സിനിമാ സീരിയല്‍ ലോകം ഇപ്പോഴും ഞെട്ടലിലാണ്. സിനിമാ സീരിയല്‍ താരം ദിലീപ് ശങ്കറിന്റെ മരണം അത്രയും വലിയ നടുക്കമാണ് പ്രിയപ്പെട്ടവര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
ഇപ്പോഴും ഈ മരണം കൂട്ടുകാര്‍ക്കിടയില്‍ വിശ്വസിക്കാനായിട്ടില്ല. തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് ആണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പഞ്ചാഗ്നി സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപ് ശങ്കര്‍ ആണ്. ഈ പരമ്പരയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
എന്താണ് മരണ കാരണം എന്ന് വ്യക്തമായിട്ടില്ലെങ്കിലും മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. മുറിയില്‍ ഫോറന്‍സിക് സംഘം വിശദമായി പരിശോധന നടത്തിയിരുന്നു. ദിലീപ് ശങ്കറിന്റെ മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കാണുന്നില്ലെന്ന് പോലീസ് പറഞ്ഞതായാണ് വിവരം.
കരള്‍ രോഗത്തിനുള്ള മരുന്ന് മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ ആണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ദിലീപ് ശങ്കറിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകന്‍ മനോജ് പറഞ്ഞു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിലീപ് ശങ്കര്‍ ചികിത്സ തേടിയിരുന്നതായും മനോജ് പറഞ്ഞിരുന്നു.