രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകര്‍ക്കെതിരായ പരിശോധനകള്‍ രാജ്യത്ത് കര്‍ശനമാകും. ദുബായില്‍ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. രേഖകള്‍ ക്ലിയറാക്കാനുള്ളവര്‍ വേഗം പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നാല് മാസം നീണ്ട പൊതുമാപ്പാണ് ഇന്ന് അവസാനിക്കുന്നത്.സെപ്റ്റംബര്‍ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യമാണ് അവസാനിക്കുന്നത്. 55,000ത്തിലധികം പേര്‍ രാജ്യം വിട്ടു.ബാക്കിയുള്ളവര്‍ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടി. നിയമ നടപടികളോട് സഹകരിച്ചവരോട് ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആര്‍എഫ്എ) മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി നന്ദി അറിയിച്ചു.
പൊതുമാപ്പില്‍ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവര്‍ക്ക് തിരിച്ചുവരാന്‍ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത.