ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷത്തിലാണ്. ഒരു ഇന്‍ഫ്‌ളുവന്‍സറായ താന്യ സിങ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. തികച്ചും വെറൈറ്റി ആയിട്ടുള്ള ഒരു ക്രിസ്മസ് ട്രീയാണ് താന്യ സിങ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഈ ക്രിസ്മസ് ട്രീ എവിടെ, എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് ഈ വീഡിയോയെ തികച്ചും വേറിട്ടതാക്കി മാറ്റിയിരിക്കുന്നത്.
അതേ, തന്റെ തലയില്‍, തലമുടി ഉപയോഗിച്ചു കൊണ്ടാണ് താന്യ ഈ അതിമനോഹരമായ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. വളരെ അമ്പരപ്പോടെയാണ് നെറ്റിസണ്‍സ് താന്യ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. ക്രിസ്മസ് അലങ്കാരങ്ങളും ലൈറ്റുകളും വച്ചുകൊണ്ടാണ് താന്യ ഈ ക്രിസ്മസ് ട്രീ തന്റെ തലയില്‍ വച്ചിരിക്കുന്നത്. അതിനായി, ആദ്യം ഒരു ഒഴിഞ്ഞ കൂള്‍ഡ്രിങ്ക്‌സിന്റെ കുപ്പി തന്റെ തലയില്‍ വയ്ക്കുന്നത് കാണാം. പിന്നീട്, അതിന് ചുറ്റും മുടി വയ്ക്കുന്നു. അതിന് മുകളിലേക്കാണ് ലൈറ്റുകളും അലങ്കാരങ്ങളും വയ്ക്കുന്നത്. അതിമനോഹരമായി തന്നെയാണ് താന്യ തന്റെ തലയില്‍ ഈ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്.
താന്യ പങ്കുവച്ച വീഡിയോ വളരെ വേ?ഗത്തിലാണ് ആളുകളെ ആകര്‍ഷിച്ചത്. നാല് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്. 20 മണിക്കൂറിനുള്ളില്‍ തന്നെ ഒരുലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തുകഴിഞ്ഞു. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കി.