നോട്ടിങ്ങാം : യുകെയിലെ നോട്ടിങ്ങാം മുദ്ര ആര്‍ട്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ ജനുവരി 4ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ ബീസ്റ്റണ്‍ യൂത്ത് ആന്‍ഡ് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും.
മുദ്രയുടെ പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കേശവമാമ്മന്‍ (സുധീര്‍ പരവൂര്‍) നേതൃത്വം നല്‍കുന്ന കോമഡി മെഗാ നൈറ്റ് ഷോയും ഉണ്ടാകും. മുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിലെ 75ലധികം കുട്ടികളുടെ കലാപരിപാടികളും നേറ്റിവിറ്റി പ്രോഗ്രാമും അരങ്ങേറും. ഡിജെ, വിഭവസമൃദ്ധമായ ത്രീ കോഴ്‌സ് ഭക്ഷണവും ഒരുക്കുന്നു.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. നോട്ടിങ്ങാമിലെ എല്ലാ മലയാളികളെയും പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 30നുള്ളില്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് നെബിന്‍ ജോസ് അറിയിച്ചു. . നോട്ടിങ്ങാമിലുള്ള എല്ലാ മലയാളികളെയും ആഘോഷ സായാഹ്നത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുദ്ര ആര്‍ട്‌സ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.