അംബാനിയുടെ വാച്ച്, കമ്പനി ആകെ ഇറക്കിയത് മൂന്ന് വാച്ചുകള്‍, വാച്ചിന്റെ വില കേട്ടാല്‍ ഞെട്ടും
  • പുതുവര്‍ഷം ആഘോഷിച്ച് അമുല്‍ ഗേള്‍; 'ഹിയര്‍ ഈസ് റ്റു മോര്‍ മസ്‌കരാഹത്ത്' എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഡൂഡില്‍
  • ഇന്ന് മുതല്‍ ആണ് പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ആ മാറ്റം വരുന്നത്, വാട്‌സ്ആപ്പ് ലഭിക്കാത്ത ഫോണുകളുടെ ലിസ്റ്റ് ഇങ്ങനെ, ഇതില്‍ നിങ്ങളുടെ ഫോണും ഉണ്ടോ എന്ന് നോക്കാം
  • കൊച്ചിക്കാര്‍ക്കിഷ്ടം ചിക്കന്‍ ബിരിയാണി; കടലക്കറിക്കും മൈസൂര്‍ പാക്കിനും ആവശ്യക്കാരേറെ, സ്വിഗ്ഗിയുടെ 2024ലെ കണക്കുകള്‍ പറയുന്നത് ഇങ്ങനെ
  • ഓപണ്‍ എഐ കമ്പനികളില്‍ നിന്നുയരുന്ന മത്സരത്തെ നേരിടാന്‍ ഒരുങ്ങി ഗൂഗിള്‍, പത്ത് ശതമാനം പേരെ പിചിട്ടുവിടുമെന്ന് റിപ്പോര്‍ട്ട്
  • സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം: ഈ വര്‍ഷം ഒരു ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്തത് 4000ത്തിലധികം പാക്കറ്റ് ചിപ്സ് എന്ന് കണക്കുകള്‍
  • ഓര്‍ഡര്‍ ചെയ്ത് വെറും പതിനഞ്ച് മിനിറ്റുനിള്ളില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിച്ച് ആമസോണ്‍, ക്വിക്ക് കൊമേഴ്‌സില്‍ ശക്തമായ മത്സരം
  • മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഈ ആഘോഷ വേളയില്‍ സന്തോഷ വാര്‍ത്ത, വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാനുള്ള അവസരം
  • Most Read

    British Pathram Recommends