18
MAR 2021
THURSDAY
1 GBP =106.50 INR
1 USD =85.76 INR
1 EUR =88.43 INR
breaking news : നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി >>> സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം >>> അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം >>> ഭാര്യയെ ടിവി കാണാന്‍ ഇരുത്തി അലക്കിയ തുണി വിരിക്കാന്‍ പുറത്തിറങ്ങി ഭര്‍ത്താവ്, പിന്നീട് ഇദ്ദേഹം ഭാര്യയെ കാണുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുരൂഹത തെളിയിച്ച് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ >>> വെറും ഒരു മിനുറ്റ് കൊണ്ട് 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നാവ് കൊണ്ട് തടഞ്ഞ് നിര്‍ത്തി; ഗിന്നസ് റെക്കോര്‍ഡ് നേട്ടവുമായി തെലങ്കാന സ്വദേശി >>>
Home >> CINEMA
'പ്രേക്ഷകര്‍ കണ്ടുമറന്ന ഒരു സിനിമയുടെ പരിവര്‍ത്തനമാണ് 'രേഖാചിത്രം', ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറല്ല ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയാണ്' ആസിഫ് അലി

സ്വന്തം ലേഖകൻ

Story Dated: 2024-12-30

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' സിനിമയുടെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്നത്.

പ്രേക്ഷകര്‍ കണ്ടുമറന്ന ഒരു സിനിമയുടെ പരിവര്‍ത്തനമാണ് 'രേഖാചിത്രം' എന്നാണ് ആസിഫ് അലി പറഞ്ഞത്. അതോടൊപ്പം ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറല്ല ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയാണെന്നും ആസിഫ് അലി പറയുന്നുണ്ട്. മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്'ന് ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റര്‍ റിലീസ് ചെയ്യും. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിക്കുന്നത്.

'രേഖാചിത്രം ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി കാറ്റഗറിയില്‍ അതായത് ആ ജോണറില്‍ വരുന്ന സിനിമയാണ്. ഞാനിതിന്റെ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് ഏകദേശം ഒന്നര വര്‍ഷം മുന്നെയാണ്. നമ്മളൊക്കെ കണ്ടുമറന്ന ഒരു സിനിമ, ആ സിനിമയില്‍ സംഭവിച്ചു എന്ന രീതിയിലേക്ക് വ്യാഖ്യാനിക്കപ്പെടുന്ന ഒരു ക്രൈം. അതിനെ ബേസ് ചെയ്തുകൊണ്ടാണ് ഇതിന്റെ കഥ പോവുന്നത്.

സ്‌ക്രീന്‍ പ്ലേ വായിക്കുമ്പോള്‍ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ഇപ്പൊ ഞാനത് ഏതാണ് സിനിമ എന്ന് പറയാനാഗ്രഹിക്കുന്നില്ല. നമുക്കെല്ലാം വളരെ ഫെമിലിയറായിട്ടുള്ളൊരു സിനിമയാണ്. അതിലെ പാട്ടുകള്‍ ഭയങ്കര ഹിറ്റാണ്. എന്റെ ചെറുപ്പം മുതലേ ഞാന്‍ കണ്ടിട്ടുള്ളൊരു സിനിമയാണ്. ഇതിനെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറെന്നൊന്നും പറയാന്‍ പറ്റില്ല. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ, അങ്ങനെ പറയേണ്ടൊരു സിനിമയാണ്. എനിക്ക് ഭയങ്കര പുതുമ തോന്നുന്നൊരു കഥയും ചുറ്റുപാടുമൊക്കെയാണ് സിനിമയുടേത്.' എന്നാണ് ആസിഫ് അലി പറഞ്ഞത്. പൊലീസ് ഗെറ്റപ്പില്‍ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.

ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ക്കൊപ്പം മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് ('ആട്ടം' ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത വിധത്തില്‍ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങള്‍ അണിനിരക്കുന്നത്. 'മാളികപ്പുറം', '2018' 'ആനന്ദ് ശ്രീബാല' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവക്കും ഗംഭീര വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. നിഗൂഢതകള്‍ ഒളിപ്പിച്ചെത്തിയ സെക്കന്‍ഡ് ലുക്കും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.


More Latest News

നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി

ഡിജിറ്റല്‍ പണമിടപാടുകളില്‍ അടക്കം എല്ലാവരും സുരക്ഷിതമായി വയ്‌ക്കേണ്ട ഒന്നാണ് നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍. എന്നാല്‍ ശക്തമായ പാസ്‌വേര്‍ഡുകള്‍ തന്നെ നല്‍കേണ്ടതും ഉണ്ട്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ഇത് അത്യാവശ്യവുമാണ്. രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്വേഡുകള്‍ നല്‍കുന്നതിന് പകരം 'സ്ട്രോങ് പാസ്‌വേര്‍ഡുകള്‍' നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്‌വേര്‍ഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്‌വേര്‍ഡുകള്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്‌വേര്‍ഡുകളില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം

ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ 'സിരി' ഉപയോഗിച്ച് ഉപഭോക്താക്കളുടെ സംഭാഷണങ്ങളും വിവരങ്ങളും ചോര്‍ത്തിയെന്ന കേസില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി ആപ്പിള്‍. 95 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 815 കോടിയോളം രൂപയാണിത്. തുക പണമായി തന്നെ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്. ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ആപ്പിള്‍ കോടതിയെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇവ പരസ്യദാതാക്കള്‍ക്ക് നല്‍കിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ആരോപണം. അഞ്ച് വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന കേസില്‍ ആരോപണങ്ങള്‍ ആപ്പിള്‍ നിഷേധിച്ചിരുന്നു. ഉപഭോക്താക്കള്‍ 'ഹേയ് സിരി' എന്ന് പറഞ്ഞാല്‍ മാത്രമാണ് സിരി പ്രവര്‍ത്തനക്ഷമം ആവുകയുള്ളുവെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍ സിരി ഇത്തരത്തില്‍ ആക്ടിവേറ്റ് ആക്കാതെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ പറയുന്ന വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പരസ്യദാതാക്കള്‍ക്ക് നല്‍കുകയും പിന്നീട് ഈ പരസ്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളിലെ സോഷ്യല്‍ മീഡിയയിലും മാറ്റും ഉപഭോക്താക്കളെ കാണിക്കുന്നെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഒത്തുതീര്‍പ്പിനായി നല്‍കുന്ന തുക 2014 സെപ്റ്റംബര്‍ 17 മുതല്‍ 2024 ഡിസംബര്‍ 31 വരെ സിരി ഉപയോഗിച്ച ഉപഭോക്താക്കള്‍ക്ക് വീതിച്ച് നല്‍കാനാണ് കോടതി തീരുമാനം. എന്നാല്‍ അമേരിക്കയ്ക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ബാധകമല്ല. അമേരിക്കയിലെ സിരി ഉപഭോക്താക്കള്‍ക്ക് 20 ഡോളര്‍ വീതമാണ് നല്‍കുക.

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം

യുഎസ്: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിക്കാന്‍ അമേരിക്ക. ജോ ബൈഡനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. എന്‍.ബി.എ ഇതിഹാസം മാജിക് ജോണ്‍സണും ലയണല്‍ മെസ്സിയുമടക്കം 17 പേരാണ് ഇക്കുറി ബഹുമതിക്ക് അര്‍ഹരായത്. വിനോദം, കായികം, രാഷ്ട്രീയം, നയതന്ത്രജ്ഞര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭകര്‍ക്കുള്ള ആദരംകൂടിയാണ് ഈ ബഹുമതി. 19 ബഹുമതികള്‍ക്ക് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ജോ ബൈഡന്‍ സമ്മാനിക്കും. അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് മെഡല്‍ ഓഫ് ഫ്രീഡം. ഇക്കുറി ഈ ബഹുമതി നേടിയവരുടെ പട്ടിക ഇങ്ങനെയാണ്: ഗായികയും ആക്ടിവിസ്റ്റുമായ ബോണോ, ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം ഇര്‍വിന്‍ 'മാജിക്' ജോണ്‍സണ്‍, ദീര്‍ഘകാല ഫാഷന്‍ എഡിറ്റര്‍ അന്ന വിന്റൂര്‍, അഭിനേതാക്കള്‍ ആയ ഡെന്‍സല്‍ വാഷിംഗ്ടണ്‍, മൈക്കല്‍ ജെ. ഫോക്‌സ്, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍ എന്നിവരും സ്ഥാനം ഒഴിയുന്ന യുഎസ് പ്രസിഡന്റില്‍ നിന്ന് ബഹുമതികള്‍ സ്വീകരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

ഭാര്യയെ ടിവി കാണാന്‍ ഇരുത്തി അലക്കിയ തുണി വിരിക്കാന്‍ പുറത്തിറങ്ങി ഭര്‍ത്താവ്, പിന്നീട് ഇദ്ദേഹം ഭാര്യയെ കാണുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുരൂഹത തെളിയിച്ച് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഭാര്യയെ ടിവി കാണാന്‍ ഇരുത്തി അലക്കിയ തുണി വിരിക്കാന്‍ പുറത്തിറങ്ങിയ ഭര്‍ത്താവ് ഭാര്യയെ കണ്ടത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. പക്ഷേ രണ്ടുവര്‍ഷം മുന്‍പ് കാണാതായ ഭാര്യയുടെ മൃതദേഹമാണ് കാണാനായത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആണ് ഭാര്യയെ കണ്ടെത്തുന്നതിലേക്ക് വഴിനയിച്ചത്. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട ദുരൂഹതയ്ക്ക് വിരാമമായി. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ബെല്‍ജിയത്തിലെ ആന്‍ഡെനില്‍ താമസിക്കുന്ന 83 -കാരിയായ പോളറ്റ് ലാന്‍ഡ്രിയക്സിനെയാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായത്. അല്‍ഷിമേഴ്‌സ് രോഗിയായിരുന്നു ഇവര്‍. വീട്ടില്‍ നിന്നും ഇവര്‍ ഇറങ്ങിപ്പോകുന്നത് പതിവായിരുന്നെങ്കിലും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ വീട്ടിലേക്ക് ഇവര്‍ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങള്‍ ഏറെ അന്വേഷിച്ചെങ്കിലും ഇവരെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അല്‍ഷിമേഴ്‌സ് രോഗി ആയിരുന്നതുകൊണ്ടുതന്നെ അടിസ്ഥാന കാര്യങ്ങള്‍ പോലും ഓര്‍ത്തെടുക്കാന്‍ പോളറ്റ് ലാന്‍ഡ്രിയക്സ് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഭര്‍ത്താവ് മാര്‍സെല്‍ ടാരറ്റ് ആയിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്. 2020 നവംബര്‍ 2 -ന്, മാര്‍സെല്‍ ഭാര്യയ്ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കി ടിവി കാണാന്‍ ഇരുത്തിയതിനുശേഷം അലക്കിവെച്ച തുണികള്‍ വിരിക്കാനായി പുറത്തുപോയി വന്നപ്പോഴാണ് പോളറ്റിനെ കാണാതായത്. തുടര്‍ന്ന് വീടും പരിസരവും മുഴുവന്‍ മാര്‍സെല്‍ ഭാര്യയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അയല്‍വാസികളോട് അന്വേഷിച്ചെങ്കിലും ആരും പോളറ്റിനെ കണ്ടില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും വ്യാപകമായി തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. 'ഒടുവില്‍ തന്റെ ഭാര്യയെ ഒരിക്കലും കാണാനാകില്ല എന്ന വിശ്വാസത്തിലേക്ക് മാര്‍സെല്‍ സ്വയം ഒതുങ്ങി. എന്നാല്‍ 2022 -ന്റെ അവസാനത്തോടെ അപ്രതീക്ഷിതമായി ഒരു പ്രത്യാശയുടെ വെളിച്ചം ഉയര്‍ന്നു വന്നു. മാഴ്‌സലിന്റെ അയല്‍ക്കാരിലൊരാള്‍, ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ സേവനം ഉപയോഗിക്കുമ്പോള്‍, ഒരു ഫോട്ടോയില്‍ പോളറ്റിനെ കണ്ടെത്തി. വീട്ടില്‍ നിന്ന് ഇറങ്ങി ഒരു ഫുട്പാത്തിലൂടെ അവര്‍ കുറ്റിക്കാട്ടിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ആയിരുന്നു അത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റിക്കാടിനുള്ളില്‍ ഒരു കുഴി കണ്ടെത്തി. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ മറഞ്ഞിരുന്ന ആ കുഴിക്കുള്ളില്‍ നിന്നും വര്‍ഷങ്ങള്‍ക്കുശേഷം പോളറ്റിന്റെ മൃതദേഹം വീണ്ടെടുത്തു.

വെറും ഒരു മിനുറ്റ് കൊണ്ട് 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നാവ് കൊണ്ട് തടഞ്ഞ് നിര്‍ത്തി; ഗിന്നസ് റെക്കോര്‍ഡ് നേട്ടവുമായി തെലങ്കാന സ്വദേശി

വിചിത്രമായ പല കഴിവുകളും പ്രയത്‌നങ്ങളും കൊണ്ട് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ പലരുടെയും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വളരെ ഞെട്ടിക്കുന്ന പ്രവര്‍ത്തി കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടുകയാണ് ക്രാന്തി കുമാര്‍ പണികേര എന്ന തെലങ്കാന സ്വദേശി. വിചിത്രമായ തന്റെ കഴിവിലൂടെ ഗിന്നസ് റെക്കോര്‍ഡിട്ടിരിക്കുകയാണ് ക്രാന്തി കുമാര്‍ പണികേര. സാധാരണ കൈ വെച്ച് പോലും കറങ്ങുന്ന ഫാന്‍ നിറുത്താന്‍ ബുദ്ധിമുട്ട് ഉള്ളപ്പോള്‍ ഇദ്ദേഹം തന്റെ സ്വന്തം നാവു കൊണ്ടാണ് ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നിറുത്തിയത്. ഒരു മിനിറ്റിനുള്ളില്‍ 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ ആണ് ക്രാന്തി കുമാര്‍ നാവ് കൊണ്ട് തടഞ്ഞ് നിര്‍ത്തിയത്. 'ഡ്രില്‍ മാന്‍' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ഒന്നിച്ച് കറങ്ങുന്ന നിരവധി ഇലക്ട്രിക് ഫാനുകള്‍ക്ക് മുന്നിലേക്ക് നാവ് പുറത്തിട്ട് ചടുലമായി നീങ്ങുന്ന ഡ്രില്‍മാന്റെ ദൃശ്യം ഇതിനോടകം വൈറലായി. ഏകദേശം 60 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്. താന്‍ ഒരു ചെറിയ ഗ്രാമത്തിലാണ് വളര്‍ന്നതെന്നും വലിയ നേട്ടങ്ങള്‍ സ്വപ്നം കാണുന്നത് തന്നെ വലിയ കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇങ്ങനെ ചെയ്യുമ്‌മ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ച് പലരും ആശങ്കയും പ്രകടിപ്പിച്ചു. ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവ് കൂടിയാണിതെന്നും ക്രാന്തി കുമാര്‍ പറഞ്ഞു.

Other News in this category

  • 'അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ മുരളിയാണ്, അത് അങ്ങനെ തന്നെ ആയിരിക്കും, മാറ്റാന്‍ ശ്രമിക്കുന്നവര്‍ അത് അവരുടെ വീട്ടില്‍ വച്ചാല്‍ മതി' സുരേഷ് ഗോപി
  • 'നാരായണീന്റെ മൂന്നാണ്‍മക്കള്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്: 'നീ അറിയാതൊരു നാള്‍' എന്ന ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു
  • റെക്കോര്‍ഡുകള്‍ തിരുത്തി പാന്‍ ഇന്ത്യന്‍ വയലന്‍സ് ബെഞ്ച് മാര്‍ക്കായി 'മാര്‍ക്കോ', 100 കോടി ബോക്‌സ് ഓഫീസില്‍ ഉടന്‍ പ്രതീക്ഷാം
  • താര സംഘടന അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍, പരിപാടി തിരികൊളുത്തുന്നത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന്
  • 'അദ്ദേഹം പോയിട്ട് പത്ത് ദിവസമായി, മറക്കാന്‍ പറ്റാത്തതിനാലാണ് വന്നത്' എംടി ഇല്ലാത്ത സിത്താരയില്‍ അദ്ദേഹത്തിന്റ മരണ ശേഷം പത്താം നാള്‍ മമ്മൂട്ടി എത്തി
  • മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം, ആവേശത്തിന് ശേഷം ജിത്തു മാധവനും ഒന്നിക്കുന്നു, പ്രേക്ഷകരെ ആകാംക്ഷയില്‍ എത്തിക്കാന്‍ പുതിയ ചിത്രം അനൗണ്‍സ് ചെയ്തു
  • വിവാഹം കഴിഞ്ഞിട്ട് ഇത്രയും ദിവസമായിട്ടും എന്തുകൊണ്ട് മഞ്ഞള്‍ ചരട് മാറുന്നില്ല, ഒടുവില്‍ ആ ചോദ്യങ്ങള്‍ക്ക് മറുപടിയായി കീര്‍ത്തി സുരേഷ്
  • 'രജനികാന്തിന്റെ ആ ചിത്രത്തില്‍ അഭിനയിച്ചതില്‍ വലിയ നിരാശ, എന്റേത് കാരിക്കേച്ചര്‍ സ്വഭാവമുള്ള ഒരു കഥാപാത്രമായി എനിക്ക് തോന്നി' ഖുശ്ബു പറയുന്നു
  • '2025 ഒരു അത്യുഗ്രന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നു', നയന്‍താരയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം 'ഡിയര്‍ സ്റ്റുഡന്‍സ്'ന്റെ പോസ്റ്റര്‍ പുറത്ത്
  • 'മാര്‍ക്കോ' ഇന്‍ട്രവെല്‍ കഴിഞ്ഞുള്ള ബാക്കി ഭാഗം കാണാന്‍ നില്‍ക്കാതെ ആ നടന്‍ തീയറ്റര്‍ വിട്ട് പുറത്തേക്ക് പോയി, വെളിപ്പെടുത്തി മേക്കപ്പ് മാന്‍ സുധി സുരേന്ദ്രന്‍
  • Most Read

    British Pathram Recommends