ഭക്ഷണ പ്രേമികളാണ് ഇന്നത്തെ തലുമറ. എന്നാല്‍ പലപ്പോഴും പുറത്ത് വരുന്ന ചില കോംപിനേഷനുകള്‍ ഒട്ടും സഹിക്കാന്‍ സാധിക്കില്ല. അതും നമ്മുടെ പ്രിയപ്പെട്ട വിഭവം വെച്ച് നടത്തുന്ന പരീക്ഷകണങ്ങള്‍ നിരവധി നിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുക.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു കോംപിനേഷനാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിരിയാണി ഇഷ്ടമുള്ളവരും സൈ്ക്രീമും ഇഷ്ടമുള്ളവരും എപ്പോഴെങ്കിലും ഇത് രണ്ടും ഒരുമിച്ച് ചേര്‍ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കൂ.
അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുകയാണ്. ഇത് കാണുന്നവര്‍ കാണുന്നവര്‍ പറയുന്നത്. മുംബൈയില്‍ നിന്നുള്ള ഇന്‍സ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഹീന കൗസര്‍ റാദില്‍ ആണ് ഈ അസാധാരണ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ഒരു ബേക്കിംഗ് അക്കാദമി നടത്തുന്നുണ്ട് ഹീന. ഇവിടെ നിന്നുള്ള തന്റെ പരീക്ഷണ വിഭവത്തിന്റെ വീഡിയോയാണ് അവര്‍ പങ്കുവച്ചിരിക്കുന്നത്. ഇവിടെ ഏഴ് ദിവസമായി നടക്കുന്ന ഒരു ബേക്കിം?ഗ് കോഴ്‌സിന്റെ അവസാനമാണ് ഈ ഐസ്‌ക്രീം ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്.
വൈറലായിരിക്കുന്ന വീഡിയോയില്‍ വലിയ രണ്ട് പാത്രങ്ങളില്‍ ബിരിയാണി വച്ചിരിക്കുന്നത് കാണാം. അതിന്റെ അരികിലായിട്ടാണ് ഹീന നില്‍ക്കുന്നത്. ബിരിയാണിക്കകത്ത് സ്‌ട്രോബറി ഐസ്‌ക്രീമും കാണാം. പിന്നീട്, അവര്‍ ബിരിയാണി എടുക്കുന്നത് കാണാം. അതില്‍ സ്‌ട്രോബറി ഐസ്‌ക്രീമും ബിരിയാണി റൈസും കാണാം. എന്തായാലും, ബിരിയാണിസ്‌നേഹികളുടെ ചങ്ക് തകര്‍ക്കുന്ന കാഴ്ച തന്നെയാണ് ഇതെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.