2014ല്‍ ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും 2021ല്‍ വീണ്ടും ഒന്നിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവര്‍ വെളിപ്പെടുത്തിയത്. ഇതിനൊക്കെ ശേഷം ഇരുവരും ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് ബി?ഗ് ബോസ് വേദിയിലെ ഒരു വീഡിയോ വൈറലയാതോടെയാണ്. തമിഴ് ബിഗ് ബോസില്‍ നിന്നും നടന്‍ രഞ്ജിത്ത് എവിക്റ്റ് ആയി പുറത്തുവരുന്ന വീഡിയോ ആണിത്. വിജയ് സേതുപതി അവതാരകനായ പരിപാടിയുടെ വേദിയിലേക്ക് നടന്ന് അടുക്കവെയാണ് സദസ്സില്‍ അപ്രതീക്ഷിതമായി രഞ്ജിത്ത് ഒരാളെ കണ്ടത്. ആളെ കണ്ടതോടെ ആദ്യം അമ്പരപ്പും പിന്നീട് സന്തോഷവുമെല്ലാം രഞ്ജിത്തിന്റെ മുഖത്തു മാറിമാറി പ്രകടമാവുന്നത് വീഡിയോയില്‍ കാണാം. നടിയും രഞ്ജിത്തിന്റെ ഭാര്യയുമായ പ്രിയാ രാമനായിരുന്നു സദസ്സിലുണ്ടായിരുന്നത്.
രഞ്ജിത്തും പ്രിയാരാമനും തമ്മിലുള്ള നോട്ടവും ആംഗ്യവുമെല്ലാം ഏറെ പ്രണയാര്‍ദ്രമായിരുന്നു. സുഖമായിരിക്കുന്നോ എന്ന് രഞ്ജിത്ത് തിരക്കുമ്പോള്‍, സൂപ്പറായിരിക്കുന്നു എന്ന് പ്രിയ ആംഗ്യം കാണിക്കുന്നു. ഡിവോഴ്‌സിനെ പോലും മറികടന്ന് തങ്ങള്‍ക്കുള്ളിലെ പ്രണയം തിരിച്ചറിഞ്ഞ് പരസ്പരം കൈകോര്‍ത്തുപിടിച്ച ദമ്പതികളാണ് രഞ്ജിത്തും പ്രിയാരാമനും എന്നതുകൊണ്ടാണ് ഈ വീഡിയോ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാകുന്നത്. ഇരുവരും തമ്മിലുള്ള സല്ലാപത്തിനുശേഷമാണ് രഞ്ജിത്ത് വിജയ് സേതുപതിക്ക് കൈകൊടുത്തതുപോലും.
പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. എന്നാല്‍ ദാമ്പത്യ ബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായതിനു പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞു. മക്കളുടെ സംരക്ഷണം ഏറ്റെടുത്ത പ്രിയ തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നു. വിവാഹമോചനത്തിന് ശേഷം നടി രാഗസുധയെ രഞ്ജിത് വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധവും ഒരു വര്ഷം ആകുന്നതിനു മുന്‍പേ വേര്‍പിരിഞ്ഞു.