കുവൈറ്റ് സിറ്റി: പിഞ്ചു കുഞ്ഞിനെ വാഷിങ്മെഷീനില്‍ ഇട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. കുവൈറ്റിലെ മുബാറഖ് അല്‍ കബീര്‍ ഗവര്‍ണറേറ്റിലാണ് സംഭവം. സ്വദേശി ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണ് ഫിലിപ്പീന്‍സ് സ്വദേശിനിയായ വീട്ടുജോലിക്കാരി കൊലപ്പെടുത്തിയത്.
കുഞ്ഞിന്റെ നിലവിളികേട്ട് മാതാപിതാക്കള്‍ ഓടി എത്തുമ്പോള്‍ വാഷിങ് മെഷീനുള്ളില്‍ കിടന്ന് കുഞ്ഞ് പിടയുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ സമീപത്തെ ജാബിര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രക്ഷിതാക്കള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉടന്‍ ജോലിക്കാരിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
സംഭവത്തില്‍ യുവതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുവൈത്ത് സമൂഹം ഞെട്ടലിലാണ്.