മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരികയും യൂട്യൂബറുമൊക്കെയാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ പ്രിയപ്പെട്ട താരമാണ് പേളിയും മക്കളും ശ്രീനിയും. പേളിയുടെ മക്കള്‍ക്ക് നീണ്ട ആരാധകര്‍ ഉണ്ട്.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും താരം അതില്‍ നിന്നെല്ലാം തളരാതെ മുന്നോട്ട് പോയി. ഇപ്പോള്‍ കഴിഞ്ഞ ദിവസം ഒരു മനോഹരമായ വീഡിയോയുമായി താരം എത്തിയിരുന്നു. തന്റെ പുതിയ വീടിനെ കുറിച്ചാണ്. എപ്പോഴും ഒന്നുമില്ലാതെ വല്ലപ്പോഴും മാത്രം താമസിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വീട് സ്വന്തമാക്കിയതും അതിന്റെ പാലുകാച്ചല്‍ നടത്തുന്നതിനെ കുറിച്ചും ഒക്കെയാണ് സംസാരിക്കുന്നത്.
താനൊരു എഴുത്തുകാരി കൂടിയാണ് എന്നും തന്റെ ഒരു പുസ്തകം പബ്ലിഷ് ചെയ്യാന്‍ പോകുന്നുണ്ട് എന്നും അതൊരു വലിയ സന്തോഷമാണ് എന്നും ഒക്കെ പേളി പറയുന്നുണ്ട്. ശ്രീനിഷിന്റെ കുടുംബവും ഈ ഒരു സന്തോഷ നിമിഷങ്ങളില്‍ എത്തിയിട്ടുണ്ടായിരുന്നു. വളരെ വേഗം തന്നെ ഈ വീഡിയോ ശ്രദ്ധ നേടി. എന്നാല്‍ വീഡിയോയുടെ അവസാനം താരം പറഞ്ഞ ഒരു വാക്കാണ് ഇപ്പോള്‍ ആളുകള്‍ കൂടുതലായും ശ്രദ്ധിക്കുന്നത്. ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട് അത് ഉടനെ തന്നെ നിങ്ങളെ അറിയിക്കും എന്നാണ് പേര്‍ളി പറഞ്ഞത്. ഇത് കേട്ടതോടെ മൂന്നാമതും താരം ഗര്‍ഭിണിയാണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്താണ് സന്തോഷവാര്‍ത്ത എന്നും വീഡിയോയില്‍ ഒക്കെ അത്ര ഉത്സാഹം ഇല്ലാതെ ഒരു ക്ഷീണം അവസ്ഥയിലാണ് പേളിയെ കാണാന്‍ സാധിക്കുന്നത് എന്നും ഗര്‍ഭിണിയാണോ എന്ന് ഒക്കെയാണ് ആളുകള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്.