18
MAR 2021
THURSDAY
1 GBP =107.51 INR
1 USD =85.74 INR
1 EUR .=88.94 INR
breaking news : ഉമാ തോമസ് സ്റ്റേജിന് മുകളില്‍ നിന്നും വീഴുന്ന അപകട ദൃശ്യം പുറത്ത്, സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നത് വീഡിയോയില്‍ വ്യക്തം >>> കണ്ണൂരിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: അപകട കാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം >>> ഉമാ തോമസിന്റെ അപകടം: നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കി അധ്യാപകന്‍, റെക്കോര്‍ഡ് പിന്‍വലിക്കണമെന്നാണ് ആവശ്യം >>> ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു >>> ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും, പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം >>>
Home >> SPIRITUAL
ഇപ്‌സിച്ചിലെ സെന്റ് മേരീസ് എക്യു മെനിക്കല്‍ ചര്‍ച്ചില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം, ഡിസംബര്‍ 29 ഞായറാഴ്ച്ച ഭക്തി നിര്‍ഭരമായി ആഘോഷിച്ച് വിശ്വാസികള്‍

ബാബു മങ്കുഴിയില്‍

Story Dated: 2024-12-31

പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവര്‍ക്കൊപ്പം ഇപ്‌സിച്ചിലെ സെന്റ് മേരീസ് എക്യു മെനിക്കല്‍ ചര്‍ച്ചില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 29 ഞായറാഴ്ച്ച ആഘോഷിച്ചു.

ഫാദര്‍ ജോമോന്‍ പുന്നൂസിന്റെ കര്‍മികത്വത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി ഇപ്‌സ്വിച്ചില്‍ വിശുദ്ധകുര്‍ബാന അനുഷ്ഠിച്ചു വരികയാണ്. പതിവുപോലെ ഭക്തി സാന്ദ്രമായ വിശുദ്ധ കുര്‍ബാനക്കുശേഷം പള്ളി ഹാളില്‍ വച്ച് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയിലും പുതുവത്സരാഘോഷത്തിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.


പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകള്‍ തിരുത്തി ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും, പുതുവര്‍ഷം ശാന്തിയുടെയും സമാധാനത്തിന്റേതുമാവട്ടെ എന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ഏവരോടും ഫാ.ജോമോന്‍ പുന്നൂസ് ക്രിസ്മസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി. പരസ്പരം ഉള്ള സ്‌നേഹവും പങ്കു വയ്ക്കലും കൂടി ചേരുമ്പോള്‍ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.


പൂത്തിരിയുടെയും താള മേളങ്ങളുടെ യും അകമ്പടിയോടെ ക്രിസ്മസ് പാപ്പയെ ഹാളിലേക്ക് വരവേറ്റു. തുടര്‍ന്നു കേക്ക് കോമ്പറ്റിഷന്‍ നടത്തപ്പെട്ടു. വിശ്വസികള്‍ ഉണ്ടാക്കിയ വിവിധങ്ങളായ കേക്ക് മത്സരത്തില്‍ സൗമ്യ ഷെറൂണ്‍ ഒന്നാം സ്ഥാനവും, ജിഷ ജെയിന്‍ രണ്ടാം സ്ഥാനവും, ജയ ജോര്‍ജി, അനു ജിബി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്തമാക്കി. ജോസ് ഗീവര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനങ്ങളും ക്രിസ്മസ് കരോള്‍ ഗാനങ്ങളും തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു.



സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച അതിമനോഹരമായ നേറ്റിവിറ്റി സ്‌കിറ്റിലൂടെ ബത്ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് മാലാഖമാര്‍ ആട്ടിടയന്‍മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. സന്‍ഡേ സ്‌കൂള്‍ കുട്ടികളുടയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ഏവരും ആസ്വദിച്ചു.



സ്വാദിഷ്ടമായ ഭക്ഷണം ക്രമീകരിക്കുന്നതില്‍ മികവ് തെളിയിച്ച ദി ഹട്ടിന്റെ വിഭവ സമൃദ്ധമായ 3 കോഴ്‌സ് ക്രിസ്മസ് ഫീസ്റ്റോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചു. പള്ളി ട്രസ്റ്റി മനോജ് ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളോടും, ആഘോഷ പരിപാടിയുടെ ഭാഗമായ ഏവരോടും സെക്രട്ടറി ഷെറൂണ്‍ തോമസ് നന്ദി പ്രകാശിപ്പിച്ചു.

More Latest News

ഉമാ തോമസ് സ്റ്റേജിന് മുകളില്‍ നിന്നും വീഴുന്ന അപകട ദൃശ്യം പുറത്ത്, സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നത് വീഡിയോയില്‍ വ്യക്തം

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ പൂര്‍ണിമ എം.എല്‍.എയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനേയും കാണാം. ശേഷം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് ഉമ തോമസ് താഴേയ്ക്ക് വീഴുന്നത്. സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്. ഞായറാഴ്ചയായിരുന്നു ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്നു വീണ് ഉമ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂരിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: അപകട കാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം

കണ്ണൂര്‍: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. അപകടകാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാം പറഞ്ഞു. വാട്‌സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ് ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാം പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ശ്രീകണ്ഠാപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിസാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തേക്കും. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉമാ തോമസിന്റെ അപകടം: നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കി അധ്യാപകന്‍, റെക്കോര്‍ഡ് പിന്‍വലിക്കണമെന്നാണ് ആവശ്യം

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമാ തോമസിന് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് പരാതിയുമായി അധ്യാപകന്‍. നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കിയിരിക്കുകയാണ് അധ്യാപകന്‍. പരിപാടിക്ക് നല്‍കിയ റെക്കോര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രസിഡന്റിന് അദ്യാപകന്‍ കത്തു നല്‍കിയത്. അധ്യാപകനായ ഷിനോ പി. ജോസ് ആണ് പരാതിക്കാരനായ അധ്യാപകന്‍. അന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട പരിപാടിയാണെന്നു പരാതിയില്‍ പറയുന്നു. പത്ത് കോടി രൂപയോളം പരിപാടിയുടെ മറവില്‍ സംഘാടകര്‍ തട്ടിച്ചു. സുരക്ഷാ വീഴ്ച മൂലം ഒരു എംഎല്‍എയ്ക്കു ഗുരുതര പരിക്ക് പറ്റിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഓരോ കുട്ടിക്കും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണെന്നും നേരത്തെ സംഘാടകരായ മൃദംഗ വിഷന്റെ പ്രൊപ്പറേറ്റര്‍ നികോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ടു മാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നികോഷ് പറഞ്ഞു. പരിപാടിയില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് പറഞ്ഞു. ഏത് വകുപ്പിനുമുന്‍പിലും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറാണ്. ഒരു രാത്രി കൊണ്ടുവന്ന കടലാസ് കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകള്‍ ബുക്ക് മൈ ഷോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു

വിയന്ന: യൂറോപ്പിലെ ക്രിസ്മസ് കാല കാഴ്ചകളും വിയന്നയിലും കേരളത്തിലുമുള്ള മലയാളി സുഹൃത്തുക്കളെ അണിനിരത്തി തയ്യാറാക്കിയ 'ശാന്തി പൊഴിയും ഗാനം' എന്ന വിഡിയോ ആല്‍ബം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. വിയന്നയിലെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനും കലാകാരനുമായ ജാക്സണ്‍ പുല്ലേലി രചിച്ച ക്രിസ്മസ് ഗാനമാണ് വിഡിയോ ആല്‍ബമായി പുറത്തിറക്കിയത്. അജി സരസ് സംഗീതം നല്‍കി പ്രശസ്ത ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയിലാണ് ഗാനം പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുന്നത്. 1 2 3 മ്യൂസിക്‌സ് റിലീസ് ചെയ്ത ഈ ആല്‍ബത്തിന്റെ നിര്‍മാണം തിരുവനന്തപുരം കേന്ദ്രമായ സരസത്യ മീഡിയയാണ്. നിസര മ്യൂസിക്ക് വര്‍ക്ക് സ്റ്റേഷനിലാണ് മിക്‌സും മാസ്റ്ററിങ്ങും നിര്‍വഹിച്ചത്. വിയന്നയിലെ സെന്റ് തോമസ് സിറോ മലബാര്‍ ഇടവക സംഘടിപ്പിച്ച എക്യുമെനിക്കല്‍ കാരള്‍ പ്രോഗ്രാമിലെ വിവിധ സംഘങ്ങളുടെ ദൃശ്യങ്ങളും ആല്‍ബത്തിന് മാറ്റുകൂട്ടി. ക്രിസ്മസ് കാലത്ത് ശാന്തിയും സമാധാനവും ഏവര്‍ക്കും പകരുന്നതിനുള്ള എളിയ ശ്രമമാണ് ഈ ഗാനോപഹാരമെന്ന് ജാക്സണ്‍ പുല്ലേലി പറഞ്ഞു.

ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും, പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം

ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ പതിനൊന്നാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ വരുന്ന ഈമാസം നാലിന് ബ്രാണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്നു. അന്നേദിവസം കൃത്യം മൂന്നുമണിക്ക് ലാമ്പ് ലൈറ്റിങ് സെര്‍മണിയോടെ ആരംഭിക്കുന്ന ചടങ്ങില്‍, ഈടുറ്റതും, കലാമൂല്യം ഉള്‍ക്കൊള്ളുന്നതുമായ എണ്ണമറ്റ, ചാരുതയാര്‍ന്ന കലാരൂപങ്ങളാണ് ഇക്കുറി കൂട്ടായ്മയുടെ നക്ഷത്ര കൂട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ആദ്യമായി അവതരിപ്പിക്കുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. കൂടാതെ 'പുല്‍ക്കൂട് ഒരു വിസ്മയ രാവ്' എന്ന ക്രിസ്മസ് തീം, 'ഓര്‍മ്മകളിലെ വസന്തം ഒരു സ്മരണിക'എന്ന റിട്രോ, സദസിനെ ആകെ ഞെട്ടിക്കുന്ന ഫ്യൂഷന്‍ മാര്‍ഗംകളി, ക്ലാസിക്-സെമി ക്ലാസിക് ഡാന്‍സുകള്‍, പാട്ടുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണമറ്റ മറ്റു പരിപാടികള്‍ കൂടാതെ ഫ്യൂഷന്‍ ഡിജെ എന്നിങ്ങനെ വിപുലമായ പരിപാടികളുമായിട്ടാണ് ഇക്കുറി ഡെറം കൂട്ടായ്മ ക്രിസ്മസ് ആഘോഷിക്കുന്നതും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതും ഈ പരിപാടികളില്‍ കൃത്യസമയത്ത് തന്നെ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം: ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍, DH78PS

Other News in this category

  • ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു
  • കെന്റില്‍ സംയുക്തമായി സംഘടിപ്പിച്ച വീരമണി കണ്ണന്‍ നയിച്ച ഭക്തി ഗാനസുധയില്‍ പങ്കെടുത്ത് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍
  • ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'പ്രതിമാസ ആദ്യ ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍' ലണ്ടനില്‍ ജനുവരി 4ന്, റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച്
  • മാസങ്ങളോളം നീണ്ട പരിശ്രമം ഫലം കണ്ടു, ലിവര്‍പൂളിലെ ലിതീര്‍ലന്‍ഡ് പള്ളി എല്ലാവര്‍ക്കും അത്ഭതമാകുന്നു, പുല്‍ക്കൂട് കാണാന്‍ ആളുകളുടെ തിരക്ക്
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മണ്ഡലചിറപ്പ് ഉത്സവവും തിരുവാതിരയും നാളെ, ക്രോയ്ഡോണ്‍ വെസ്റ്റ് തോണ്‍ട്ടന്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ ആണ് നടക്കുക
  • ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ മെമ്മോറിയല്‍ ബാഡ്മിന്റെണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 22ന്; റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു, ഭദ്രാസനത്തിലെ 45ലധികം ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കും
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിഗാനസുധ ഡിസംബര്‍ 29ന്, കെന്റിലെ ഹിന്ദുസമാജവും അയ്യപ്പക്ഷേത്രവും ചേര്‍ന്നാണ് ഭക്തിഗാന സുധ നടത്തുന്നത്
  • മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം ആഘോഷിക്കുവാന്‍ ഒരുങ്ങി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി, ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ജനുവരി 11ന്
  • കേംബ്രിജ് ഹിന്ദു ഓര്‍ഗനൈസേഷന്റെ അയ്യപ്പ പൂജയും മണ്ഡലച്ചിറപ്പു മഹോത്സവും ഭക്തിസന്ദ്രമായി, മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു
  • ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
  • Most Read

    British Pathram Recommends