സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട്, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവയുടെ ആധിപത്യം തകര്‍ത്ത് ആമസോണ്‍ മുന്നില്‍. അതിവേഗം സാധനങ്ങള്‍ വേണ്ടപ്പെട്ടവരുടെ കൈകളില്‍ എത്തിക്കുക എന്ന ലക്ഷത്തോടെ തുടങ്ങിയ ഒന്നാണ് ക്വിക്ക് കൊമേഴ്‌സ്. സ്വിഗ്ഗ്വി ഇന്‍സ്റ്റമാര്‍ട്ട്, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കിടയിലേക്ക് കടുത്ത മത്സരവുമായി എത്തിയിരിക്കുകയാണ് ആമസോണും.
ആമസോണ്‍ ഇന്ത്യയുടെ വാര്‍ഷിക പരിപാടിയില്‍ കണ്‍ട്രി മാനേജര്‍ സാമിര്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അല്‍പം വൈകിയെങ്കിലും ഏറ്റവും മികച്ച സേവനം നല്‍കാന്‍ ലക്ഷ്യമിടുന്നതായി ആമസോണ്‍ ഇന്ത്യ മാനേജര്‍ സാമിര്‍ കുമാര്‍ വ്യക്തമാക്കി.
ഓര്‍ഡര്‍ ചെയ്ത് വെറും 15 മിനിറ്റിനുള്ളില്‍ വേണ്ട സാധനങ്ങള്‍ പടിപാതില്‍ക്കല്‍ എത്തിക്കാന്‍ കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമാണ് ലഭിച്ചിരിക്കുന്നത്.
പുതുവര്‍ഷം ആകുമ്പോഴേക്കും ആദ്യഘട്ടമായി ബെംഗളുരുവില്‍ പദ്ധതിക്ക് തുടക്കമാകും. മാറുന്ന ഉപഭോക്തൃ രീതികള്‍ കണക്കിലെടുത്ത് അതിവേഗ വിതരണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കമ്പനികള്‍. വലിയ ഉപഭോക്തൃ അടിത്തറയും വിതരണ മേഖലയിലെ മികവും ആമസോണിന് നേട്ടമാകും എന്നത് തീര്‍ച്ചയാണ്.
ടെസ്സ് എന്നായിരിക്കും ആമസോണിന്റെ ക്വിക് ഡെലിവറി സംവിധാനത്തിന്റെ പേര് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ആമസോണ്‍ ഫ്രഷ് എന്നപേരില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ആമസോണിന് നിലവില്‍ സംവിധാനമുണ്ട്. അതിവേഗ വിതരണ സംവിധാനം കൂടി തുടങ്ങിയാല്‍ സ്വിഗ്ഗി, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവയ്ക്ക് കനത്ത വെല്ലുവിളിയാകും. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ പോലും അതിവേഗം വിതരണം ചെയ്യുന്നതിനാണ് ഇ-കൊമേഴ്സ് കമ്പനികള്‍ തയ്യാറെടുക്കുന്നത്.