സിനിമാ സീരയില്‍ മേഖലയില്‍ നിറ സാന്നിധ്യമായിരുന്നു ദിലീപ് ശങ്കര്‍. ദിലീപിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് ഇന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.
ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടന് ഷാജു ശ്രീധറിന്റെ വൈകാരികമായ കുറിപ്പാണ്. തന്റെ കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച ആളാണ് ദിലീപ് എന്നാണ് ഷാജു പറയുന്നത്. ഡിസംബര്‍ 26ന് തന്നെ ഫോണ്‍ വിളിച്ചിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
'ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകയും നമ്മള് ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 26 ന് നിന്റെ കോള്‍ വന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് നീ പോകുന്നത് എന്ന്... വിശ്വസിക്കാന്‍ പറ്റാത്ത വിയോഗം. പ്രിയ കൂട്ടുകാരന് പ്രണാമം.'-ഷാജു ശ്രീധര്‍ കുറിച്ചു.
തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.