18
MAR 2021
THURSDAY
1 GBP =107.51 INR
1 USD =85.74 INR
1 EUR .=88.94 INR
breaking news : ഉമാ തോമസ് സ്റ്റേജിന് മുകളില്‍ നിന്നും വീഴുന്ന അപകട ദൃശ്യം പുറത്ത്, സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നത് വീഡിയോയില്‍ വ്യക്തം >>> കണ്ണൂരിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: അപകട കാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം >>> ഉമാ തോമസിന്റെ അപകടം: നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കി അധ്യാപകന്‍, റെക്കോര്‍ഡ് പിന്‍വലിക്കണമെന്നാണ് ആവശ്യം >>> ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു >>> ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും, പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം >>>
Home >> TECHNOLOGY
യാത്രകളില്‍ മോഷന്‍ സിക്ക്‌നെസ്സ് ഉണ്ടോ? ഇനി അതോര്‍ത്ത് യാത്രകള്‍ ഒഴിവാക്കണ്ട, പരിഹാരമായി 'മോഷന്‍ ക്യൂസ്' അവതരിപ്പിച്ച് ഗൂഗിള്‍

സ്വന്തം ലേഖകൻ

Story Dated: 2024-12-31

യാത്രകളില്‍ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മോഷന്‍ സിക്ക്നെസ്സ്. ചിലപ്പോഴെല്ലാം പല യാത്രകളും നിങ്ങള്‍ വേണ്ടെന്ന് വച്ചതു പോലും ഈ ഒരു കാരണം കൊണ്ടായിരിക്കാം. എന്നാല്‍ ഇനി അത്തരം ഒരു പ്രശ്നങ്ങളെ നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല. അതിന് പരിഹാരവുമായി എത്തുകയാണ് ഗൂഗില്‍.

യാത്രകളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ആണ് പലപ്പോഴും 'മോഷന്‍ സിക്ക്നെസ്' അനുഭവപ്പെടുക. എന്നാല്‍ ഇതൊരു വലിയ പ്രശ്നം അല്ലെന്നും പരിഹാരമായി 'മോഷന്‍ ക്യൂസ്' കണ്ടെത്തിയെന്നും അറിയിച്ച് ഗൂഗിള്‍ എത്തി.

ആന്‍ഡ്രോയിഡ് 16 ലൂടെ ആണ് മോഷന്‍ സിക്ക്നെസിന് ഗൂഗിള്‍ പരിഹാരം ഒരുക്കുന്നത്. 'മോഷന്‍ ക്യൂസ്' എന്ന ഫീച്ചറാണ് ഇതിന് ഉപയോക്താക്കളെ സഹായിക്കുന്നത്. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ എത്തും. ഉപയോക്താക്കള്‍ക്ക് ക്യുക് സെറ്റിങ്‌സിലൂടെ ഫീച്ചര്‍ ഉപയോഗിക്കാനും സാധിക്കും എന്നാണ് പ്രാഥമിക വിവരം.

വാഹനത്തില്‍ യാത്ര ചെയ്യുന്ന സമയം ഫീച്ചര്‍ സ്വയം പ്രവര്‍ത്തനം ആരംഭിക്കുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഫോണിന്റെ ഡിസ്‌പ്ലെയില്‍ പ്രത്യേക രീതിയില്‍ 'ബ്ലാക്ക് ഡോട്ട്' ചലിക്കുന്ന രീതിയിലാണ് ഫീച്ചറിന്റെ പ്രവര്‍ത്തനം. വാഹനത്തിന്റെ ദിശ അനുസരിച്ചാകും ബ്ലാക്ക് ഡോട്ടുകളുടെ ചലനം. ഫീച്ചറിന് 'മോഷന്‍ സിക്ക്നെസ്' പൂണമായി തടയാന്‍ കഴിഞ്ഞില്ലെങ്കിലും സെന്‍സറി വൈരുദ്ധ്യം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിവരം.

മോഷന്‍ ക്യൂസ് എപ്പോള്‍ പുറത്തിറക്കും എന്ന് വ്യക്തമല്ല. അതേസമയം, ഐഒഎസ് 18ല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ആപ്പിള്‍ അടുത്തിടെ 'വെഹിക്കിള്‍ മോഷന്‍ ക്യൂസ്' ഫീച്ചര്‍ പുറത്തിറക്കിയിരുന്നു.

More Latest News

ഉമാ തോമസ് സ്റ്റേജിന് മുകളില്‍ നിന്നും വീഴുന്ന അപകട ദൃശ്യം പുറത്ത്, സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നത് വീഡിയോയില്‍ വ്യക്തം

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ പൂര്‍ണിമ എം.എല്‍.എയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനേയും കാണാം. ശേഷം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് ഉമ തോമസ് താഴേയ്ക്ക് വീഴുന്നത്. സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്. ഞായറാഴ്ചയായിരുന്നു ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്നു വീണ് ഉമ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂരിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: അപകട കാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം

കണ്ണൂര്‍: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. അപകടകാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാം പറഞ്ഞു. വാട്‌സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ് ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാം പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ശ്രീകണ്ഠാപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിസാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തേക്കും. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉമാ തോമസിന്റെ അപകടം: നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കി അധ്യാപകന്‍, റെക്കോര്‍ഡ് പിന്‍വലിക്കണമെന്നാണ് ആവശ്യം

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമാ തോമസിന് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് പരാതിയുമായി അധ്യാപകന്‍. നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കിയിരിക്കുകയാണ് അധ്യാപകന്‍. പരിപാടിക്ക് നല്‍കിയ റെക്കോര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രസിഡന്റിന് അദ്യാപകന്‍ കത്തു നല്‍കിയത്. അധ്യാപകനായ ഷിനോ പി. ജോസ് ആണ് പരാതിക്കാരനായ അധ്യാപകന്‍. അന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട പരിപാടിയാണെന്നു പരാതിയില്‍ പറയുന്നു. പത്ത് കോടി രൂപയോളം പരിപാടിയുടെ മറവില്‍ സംഘാടകര്‍ തട്ടിച്ചു. സുരക്ഷാ വീഴ്ച മൂലം ഒരു എംഎല്‍എയ്ക്കു ഗുരുതര പരിക്ക് പറ്റിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഓരോ കുട്ടിക്കും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണെന്നും നേരത്തെ സംഘാടകരായ മൃദംഗ വിഷന്റെ പ്രൊപ്പറേറ്റര്‍ നികോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ടു മാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നികോഷ് പറഞ്ഞു. പരിപാടിയില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് പറഞ്ഞു. ഏത് വകുപ്പിനുമുന്‍പിലും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറാണ്. ഒരു രാത്രി കൊണ്ടുവന്ന കടലാസ് കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകള്‍ ബുക്ക് മൈ ഷോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസായ 'ശാന്തി പൊഴിയും ഗാനം'എന്ന വീഡിയോ ഗാനം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു

വിയന്ന: യൂറോപ്പിലെ ക്രിസ്മസ് കാല കാഴ്ചകളും വിയന്നയിലും കേരളത്തിലുമുള്ള മലയാളി സുഹൃത്തുക്കളെ അണിനിരത്തി തയ്യാറാക്കിയ 'ശാന്തി പൊഴിയും ഗാനം' എന്ന വിഡിയോ ആല്‍ബം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. വിയന്നയിലെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനും കലാകാരനുമായ ജാക്സണ്‍ പുല്ലേലി രചിച്ച ക്രിസ്മസ് ഗാനമാണ് വിഡിയോ ആല്‍ബമായി പുറത്തിറക്കിയത്. അജി സരസ് സംഗീതം നല്‍കി പ്രശസ്ത ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വരമാധുരിയിലാണ് ഗാനം പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുന്നത്. 1 2 3 മ്യൂസിക്‌സ് റിലീസ് ചെയ്ത ഈ ആല്‍ബത്തിന്റെ നിര്‍മാണം തിരുവനന്തപുരം കേന്ദ്രമായ സരസത്യ മീഡിയയാണ്. നിസര മ്യൂസിക്ക് വര്‍ക്ക് സ്റ്റേഷനിലാണ് മിക്‌സും മാസ്റ്ററിങ്ങും നിര്‍വഹിച്ചത്. വിയന്നയിലെ സെന്റ് തോമസ് സിറോ മലബാര്‍ ഇടവക സംഘടിപ്പിച്ച എക്യുമെനിക്കല്‍ കാരള്‍ പ്രോഗ്രാമിലെ വിവിധ സംഘങ്ങളുടെ ദൃശ്യങ്ങളും ആല്‍ബത്തിന് മാറ്റുകൂട്ടി. ക്രിസ്മസ് കാലത്ത് ശാന്തിയും സമാധാനവും ഏവര്‍ക്കും പകരുന്നതിനുള്ള എളിയ ശ്രമമാണ് ഈ ഗാനോപഹാരമെന്ന് ജാക്സണ്‍ പുല്ലേലി പറഞ്ഞു.

ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും, പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം

ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ പതിനൊന്നാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ വരുന്ന ഈമാസം നാലിന് ബ്രാണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്നു. അന്നേദിവസം കൃത്യം മൂന്നുമണിക്ക് ലാമ്പ് ലൈറ്റിങ് സെര്‍മണിയോടെ ആരംഭിക്കുന്ന ചടങ്ങില്‍, ഈടുറ്റതും, കലാമൂല്യം ഉള്‍ക്കൊള്ളുന്നതുമായ എണ്ണമറ്റ, ചാരുതയാര്‍ന്ന കലാരൂപങ്ങളാണ് ഇക്കുറി കൂട്ടായ്മയുടെ നക്ഷത്ര കൂട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ആദ്യമായി അവതരിപ്പിക്കുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. കൂടാതെ 'പുല്‍ക്കൂട് ഒരു വിസ്മയ രാവ്' എന്ന ക്രിസ്മസ് തീം, 'ഓര്‍മ്മകളിലെ വസന്തം ഒരു സ്മരണിക'എന്ന റിട്രോ, സദസിനെ ആകെ ഞെട്ടിക്കുന്ന ഫ്യൂഷന്‍ മാര്‍ഗംകളി, ക്ലാസിക്-സെമി ക്ലാസിക് ഡാന്‍സുകള്‍, പാട്ടുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണമറ്റ മറ്റു പരിപാടികള്‍ കൂടാതെ ഫ്യൂഷന്‍ ഡിജെ എന്നിങ്ങനെ വിപുലമായ പരിപാടികളുമായിട്ടാണ് ഇക്കുറി ഡെറം കൂട്ടായ്മ ക്രിസ്മസ് ആഘോഷിക്കുന്നതും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതും ഈ പരിപാടികളില്‍ കൃത്യസമയത്ത് തന്നെ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം: ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍, DH78PS

Other News in this category

  • പ്രൊഫൈല്‍ നെയിമും പ്രൊഫൈല്‍ പിക്ചറും മാറ്റി ഇലോണ്‍ മസ്‌ക്, പുതു വര്‍ഷത്തില്‍ ഈ മാറ്റത്തിന് കാരണം തേടി ടെക് ലോകം
  • വാട്‌സ്ആപ്പിന്റെ പുതിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചര്‍ വരുന്നു, ഇനി വാട്‌സ്ആപ്പ് ചിത്രങ്ങളിലെ എല്ലാ യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കാന്‍ സഹായിക്കും
  • ദീര്‍ഘദൂര യാത്രകളില്‍ ടോള്‍ പിരിവ് നല്‍കി കഷ്ടപ്പെടേണ്ട, ടോളായി നല്‍കുന്ന പണം ലാഭിക്കാന്‍ ഗൂഗിള്‍ മാപ്പില്‍ ഇങ്ങനെ ചെയ്താല്‍ മാത്രം മതി
  • ഡോക്യുമെന്റുകള്‍ എളുപ്പം സ്‌കാന്‍ ചെയ്യാം, പുതുവര്‍ഷാരംഭത്തില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ് എത്തുന്നു, സ്‌കാന്‍ ചെയ്യാം ഇങ്ങനെ
  • യാത്രകളില്‍ ഇനി ഫോണ്‍ ഉപയോഗം 'മോഷന്‍ സിക്ക്നെസ്' ഉണ്ടാക്കുന്നുണ്ടോ? ഗൂഗിളിന്റെ 'മോഷന്‍ ക്യൂസ്' ഫീച്ചര്‍ എല്ലാത്തിനും പരിഹാരം
  • വിലക്ക് പിന്‍വലിക്കുന്നു; വാട്സ്ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഉണ്ടായിരുന്ന വിലക്ക് ഔദ്യോഗികമായി പിന്‍വലിച്ച് ഇറാന്‍
  • അടുത്ത വര്‍ഷം മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല, അറിയിച്ച് മെറ്റ രംഗത്ത്
  • കാഴ്ചക്കാരെ കൂട്ടാനുള്ള ഇത്തരം സൂത്രപ്പണികള്‍ ഇനി നടക്കില്ല, ഇനി യൂട്യൂബില്‍ ഇത്തരം തമ്പ്‌നെയിലുകള്‍ ഇട്ടാല്‍ പണി കിട്ടും
  • 'എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള സമയമായി, ഇത്തരത്തില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് അനാവശ്യം': ഇലോണ്‍ മസ്‌ക്
  • ഈ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കായി ഒരു ആനിമേറ്റഡ് വീഡിയോ അയച്ചാലോ? ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കി വാട്‌സ്ആപ്പ്
  • Most Read

    British Pathram Recommends