18
MAR 2021
THURSDAY
1 GBP =106.50 INR
1 USD =85.76 INR
1 EUR =88.43 INR
breaking news : രോഗികള്‍ക്കാവശ്യമായ സ്‌കാനിങ്ങും ചികിത്സയും ഇനി ജിപിമാര്‍ക്ക് നേരിട്ട് നിര്‍ദ്ദേശിക്കാം, പരിശോധനാ ദിവസം തന്നെ ഫലവും ലഭിക്കും, പുതിയ നീക്കവുമായി എന്‍എച്ച്എസ് >>> 'തണുത്തു വിറച്ച് ഉത്തരേന്ത്യ', ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷമായി തുടരുന്നു, കാഴ്ച പരിധി പൂജ്യം, ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് >>> വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു >>> കൊല്ലം ചടയമംഗലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു, രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു, നിരവധി പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍ >>> നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ് >>>
Home >> TECHNOLOGY
ഡോക്യുമെന്റുകള്‍ എളുപ്പം സ്‌കാന്‍ ചെയ്യാം, പുതുവര്‍ഷാരംഭത്തില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ് എത്തുന്നു, സ്‌കാന്‍ ചെയ്യാം ഇങ്ങനെ

സ്വന്തം ലേഖകൻ

Story Dated: 2024-12-28

പുതു വര്‍ഷാരംഭത്തില്‍ ആരാധകര്‍ക്ക് പുത്തന്‍ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്. ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍.

ആപ്പിനുള്ളില്‍ തന്നെ ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുന്നു എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഐഒഎസ് അപ്ഡേറ്റിനുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് പതിപ്പായ 24.25.80 ഉള്ള ചില ഉപയോക്താക്കള്‍ക്കാണ് ഈ സേവനം നിലവില്‍ ലഭ്യമായിട്ടുള്ളത്.

ഫീച്ചറിലൂടെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ബാഹ്യ സ്‌കാനിങ് ടൂളുകളോ തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ ആവശ്യമില്ലാതെ ഫോണ്‍ കാമറ ഉപയോഗിച്ച് ഡോക്യുമെന്റ് വേഗത്തില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോണില്‍ ഡോക്യുമെന്റ് സ്‌കാനര്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം:

വാട്ട്സ്ആപ്പ് തുറക്കുക >> '+' ടാപ്പുചെയ്ത് ഡോക്യുമെര്‍ തെരഞ്ഞെടുക്കുക ഡോക്യുമെന്റ് തെരഞ്ഞെടുത്ത ശേഷം, മൂന്ന് ഓപ്ഷനുകള്‍ കാണാം

1) ഫയല്‍സില്‍ നിന്ന് തെരഞ്ഞെടുക്കുക
2) ഫോട്ടോ അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുക്കുക
3) ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യുക

ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യുക എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
വാട്സ്ആപ്പ് മെസഞ്ചര്‍ ആപ്പില്‍ സ്‌കാന്‍ ചെയ്ത ഡോക്യുമെന്റ് ഷെയര്‍ ചെയ്യാം വാട്ട്സ്ആപ്പിന്റെ പുതിയ ഡോക്യുമെന്റ് ഫീച്ചര്‍ നിലവില്‍ ഐഫോണുകളില്‍ ലഭ്യമാണ്. ഉടന്‍ തന്നെ മറ്റ് ഉപയോക്താക്കളിലേക്കും എത്തും.


More Latest News

'തണുത്തു വിറച്ച് ഉത്തരേന്ത്യ', ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷമായി തുടരുന്നു, കാഴ്ച പരിധി പൂജ്യം, ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടങ്ങളിലും കാഴ്ച പരിധി പൂജ്യമായി മാറി. ഇതോടെ ജനജീവിതം ദുസ്സഹമായി മാറുകയാണ്. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു കഴിഞ്ഞു. കനത്ത പുകമഞ്ഞ് വ്യോമ-റെയില്‍ ഗതാഗതങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കാഴ്ച പരിധി പൂജ്യമായി. ഡല്‍ഹി വിമാനത്താവളത്തില്‍ 30 വിമാന സര്‍വീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്. ദില്ലിയില്‍ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. അമൃത്സര്‍, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടല്‍ മഞ്ഞ് സര്‍വീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ഡല്‍ഹിയിലാകട്ടെ വായുമലിനീകരണവും രൂക്ഷമാണ്. 385 ആണ് വായുമലിനീകരണസൂചികയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി. അതേസമയം ജമ്മു കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ചയും മൂടല്‍മഞ്ഞും കാരണം സൈനിക വാഹനം റോഡില്‍ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് 4 സൈനികര്‍ വീരമൃത്യു വരിച്ചു. ഹരിയാനയിലും, പഞ്ചാബിലും മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്ന് 2 അപകടങ്ങളിലായി 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും, ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതല്‍ -6 വരെയാണ് ഇവിടങ്ങളിലെ താപനില. മൂടല്‍ മഞ്ഞു മൂലം കാഴ്ച പരിധി പൂജ്യമായതോടെ, 30 ഓളം വിമാന സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. 400 ഓളം വിമാനങ്ങള്‍ വൈകിയതായും, നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ പുലര്‍ച്ചെ 12 നും 1. 30 നും ഇടയില്‍ മാത്രം 19 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.

വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു

ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലത്ത് പൊതു യോഗങ്ങളില്‍ പങ്കെടുത്ത ശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കു പോകും വഴി ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയ പാതയിലുണ്ടായ വലിയ ഗതാഗത തിരക്കില്‍ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജി. ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും ഇവിടെ നടത്തുകയും ചെയ്തു. എന്നാല്‍ ഇ.സി.ജി.യില്‍ നേരിയ വ്യതിയാനം ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലത്ത് എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളില്‍ വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തു വരികയായിരുന്നു. ഇന്ന് അവിടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹത്തിന്. വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

കൊല്ലം ചടയമംഗലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു, രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു, നിരവധി പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. ശബരിമല ഭക്തരുടെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഭക്തര്‍ സഞ്ചരിച്ചിരുന്നത് മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാറാണ്. ഇതിലേക്ക് തിരുവനന്തപുരം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിക്കുകയായിരുന്നു. ഇങ്ങനെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എം സി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ 11:30ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ചികിത്സയിലാണ്. കാറിലുണ്ടായിരുന്നത് മഹാരാഷ്ട്ര സ്വദേശികളെന്നാണ് സൂചന. നാഗര്‍കോവില്‍ രാധാപുരം സ്വദേശികളാണ് ഇവര്‍. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളില്‍ ആയി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശരവണന്‍, ഷണ്മുഖന്‍ ആചാരി (70) എന്നിവര്‍ ആണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മൂന്നു പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് ചികിത്സയിലുള്ളത്.

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്

ലണ്ടന്‍: യുകെയിലെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് പൂജ നടത്തുന്നു. ഈ മാസം12ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്, അയ്യപ്പ ഛായാചിത്രവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം, ഭദ്രദീപം തെളിയിക്കല്‍, അയ്യപ്പ നാമാര്‍ച്ചന, പടിപൂജ, പ്രസാദ് ഊട്ട് എന്നിവയുണ്ടായിരിക്കും. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍കുമാര്‍- 07828218916 (ബിഷപ് ഓക്?ലാന്‍ഡ്), വിനോദ് ജി നായര്‍- 07950963472 (സണ്‍ഡര്‍ലാന്‍ഡ്), സുഭാഷ് ജെ നായര്‍- 07881097307 (ഡര്‍ഹം), ശ്രീജിത്ത്- 07916751283 (ന്യൂകാസില്‍), നിഷാദ് തങ്കപ്പന്‍- 07496305780 (ഡാര്‍ലിങ്ടന്‍)

പെരിയ ഇരട്ടക്കൊലപാതകം: മരിച്ചവരുടെ സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന് ഒഐസിസി 'ജീവദാന ദിന'മായി ആചാരിക്കുന്നു

നീണ്ട ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പെരിയ ഇരട്ട കൊലപാതക കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍ - കൃപേഷിന്റെ കുടുംബങ്ങള്‍ക്ക് ഭാഗികമായെങ്കിലും നീതി ലഭിച്ചു എന്ന് കരുതാം. മുന്‍ ഉദുമ എം എല്‍ എ കുഞ്ഞിരാമനടക്കം സി പി എമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ പുറപ്പെടുവിച്ച വിധി സി പി എം എന്ന രക്തദാഹി പാര്‍ട്ടിയുടെ മുഖത്തേറ്റ വലിയ അടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ വെട്ടി നുറുക്കപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ തുടിക്കുന്ന സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന്, ഒഐസിസി (യുകെ) മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 'ജീവദാന ദിന'മായി ആചാരിക്കുകയും അന്നേ ദിവസം പ്രവര്‍ത്തകര്‍ 'രക്തദാന' പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. സാധിക്കുന്ന എല്ലാവരും ഈ പരിപാടികളില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റുള്ളവര്‍ക്ക് അതത് റീജിയനുകളില്‍ രക്തദാന പരിപാടി സംഘടിപ്പിക്കാവുന്നതാണ്.

Other News in this category

  • നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി
  • ഡിജിറ്റല്‍ പേയ്‌മെന്റ് ലോകത്ത് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഗൂഗിളില്‍ ഒരു വഴിയുണ്ട്, ഈ സെറ്റിംങ്‌സ് ഒന്ന് മനസ്സിലാക്കി വെച്ചോളൂ
  • പരിധിയില്ലാതെ വാട്‌സ്ആപ്പ് പേ; ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും യുപിഐ സേവനം നല്‍കാന്‍ നാഷ്ണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
  • പ്രൊഫൈല്‍ നെയിമും പ്രൊഫൈല്‍ പിക്ചറും മാറ്റി ഇലോണ്‍ മസ്‌ക്, പുതു വര്‍ഷത്തില്‍ ഈ മാറ്റത്തിന് കാരണം തേടി ടെക് ലോകം
  • വാട്‌സ്ആപ്പിന്റെ പുതിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചര്‍ വരുന്നു, ഇനി വാട്‌സ്ആപ്പ് ചിത്രങ്ങളിലെ എല്ലാ യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കാന്‍ സഹായിക്കും
  • യാത്രകളില്‍ മോഷന്‍ സിക്ക്‌നെസ്സ് ഉണ്ടോ? ഇനി അതോര്‍ത്ത് യാത്രകള്‍ ഒഴിവാക്കണ്ട, പരിഹാരമായി 'മോഷന്‍ ക്യൂസ്' അവതരിപ്പിച്ച് ഗൂഗിള്‍
  • ദീര്‍ഘദൂര യാത്രകളില്‍ ടോള്‍ പിരിവ് നല്‍കി കഷ്ടപ്പെടേണ്ട, ടോളായി നല്‍കുന്ന പണം ലാഭിക്കാന്‍ ഗൂഗിള്‍ മാപ്പില്‍ ഇങ്ങനെ ചെയ്താല്‍ മാത്രം മതി
  • യാത്രകളില്‍ ഇനി ഫോണ്‍ ഉപയോഗം 'മോഷന്‍ സിക്ക്നെസ്' ഉണ്ടാക്കുന്നുണ്ടോ? ഗൂഗിളിന്റെ 'മോഷന്‍ ക്യൂസ്' ഫീച്ചര്‍ എല്ലാത്തിനും പരിഹാരം
  • വിലക്ക് പിന്‍വലിക്കുന്നു; വാട്സ്ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഉണ്ടായിരുന്ന വിലക്ക് ഔദ്യോഗികമായി പിന്‍വലിച്ച് ഇറാന്‍
  • അടുത്ത വര്‍ഷം മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല, അറിയിച്ച് മെറ്റ രംഗത്ത്
  • Most Read

    British Pathram Recommends