മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദൃശ്യത്തില്‍ ശോഭനയ്ക്ക് പകരം മീനയാണ് നായികയായെത്തിയത്. ഈ സമയത്താണ് ശോഭന വിനീത് ശ്രീനിവാസന്റെ തിര എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ശോഭന അഭിനയിക്കുന്ന തുടരും എന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
തരുണ്‍ മൂര്‍ത്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കല്‍ക്കി 2898 എഡി എന്ന തെലുങ്ക് ചിത്രത്തിലാണ് ശോഭനയെ ഒടുവില്‍ പ്രേക്ഷകര്‍ കണ്ടത്. നൃത്ത രംഗത്തും നടി സജീവമാണ്. ഇപ്പോഴിതാ സിനിമ വിദേശങ്ങളുമായി എത്തിയിരിക്കുകയാണ് ശോഭന.
ദൃശ്യവും എനിക്ക് വന്ന സിനിമയാണ്. സ്‌ക്രിപ്റ്റ് വരെ അയച്ചിരുന്നു. പക്ഷെ ഞാന്‍ ചെയ്തില്ല. കാരണം ആ സമയത്ത് ഞാന്‍ വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നെന്നും ശോഭന വ്യക്തമാക്കി. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് മാത്രമാണ് കണ്ടത്. ആ കാലത്തിന് പറ്റുന്ന രീതിയില്‍ വളരെ ഭംഗിയായി എടുത്തു. പ്രിയദര്‍ശന് തെറ്റ് പറ്റില്ലല്ലോയെന്നും ശോഭന പറഞ്ഞു.
എന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം 500 രൂപയാണ്. പക്ഷെ ആ പണം ആരോ മോഷ്ടിച്ചു. എന്റെ അമ്മയും അച്ഛനും അന്ന് കരഞ്ഞിട്ടുണ്ട്. അവര്‍ പണം എടുത്ത് വെച്ചപ്പോഴേക്കും ആരോ മോഷ്ടിക്കുകയായിരുന്നെന്നും ശോഭന ഓര്‍ത്തു. മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരെക്കുറിച്ചും നടി സംസാരിച്ചു. രണ്ട് പേരോടൊപ്പവും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്.
മമ്മൂക്ക എപ്പോഴും കുറച്ച് അകന്ന് നില്‍ക്കുന്ന വ്യക്തിയാണ്. പക്ഷെ അദ്ദേഹം വളരെ സിംപിളാണെന്ന് പെട്ടെന്ന് എനിക്ക് സെന്‍സ് ചെയ്യാനായി. വര്‍ക്കില്‍ ശ്രദ്ധ കൊടുക്കുന്നയാളും പ്രാക്ടിക്കലും ക്രിയേറ്റീവുമാണ് അദ്ദേഹം. അതിനാല്‍ മനസില്‍ മറ്റൊന്നും കാണില്ല. വളരെ ഓപ്പണും തുറന്ന് സംസാരിക്കുന്നയാളുമാണ്. കാണാമറയത്ത് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 33-34 വയസാണ്. ആ സമയത്ത് വളരെ സത്യസന്ധമായി സംസാരിക്കുമ്പോള്‍ എന്താണിങ്ങനെ പറഞ്ഞതെന്ന് തോന്നും.
എന്നോടല്ല. കാരണം ഞാനും കുറച്ച് അങ്ങനെയാണ്. ഞങ്ങളെല്ലാം കുടുംബത്തെ പോലെയാണ്. മോഹന്‍ലാല്‍ വളരെ കംഫര്‍ട്ടബിളാണ്. ഒരേ പാതയില്‍ പോയവരാണ് തങ്ങളെന്നും ശോഭന പറഞ്ഞു.