പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് അഡള്‍ട്ട് കണ്ടന്റ് ക്രിയേറ്ററായ യുവതി ഇപ്പോള്‍ കോടിപതി. യൂട്യൂബറും മോഡലുമായ സാറ ദാര്‍ എന്ന യുവതിയാണ് ഒണ്‍ലി ഫാന്‍സ് മോഡലിങ്ങിലൂടെ നേടിയ വരുമാനത്തെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അഡള്‍ട്ട് കണ്ടന്റ് ക്രിയേഷനിലൂടെ താന്‍ ഇതുവരെ ഒരു മില്യണ്‍ ഡോളര്‍ സമ്പാദിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. അതായത് ഏകദേശം 8.5 കോടി ഇന്ത്യന്‍ രൂപക്ക് സമാനമായ തുക!
അമേരിക്കയിലെ ടെക്സസ് സ്വ??ദേശിനിയാണ് സാറാ ?ദാര്‍. ശാസ്ത്ര സാങ്കേതിക മേഖലകളിലെ സ്ത്രീകള്‍ എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യവേയാണ് അഡല്‍റ്റ് കണ്ടന്റ് ക്രിയേറ്ററാകാന്‍ യുവതി തീരുമാനിക്കുന്നത്. ഇതോടെ ഒണ്‍ലി ഫാന്‍സ് മോഡലിങ്ങില്‍ പൂര്‍ണശ്രദ്ധകൊടുക്കാനായി തന്റെ പി.എച്ച്.ഡി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അടുത്തിടെ യൂടൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് സാറ തന്റെ വരുമാനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
അക്കാദമികരംഗത്ത് മികച്ച് കരിയര്‍ അവസരമുണ്ടായിരുന്നിട്ടും ആ ജീവിതശൈലിയോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് പുതിയ മേഖലയിലേക്ക് തിരിഞ്ഞതെന്നാണ് സാറ പറയുന്നത്. താന്‍ അസൂയയോടെ കണ്ടിരുന്ന ജീവിതരീതികള്‍ മറ്റൊരാളുടെ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നാണ് സാറയുടെ പക്ഷം. അവര്‍ അവരുടെ ജീവിതത്തില്‍ ഒരു കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. അത്തരം ജോലികള്‍ക്ക് പലപ്പോഴും അംഗീകാരങ്ങള്‍ ലഭിക്കാറില്ലെന്നും തൊഴില്‍ സുരക്ഷിതത്വക്കുറവും സാമ്പത്തിക പരിമിതികളും അവരെ ആശങ്കപ്പെടുത്തുന്നുവെന്നുമാണ് സാറ പറയുന്നത്.
ഇത് ബുദ്ധിമുട്ടേറിയ ഒരു തിരഞ്ഞെടുപ്പായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് സങ്കടമില്ലെന്നുമാണ് സാറ വ്യക്തമാക്കുന്നത്. ഒണ്‍ലി ഫാന്‍സ് മോഡലാകാനുള്ള തന്റെ തീരുമാനത്തെ ചൂതാട്ടം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. അക്കാദമിക് രംഗം ഉപേക്ഷിക്കാനുള്ള തീരുമാനം താന്‍ പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടായിരുന്നുവെന്നും വീഡിയോയില്‍ സാറ സമ്മതിച്ചു. പിഎച്ച്ഡി പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ ഞാന്‍ വളരെയധികം കരഞ്ഞു. അത് സമ്മര്‍ദ്ദമുണ്ടാക്കുന്നതായിരുന്നു. ഒണ്‍ലി ഫാന്‍സ് മോഡലാകാനുള്ള തീരുമാനം ഒരു ചൂതാട്ടമാണോ അല്ലയോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്,-''അവള്‍ വെളിപ്പെടുത്തി.
പിഎച്ച്ഡി ചെയ്യുന്നതിനിടയിലാണ് താന്‍ അഡള്‍ട്ട് കണ്ടന്റുകള്‍ ചെയ്യാന്‍ തുടങ്ങിയതെന്ന് യുവതി വീഡിയോയില്‍ പറയുന്നു. ഇതില്‍ നിന്നും കിട്ടിയ പണം ഉപയോ?ഗിച്ച് ആദ്യം വി??ദ്യാഭ്യാസ വായ്പ അടച്ചുതീര്‍ത്തു. പിന്നീട് കുടുംബത്തിന്റെ ലോണുകള്‍ അടച്ചുതീര്‍ത്തെന്നും കാര്‍ വാങ്ങിയെന്നും യുവതി വെളിപ്പെടുത്തുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു വീട് വാങ്ങാനുള്ള തീരുമാനത്തിലാണ് താനെന്നും യുവതി വീഡിയോയില്‍ പറയുന്നു.