18
MAR 2021
THURSDAY
1 GBP =106.50 INR
1 USD =85.76 INR
1 EUR =88.43 INR
breaking news : എറണാകുളത്ത് ആക്രിക്കടയില്‍ തീ പിടുത്തം, വലിയ തോതില്‍ തീ ആളിപ്പടര്‍ന്ന നിലയില്‍, ഫയര്‍ഫോഴ്‌സെത്തി അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം >>> രോഗികള്‍ക്കാവശ്യമായ സ്‌കാനിങ്ങും ചികിത്സയും ഇനി ജിപിമാര്‍ക്ക് നേരിട്ട് നിര്‍ദ്ദേശിക്കാം, പരിശോധനാ ദിവസം തന്നെ ഫലവും ലഭിക്കും, പുതിയ നീക്കവുമായി എന്‍എച്ച്എസ് >>> 'തണുത്തു വിറച്ച് ഉത്തരേന്ത്യ', ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷമായി തുടരുന്നു, കാഴ്ച പരിധി പൂജ്യം, ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് >>> വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു >>> കൊല്ലം ചടയമംഗലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു, രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു, നിരവധി പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍ >>>
Home >> NAMMUDE NAADU
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും, തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നട തുറക്കുന്നത്

സ്വന്തം ലേഖകൻ

Story Dated: 2024-12-30

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറക്കും. മകരവിളക്കു കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ മൂന്നുമണിക്ക് ആണ് ആരംഭിക്കുന്നത്.

തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി 20 ന് ക്ഷേത്രനട അടയ്ക്കും. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കരിമല വഴിയുള്ള കാനനപാത തുറന്നിട്ടുണ്ട്.

രാത്രി 10 വരെ ദര്‍ശനത്തിന് സൗകര്യമുണ്ട്. ജനുവരി 14 നാണ് മകരവിളക്ക്. എരുമേലി പേട്ട 11 ന് നടക്കും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര 12 ന് പുറപ്പെടും. 13 ന് പമ്പ വിളക്കും സദ്യയും നടക്കും. 14 ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും.

തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി 20 ന് ക്ഷേത്രനട അടയ്ക്കും. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കരിമല വഴിയുള്ള കാനനപാത തുറന്നിട്ടുണ്ട്.


More Latest News

എറണാകുളത്ത് ആക്രിക്കടയില്‍ തീ പിടുത്തം, വലിയ തോതില്‍ തീ ആളിപ്പടര്‍ന്ന നിലയില്‍, ഫയര്‍ഫോഴ്‌സെത്തി അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം

എറണാകുളം: എറണാകുളം കാക്കനാട് ചെമ്പുമുക്കില്‍ വന്‍ അഗ്‌നിബാധ. ചെമ്പുമുക്കിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. തീ വലിയ തോതില്‍ ആളിപ്പടരുന്ന നിലയിലാണ് ഉള്ളത്. ഇവിടെ ആളുകള്‍ കൂട്ടമായി താമസിക്കുന്ന ജനവാസ മേഖലയിലാാണ്. അതിനാല്‍ തന്നെ അതിവേഗം പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു. ഫയര്‍ഫോഴ്‌സെത്തി അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. മേരി മാതാ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ ആശങ്ക നിലവില്‍ ഇല്ല. വലിയ രീതിയില്‍ ആളി പടരുകയാണ്. നിലവില്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. കഴിഞ്ഞ മാസവും എറണാകുളത്ത് ആക്രി കടയില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു.

'തണുത്തു വിറച്ച് ഉത്തരേന്ത്യ', ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷമായി തുടരുന്നു, കാഴ്ച പരിധി പൂജ്യം, ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടങ്ങളിലും കാഴ്ച പരിധി പൂജ്യമായി മാറി. ഇതോടെ ജനജീവിതം ദുസ്സഹമായി മാറുകയാണ്. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു കഴിഞ്ഞു. കനത്ത പുകമഞ്ഞ് വ്യോമ-റെയില്‍ ഗതാഗതങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കാഴ്ച പരിധി പൂജ്യമായി. ഡല്‍ഹി വിമാനത്താവളത്തില്‍ 30 വിമാന സര്‍വീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്. ദില്ലിയില്‍ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. അമൃത്സര്‍, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടല്‍ മഞ്ഞ് സര്‍വീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ഡല്‍ഹിയിലാകട്ടെ വായുമലിനീകരണവും രൂക്ഷമാണ്. 385 ആണ് വായുമലിനീകരണസൂചികയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി. അതേസമയം ജമ്മു കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ചയും മൂടല്‍മഞ്ഞും കാരണം സൈനിക വാഹനം റോഡില്‍ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് 4 സൈനികര്‍ വീരമൃത്യു വരിച്ചു. ഹരിയാനയിലും, പഞ്ചാബിലും മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്ന് 2 അപകടങ്ങളിലായി 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും, ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതല്‍ -6 വരെയാണ് ഇവിടങ്ങളിലെ താപനില. മൂടല്‍ മഞ്ഞു മൂലം കാഴ്ച പരിധി പൂജ്യമായതോടെ, 30 ഓളം വിമാന സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. 400 ഓളം വിമാനങ്ങള്‍ വൈകിയതായും, നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ പുലര്‍ച്ചെ 12 നും 1. 30 നും ഇടയില്‍ മാത്രം 19 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.

വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു

ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലത്ത് പൊതു യോഗങ്ങളില്‍ പങ്കെടുത്ത ശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കു പോകും വഴി ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയ പാതയിലുണ്ടായ വലിയ ഗതാഗത തിരക്കില്‍ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജി. ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും ഇവിടെ നടത്തുകയും ചെയ്തു. എന്നാല്‍ ഇ.സി.ജി.യില്‍ നേരിയ വ്യതിയാനം ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലത്ത് എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളില്‍ വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തു വരികയായിരുന്നു. ഇന്ന് അവിടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹത്തിന്. വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

കൊല്ലം ചടയമംഗലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു, രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു, നിരവധി പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. ശബരിമല ഭക്തരുടെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഭക്തര്‍ സഞ്ചരിച്ചിരുന്നത് മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാറാണ്. ഇതിലേക്ക് തിരുവനന്തപുരം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിക്കുകയായിരുന്നു. ഇങ്ങനെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എം സി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ 11:30ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ചികിത്സയിലാണ്. കാറിലുണ്ടായിരുന്നത് മഹാരാഷ്ട്ര സ്വദേശികളെന്നാണ് സൂചന. നാഗര്‍കോവില്‍ രാധാപുരം സ്വദേശികളാണ് ഇവര്‍. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളില്‍ ആയി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശരവണന്‍, ഷണ്മുഖന്‍ ആചാരി (70) എന്നിവര്‍ ആണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മൂന്നു പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് ചികിത്സയിലുള്ളത്.

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്

ലണ്ടന്‍: യുകെയിലെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് പൂജ നടത്തുന്നു. ഈ മാസം12ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്, അയ്യപ്പ ഛായാചിത്രവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം, ഭദ്രദീപം തെളിയിക്കല്‍, അയ്യപ്പ നാമാര്‍ച്ചന, പടിപൂജ, പ്രസാദ് ഊട്ട് എന്നിവയുണ്ടായിരിക്കും. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍കുമാര്‍- 07828218916 (ബിഷപ് ഓക്?ലാന്‍ഡ്), വിനോദ് ജി നായര്‍- 07950963472 (സണ്‍ഡര്‍ലാന്‍ഡ്), സുഭാഷ് ജെ നായര്‍- 07881097307 (ഡര്‍ഹം), ശ്രീജിത്ത്- 07916751283 (ന്യൂകാസില്‍), നിഷാദ് തങ്കപ്പന്‍- 07496305780 (ഡാര്‍ലിങ്ടന്‍)

Other News in this category

  • എറണാകുളത്ത് ആക്രിക്കടയില്‍ തീ പിടുത്തം, വലിയ തോതില്‍ തീ ആളിപ്പടര്‍ന്ന നിലയില്‍, ഫയര്‍ഫോഴ്‌സെത്തി അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം
  • 'തണുത്തു വിറച്ച് ഉത്തരേന്ത്യ', ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷമായി തുടരുന്നു, കാഴ്ച പരിധി പൂജ്യം, ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്
  • വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
  • കൊല്ലം ചടയമംഗലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു, രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു, നിരവധി പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍
  • കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടി: ഗ്രൗണ്ടിന് കേടുപാട് ഉണ്ടായതായി പരാതി, ബ്ലാസ്റ്റേഴ്സും ജിസിഡിഎയും സംയുക്ത പരിശോധന നടത്തും
  • 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം, പ്രധാന വേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തിരി തെളിയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍
  • ചൈനയില്‍ വൈറസ് പടര്‍ന്നു പിടിക്കുന്നതില്‍ ഇന്ത്യയില്‍ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടോ? ആരോഗ്യ വിദഗ്ധര്‍ ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെ
  • ഇന്ത്യയില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ ഇനി രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധം, ഡിജിറ്റല്‍ പേര്‍സനല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കരട് രൂപം പുറത്ത്
  • പെരിയ കൊലക്കേസ്: പ്രതികളുടെ ശിക്ഷ വിധി ഇന്ന്, കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറയുന്നത്
  • മഹാരാഷ്ട്രയില്‍ ഇനി മുതല്‍ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ പൊതു അവധി അല്ല, കുട്ടികള്‍ക്കായി ദേശീയതയ്ക്ക് പ്രാധാന്യം നല്‍കും
  • Most Read

    British Pathram Recommends