
ഗസ്സ സിറ്റി: സെന്‍ട്രല്‍ ഗസ്സയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ഥിതി ചെയ്യുന്ന അല്‍-ഔദ ആശുപത്രിക്ക് സമീപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. അല്‍-ഖുദ്സ് ടുഡേ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വാനിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫാദി ഹസ്സൗന, ഇബ്രാഹിം അല്‍ ഷെയ്ഖ് അലി, മുഹമ്മദ് അല്‍ ലദ, ഫൈസല്‍ അബു അല്‍ കുംസാന്‍, അയ്മന്‍ അല്‍ ജാദി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രസവവേദന അനുഭവപ്പെട്ട ഭാര്യക്കൊപ്പമായിരുന്നു അയ്മന്‍ അല്‍ ജാദി ആശുപത്രിയില്‍ എത്തിയത്. 'പ്രസ്' എന്ന് എഴുതിയിരിക്കുന്ന ഇവരുടെ വെള്ളനിറത്തിലുള്ള വാന്‍ കത്തി നശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടിട്ടുണ്ട്. വാനില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.
2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഉണ്ടായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 141 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (CPJ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രായേല്‍ അതിക്രമങ്ങളെ സിപിജെ അപലപിച്ചിരുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
