യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് നാം എല്ലാവരും. യാത്രകളില്‍ എപ്പോഴും ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പിനെ ആയിരിക്കും. എന്നാല്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ യാത്രകളില്‍ ഒരുപാട് പണലാഭവും ഉണ്ടാകുന്നുണ്ട് എന്ന് അറിയോ?
യാത്രകളിലെ പണം ലാഭിക്കുന്നത് ഈ ഫീച്ചര്‍ ഒന്ന് ഓണ്‍ ആക്കിയാല്‍ മാത്രം മതി. സൗജന്യമായി ഗൂഗിള്‍ മാപ്പ് നല്‍കുന്ന സേവനം ആണ് ഇത്. എന്നാല്‍ ഇതേക്കുറിച്ച് ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
ഗൂഗിള്‍ മാപ്പ് വഴി പറഞ്ഞ് തരണം എങ്കില്‍ യാത്ര ആരംഭിക്കുന്ന സ്ഥലവും അവസാനിക്കുന്ന സ്ഥലവും നല്‍കണം എന്ന് എല്ലാവര്‍ക്കും അറിയാം. ഇങ്ങനെ നല്‍കിയ ശേഷമാണ് ഇനി പറയുന്ന ഫീച്ചര്‍ ഓണ്‍ ചെയ്യേണ്ടത്.
യാത്ര ആരംഭിക്കുന്ന സ്ഥലവും അവസാനിക്കേണ്ട സ്ഥലവും നല്‍കി കഴിഞ്ഞാല്‍ അതിന് അടുത്തായി കാണുന്ന മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്യണം. മാപ്പിന്റെ വലത് വശത്ത് ആയിട്ടാകും ഈ കുത്തുകള്‍ കാണാന്‍ സാധിക്കുക. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഇതില്‍ ആദ്യം കാണുന്ന ഓപ്ഷന്‍ എന്നത് തിരഞ്ഞെടുക്കുക. അപ്പോള്‍ അവോയിഡ് ടോള്‍സ്, അവോയിഡ് മോട്ടോര്‍ വേയ്സ് എന്നിങ്ങനെ കാണാന്‍ സാധിക്കും. ഇതില്‍ അവോയിഡ് ടോള്‍ ഓണ്‍ ആക്കി ഇടാം.