18
MAR 2021
THURSDAY
1 GBP =107.51 INR
1 USD =85.74 INR
1 EUR .=88.94 INR
breaking news : ഉമാ തോമസ് സ്റ്റേജിന് മുകളില്‍ നിന്നും വീഴുന്ന അപകട ദൃശ്യം പുറത്ത്, സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നത് വീഡിയോയില്‍ വ്യക്തം >>> കണ്ണൂരിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: അപകട കാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം >>> ഉമാ തോമസിന്റെ അപകടം: നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കി അധ്യാപകന്‍, റെക്കോര്‍ഡ് പിന്‍വലിക്കണമെന്നാണ് ആവശ്യം >>> ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു >>> ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും, പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം >>>
Home >> CINEMA
ഹെലികോപ്റ്ററില്‍ ഒരേ ദിവസം മൂന്നിടങ്ങളില്‍ പറന്നിറങ്ങി ടോവിനോയും കൂട്ടരും; 'ഐഡന്റിറ്റി'യുടെ ഗംഭീര പ്രൊമോഷനുമായി ടീം പ്രേക്ഷകരെ ഞെട്ടിക്കുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-12-31

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യന്‍ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം 'ഐഡന്റിറ്റി' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രേക്ഷകരെ കാണാനായ് ടീം 'ഐഡന്റിറ്റി' തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വന്നിരുന്നു. രാവിലെ 11 മണിക്ക് തൃശൂര്‍ ഹൈലൈറ്റ് മാളിലും ഉച്ചക്ക് 3 മണിക്ക് കോട്ടയം ലുലു മാളിലും വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലുമാളിലും ഹെലികോപ്ടറില്‍ എത്തിയ താരങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ടൊവിനോ തോമസും വിനയ് റായുംചിത്രത്തിന്റെ സംവിധായകരുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ തമിഴ് നടന്‍ വിനയ് റായിയും ബോളീവുഡ് താരം മന്ദിര ബേദിയുമാണ് കൈകാര്യം ചെയ്യുന്നത്. റൊമാന്റിക് വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരങ്ങള്‍ ഇത്തവണ എത്തുന്നത് പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയിലും ഭാവപ്രകടനങ്ങളോടും കൂടിയാണ്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ Dr. റോയി സി ജെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ പോളും അനസ് ഖാനുമാണ് സംവിധായകര്‍. യു/എ സര്‍ട്ടിഫിക്കറ്റോടെ 2025 ജനുവരി 2ന് റിലീസ് ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.

'ഐഡന്റിറ്റി'യില്‍ അലന്‍ ജേക്കബ് എന്ന അന്വേക്ഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനയ് റായ് പ്രത്യക്ഷപ്പെടുന്നത്. 2007ല്‍ പുറത്തിറങ്ങിയ 'ഉന്നാലെ ഉന്നാലെ' എന്ന പ്രണയ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ ഒടുവിലായ് പുറത്തിറങ്ങിയ 'ഗാന്ധിവധാരി അര്‍ജുന'യും 'ഹനുമാന്‍'നും വലിയ രീതില്‍ സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫര്‍'ല്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് നേരത്തെ തന്നെ താരം മലയാളത്തില്‍ ചുവടുറപ്പിച്ചതാണ്.

നീണ്ട 6 വര്‍ഷത്തിന് ശേഷം തൃഷ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. ചിത്രത്തില്‍ പ്രൈം വിറ്റ്‌നസായിട്ടാണ് താരം വേഷമിടുന്നത്. ആലിഷ എന്നാണ് കഥാപാത്രത്തിന്റെ പേര്. 2018ല്‍ നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തിലെത്തിയ 'ഹേയ് ജൂഡ്'ആണ് തൃഷയുടെ ആദ്യ മലയാള സിനിമ. വിരലിലെണ്ണാവുന്ന സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരമാണ് മന്ദിര ബേദി. 2019ല്‍ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം 'സഹോ'യാണ് താരത്തിന്റെ ഒടുവിലായ് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം. ദൂരദര്‍ശനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രക്ഷേപണം ചെയ്ത 'ശാന്തി' എന്ന മെഗാ സീരിയലിലൂടെ വന്‍ ജനപ്രീതി നേടിയ താരമാണ് മന്ദിര ബേദി. സുപ്രിയ എന്ന കഥാപാത്രത്തെയാണ് മന്ദിര ഐഡന്റിറ്റിയില്‍ അവതരിപ്പിക്കുന്നത്.

'ഫോറെന്‍സിക്'ന് ശേഷം ടോവിനോ തോമസ്-അഖില്‍ പോള്‍-അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ഛായാഗ്രാഹണം അഖില്‍ ജോര്‍ജാണ് നിര്‍വഹിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയിയുടെതാണ്. സിനിമയുടെ പശ്ചാത്തലം ട്രെയിലറില്‍ നിന്ന് വ്യക്തമാണെങ്കിലും കഥാഗതിയിലെ വഴിത്തിരിവാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോള്‍ ജിസിസി വിതരണാവകാശം കരസ്ഥമാക്കിയത് ഫാഴ്‌സ് ഫിലിംസാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രധ്വി രാജന്‍, വിഎഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്‌സ്: അനസ് ഖാന്‍, ഡിഐ: ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

More Latest News

ഉമാ തോമസ് സ്റ്റേജിന് മുകളില്‍ നിന്നും വീഴുന്ന അപകട ദൃശ്യം പുറത്ത്, സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നത് വീഡിയോയില്‍ വ്യക്തം

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ പൂര്‍ണിമ എം.എല്‍.എയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനേയും കാണാം. ശേഷം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് ഉമ തോമസ് താഴേയ്ക്ക് വീഴുന്നത്. സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്. ഞായറാഴ്ചയായിരുന്നു ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്നു വീണ് ഉമ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂരിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: അപകട കാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം

കണ്ണൂര്‍: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. അപകടകാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാം പറഞ്ഞു. വാട്‌സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ് ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാം പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ശ്രീകണ്ഠാപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിസാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തേക്കും. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉമാ തോമസിന്റെ അപകടം: നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കി അധ്യാപകന്‍, റെക്കോര്‍ഡ് പിന്‍വലിക്കണമെന്നാണ് ആവശ്യം

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമാ തോമസിന് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് പരാതിയുമായി അധ്യാപകന്‍. നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കിയിരിക്കുകയാണ് അധ്യാപകന്‍. പരിപാടിക്ക് നല്‍കിയ റെക്കോര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രസിഡന്റിന് അദ്യാപകന്‍ കത്തു നല്‍കിയത്. അധ്യാപകനായ ഷിനോ പി. ജോസ് ആണ് പരാതിക്കാരനായ അധ്യാപകന്‍. അന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട പരിപാടിയാണെന്നു പരാതിയില്‍ പറയുന്നു. പത്ത് കോടി രൂപയോളം പരിപാടിയുടെ മറവില്‍ സംഘാടകര്‍ തട്ടിച്ചു. സുരക്ഷാ വീഴ്ച മൂലം ഒരു എംഎല്‍എയ്ക്കു ഗുരുതര പരിക്ക് പറ്റിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഓരോ കുട്ടിക്കും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണെന്നും നേരത്തെ സംഘാടകരായ മൃദംഗ വിഷന്റെ പ്രൊപ്പറേറ്റര്‍ നികോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ടു മാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നികോഷ് പറഞ്ഞു. പരിപാടിയില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് പറഞ്ഞു. ഏത് വകുപ്പിനുമുന്‍പിലും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറാണ്. ഒരു രാത്രി കൊണ്ടുവന്ന കടലാസ് കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകള്‍ ബുക്ക് മൈ ഷോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു

വിയന്ന: യൂറോപ്പിലെ ക്രിസ്മസ് കാല കാഴ്ചകളും വിയന്നയിലും കേരളത്തിലുമുള്ള മലയാളി സുഹൃത്തുക്കളെ അണിനിരത്തി തയ്യാറാക്കിയ 'ശാന്തി പൊഴിയും ഗാനം' എന്ന വിഡിയോ ആല്‍ബം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. വിയന്നയിലെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനും കലാകാരനുമായ ജാക്സണ്‍ പുല്ലേലി രചിച്ച ക്രിസ്മസ് ഗാനമാണ് വിഡിയോ ആല്‍ബമായി പുറത്തിറക്കിയത്. അജി സരസ് സംഗീതം നല്‍കി പ്രശസ്ത ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയിലാണ് ഗാനം പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുന്നത്. 1 2 3 മ്യൂസിക്‌സ് റിലീസ് ചെയ്ത ഈ ആല്‍ബത്തിന്റെ നിര്‍മാണം തിരുവനന്തപുരം കേന്ദ്രമായ സരസത്യ മീഡിയയാണ്. നിസര മ്യൂസിക്ക് വര്‍ക്ക് സ്റ്റേഷനിലാണ് മിക്‌സും മാസ്റ്ററിങ്ങും നിര്‍വഹിച്ചത്. വിയന്നയിലെ സെന്റ് തോമസ് സിറോ മലബാര്‍ ഇടവക സംഘടിപ്പിച്ച എക്യുമെനിക്കല്‍ കാരള്‍ പ്രോഗ്രാമിലെ വിവിധ സംഘങ്ങളുടെ ദൃശ്യങ്ങളും ആല്‍ബത്തിന് മാറ്റുകൂട്ടി. ക്രിസ്മസ് കാലത്ത് ശാന്തിയും സമാധാനവും ഏവര്‍ക്കും പകരുന്നതിനുള്ള എളിയ ശ്രമമാണ് ഈ ഗാനോപഹാരമെന്ന് ജാക്സണ്‍ പുല്ലേലി പറഞ്ഞു.

ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും, പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം

ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ പതിനൊന്നാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ വരുന്ന ഈമാസം നാലിന് ബ്രാണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്നു. അന്നേദിവസം കൃത്യം മൂന്നുമണിക്ക് ലാമ്പ് ലൈറ്റിങ് സെര്‍മണിയോടെ ആരംഭിക്കുന്ന ചടങ്ങില്‍, ഈടുറ്റതും, കലാമൂല്യം ഉള്‍ക്കൊള്ളുന്നതുമായ എണ്ണമറ്റ, ചാരുതയാര്‍ന്ന കലാരൂപങ്ങളാണ് ഇക്കുറി കൂട്ടായ്മയുടെ നക്ഷത്ര കൂട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ആദ്യമായി അവതരിപ്പിക്കുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. കൂടാതെ 'പുല്‍ക്കൂട് ഒരു വിസ്മയ രാവ്' എന്ന ക്രിസ്മസ് തീം, 'ഓര്‍മ്മകളിലെ വസന്തം ഒരു സ്മരണിക'എന്ന റിട്രോ, സദസിനെ ആകെ ഞെട്ടിക്കുന്ന ഫ്യൂഷന്‍ മാര്‍ഗംകളി, ക്ലാസിക്-സെമി ക്ലാസിക് ഡാന്‍സുകള്‍, പാട്ടുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണമറ്റ മറ്റു പരിപാടികള്‍ കൂടാതെ ഫ്യൂഷന്‍ ഡിജെ എന്നിങ്ങനെ വിപുലമായ പരിപാടികളുമായിട്ടാണ് ഇക്കുറി ഡെറം കൂട്ടായ്മ ക്രിസ്മസ് ആഘോഷിക്കുന്നതും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതും ഈ പരിപാടികളില്‍ കൃത്യസമയത്ത് തന്നെ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം: ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍, DH78PS

Other News in this category

  • 'മാര്‍ക്കോ' ഇന്‍ട്രവെല്‍ കഴിഞ്ഞുള്ള ബാക്കി ഭാഗം കാണാന്‍ നില്‍ക്കാതെ ആ നടന്‍ തീയറ്റര്‍ വിട്ട് പുറത്തേക്ക് പോയി, വെളിപ്പെടുത്തി മേക്കപ്പ് മാന്‍ സുധി സുരേന്ദ്രന്‍
  • നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് തകര്‍പ്പന്‍ താരനിരയുമായി 'ആലപ്പുഴ ജിംഖാന' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്, ഒരുങ്ങുന്നത് ഒരു കോമഡി ആക്ഷന്‍ എന്റര്‍ടൈനര്‍
  • വമ്പന്‍ ഇന്ത്യന്‍ ചിത്രങ്ങളെ മറികടന്ന് IMDBയില്‍ ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ 'ഐഡന്റിറ്റി' ഒന്നാമത്; ചിത്രം ഇന്ന് മുതല്‍ പ്രദര്‍ശനത്തിന്
  • ദൃശ്യത്തില്‍ മീനയ്ക്ക് പകരം ആദ്യം തിരഞ്ഞെടുത്തത് ശോഭനയെ, എന്നാല്‍ ശോഭന അതില്‍ നിന്നും പിന്‍മാറി, കാരണം വ്യക്തമാക്കി ശോഭന
  • 'പ്ലസ് ടുവില്‍ പഠിക്കുന്നൊരു പയ്യന്‍ കഥ പറയാന്‍ വന്നിരുന്നു, അവനെ വൈറ്റില കെആര്‍ ബേക്കറിയില്‍ കൊണ്ടു പോയി പഫ്സും ചായയും വാങ്ങി കൊടുത്താണ് കഥ കേട്ടത്' ടൊവിനോ തോമസ്
  • മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്‍ത്യാ നീ..'; പാന്‍ ഇന്ത്യന്‍ ഹിറ്റായി 'മാര്‍ക്കോ'; സക്‌സസ് ട്രെയിലര്‍ പുറത്ത്, ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്ന്
  • സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍, 'ഒറ്റക്കൊമ്പന്‍' ചിത്രീകരണം ആരംഭിച്ചു, കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടും കൂടിയാണ് ഷൂട്ടിങ് ആരംഭം
  • സാമന്തയ്ക്ക് പിന്നാലെ രശ്മികയും, മേക്കപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ചര്‍മ്മ പ്രശ്‌നം രശ്മികയ്ക്കും ഉണ്ടായതായി വാര്‍ത്ത
  • 'പ്രേക്ഷകര്‍ കണ്ടുമറന്ന ഒരു സിനിമയുടെ പരിവര്‍ത്തനമാണ് 'രേഖാചിത്രം', ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറല്ല ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയാണ്' ആസിഫ് അലി
  • വെബ് സീരിസില്‍ തുടങ്ങി അവാര്‍ഡുകള്‍ വാരി കൂട്ടിയ ഫെമിനിച്ചി ഫാത്തിമ വരെ; സോഷ്യല്‍ മീഡിയയിലെ ശ്രദ്ധിക്കപ്പെടുന്ന താരം ബബിത ബഷീറിന്റെ കരിയര്‍ ഗ്രാഫ് ഇങ്ങനെ
  • Most Read

    British Pathram Recommends