ലണ്ടന്‍: മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ബേസിങ്സ്റ്റോക്ക് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ ആതിഥേയത്വത്തില്‍ 2025 ഫെബ്രുവരി 22 ശനിയാഴ്ച നടക്കുന്ന കായിക മാമാങ്കത്തില്‍ യുകെ ഭദ്രാസനത്തിലെ 45ല്‍പരം ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരക്കും.
വിജയികളാവുന്നവര്‍ക്ക് 301 പൗണ്ടും എവര്‍റോളിങ്ങ് ട്രോഫിയും സമ്മാനമായി നല്‍കപ്പെടും. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 201,101, 51 പൗണ്ടും വ്യക്തിഗത ട്രോഫികളും ക്രമീകരിച്ചിരിക്കുന്നു. 18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തില്‍ ഡബിള്‍സ് ഇനത്തിലാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 2025 ജനുവരി മാസം 15ന് മുന്‍പായി 35 പൗണ്ട് ഫീസടച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Shibi -07825169330
Raiju -07469656799
Binil -07735424370