പലതരത്തില്‍ വ്യത്യസ്തത പുലര്‍ത്തി വൈറലാകാന്‍ ആണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു സോഷ്യല്‍ മീഡിയ താരം വൈറലാകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത് വളരെ ദാരുണമായ സംഭവം ആയിരുന്നു.
തായ്ലന്‍ഡിന്റെ കിഴക്കന്‍ ഭാഗത്ത് താമസിക്കുന്ന സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്ന താനകരന്‍ കാന്തേ എന്ന വ്യക്തിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഒരു നിര്‍ഭാഗ്യകരമായ മത്സരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹം മരണപ്പെടുകയായിരുന്നു.
പണത്തിന് വേണ്ടി ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ താനകരന്‍ കാന്തേ മുന്‍പും ശ്രമിച്ചിരുന്നു. നേരത്തെ സാനിറ്റൈസര്‍ കുടിക്കുന്നതുള്‍പ്പെടെയുള്ള നിരവധി വെല്ലുവിളികളില്‍ പങ്കെടുത്ത് അദ്ദേഹം പണം നേടുകയും ചെയ്തിരുന്നു. നേരത്തെ തന്നെ കടുത്ത മദ്യപാനിയായിരുന്ന കാന്തേ ഇന്നലെ രാത്രി ഒരു പാര്‍ട്ടിക്ക് പോയിരുന്നു.
നിശ്ചിത സമയത്തിനുള്ളില്‍ മൂന്ന് കുപ്പി വിസ്‌കി കുടിച്ചാല്‍ 30,000 തായ് ബാറ്റ് നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കാന്തേ വെല്ലുവിളി സ്വീകരിച്ചു. നേരത്തെ വിസ്‌കി കുപ്പികള്‍ കൊണ്ടുവന്ന് അടുക്കി വെച്ചിരുന്നു. മറ്റെവിടെയോ നിന്നും മദ്യം കഴിച്ച ശേഷമാണ് കാന്തേ ഇവിടെ എത്തിയത്. എന്നിട്ടും, പണത്തോടുള്ള ആഗ്രഹം കാരണം അദ്ദേഹം മത്സരത്തില്‍ പങ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
10 മിനിറ്റിനുള്ളില്‍ കാന്തേ ആദ്യത്തെ കുപ്പി വിസ്‌കി തീര്‍ത്തു. അയാള്‍ മദ്യപിക്കുന്നതും ആഹ്ലാദിക്കുന്നതും നോക്കി പലരും ചുറ്റും നിന്നു. ഒരു കുപ്പി തീര്‍ന്നയുടന്‍ അടുത്ത കുപ്പി തുറന്നു. അതും കുടിക്കാന്‍ തുടങ്ങി. രണ്ടാമത്തെ കുപ്പി കാലിയാക്കിയ ശേഷം പെട്ടെന്ന് മയങ്ങി താഴെ വീണു. അവിടെയുണ്ടായിരുന്നവര്‍ കാന്തേയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സ ഫലിക്കാതെ മരിച്ചു.
സംഭവത്തില്‍ കേസെടുത്ത തായ് പോലീസ് ചലഞ്ച് സംഘടിപ്പിച്ചയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൂടാതെ, അവര്‍ അന്വേഷണം നടത്തുന്നുന്നുമുണ്ട് .