ലണ്ടന്‍: കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സ്മരണയ്ക്കായി മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടില്‍ ടൂര്‍ണമെന്റ് ബേസിങ്‌സ്റ്റോക്ക് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ ആതിഥേയത്വത്തില്‍ 2025 ഫെബ്രുവരി 22ന് നടക്കും. ഭദ്രാസനത്തിലെ 45ലധികം ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തില്‍ ഡബിള്‍സ് ഇനത്തിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് 301 പൗണ്ടും എവര്‍ റോളിങ് ട്രോഫിയും സമ്മാനമായി നല്‍കും. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 201, 101, 51 പൗണ്ടും വ്യക്തിഗത ട്രോഫികളും ക്രമീകരിച്ചിട്ടുണ്ട്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 2025 ജനുവരി 15ന് മുന്‍പ് റജിസ്റ്റര്‍ ചെയ്യണം. 35 പൗണ്ട് ആണ് റജിസ്‌ട്രേഷന്‍ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിബി ചേപ്പനത്ത് - 07825169330,
രാജു കുര്യാക്കോസ് - 07469656799,
ബിനില്‍ പൗലോസ് - 07735424370