ക്രിസ്മസ് അവധിക്കായി കാത്തിരിക്കുകയാണ് എല്ലാവരും. ക്രിസ്മസിന്റെ അന്ന് ആണ് സാധാരണ എല്ലാവര്‍ക്കും അവധിയെങ്കില്‍ ഇവിടെ ഇതാ ഒരു കമ്പനി അതില്‍നിന്നെല്ലാം വ്യത്യസ്തമാകുകയാണ്.
യുകെ ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ഒരു യുവാവിന് ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ തന്റെ സ്ഥാപനം തനിക്ക് 15 ദിവസത്തെ അവധി തന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ്.
അവധിക്കാലം ആഘോഷിക്കുന്നതിനു വേണ്ടി ജനുവരി 6 വരെ കമ്പനി അവധി പ്രഖ്യാപിച്ചിരിക്കയാണ് എന്ന് അറിയിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും വിവേക് പഞ്ചാല്‍ എന്ന യുവാവ് പങ്കുവച്ചിട്ടുണ്ട്. ''ഹലോ വിവേക്, തിങ്കളാഴ്ച മുതല്‍ ജനുവരി 6 വരെ ക്രിസ്മസ് - പുതുവത്സര അവധിയാണ്'' എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
'യുകെ ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിന്റെ നേട്ടങ്ങള്‍' എന്ന കാപ്ഷനോടെയാണ് വിവേക് സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഹോളിഡേ കിട്ടിയവരും കിട്ടാത്തവരും ഒക്കെ ചേര്‍ന്ന് പോസ്റ്റങ്ങ് വൈറലാക്കി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
ചിലരൊക്കെ പറഞ്ഞത്, ഇന്ത്യയിലെ കമ്പനികളുടെ അവസ്ഥ വളരെ പരിതാപകരമാണ് എന്നാണ്. ഇത്രയും ലീവുകളൊന്നും സ്വപ്നം കാണാന്‍ പോലും സാധിക്കില്ല എന്ന് പറഞ്ഞവരും ഉണ്ട്. 'യുകെ മാത്രമല്ല, പല പാശ്ചാത്യരാജ്യങ്ങളും ഇങ്ങനെ തന്നെയാണ്. ഇന്ത്യയും ചില ഏഷ്യന്‍രാജ്യങ്ങളുമാണ് ക്ലയിന്റ് ആദ്യം എന്ന മനോഭാവം പിന്തുടരുന്നതും 24×7, 365 ദിവസവും ജോലി ചെയ്യേണ്ടി വരുന്നതും' എന്ന് സൂചിപ്പിച്ചവരും ഉണ്ട്.