വാട്‌സ്ആപ്പിന്റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചര്‍ വരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി ആണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ ആപ്ലിക്കേഷനില്‍ മുമ്പ് തന്നെ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇപ്പോള്‍ ഇത് വാട്ട്സ്ആപ്പ് വെബ് ബീറ്റയില്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
വാട്ട്സ്ആപ്പ് വഴി ലഭിക്കുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതാണോ, യാഥാര്‍ഥ്യവുമായി ബന്ധമുള്ളതാണോ എന്ന് വേഗത്തില്‍ ഉപയോക്താക്കള്‍ക്ക് മനസിലാക്കാന്‍ പുതിയ ഫീച്ചര്‍ സഹായകമാകും.
വാട്ട്സ്ആപ്പിനുള്ളില്‍ തന്നെ ഫീച്ചര്‍ ലഭ്യമാകും എന്നതിനാല്‍ തന്നെ പുതിയ ഫീച്ചര്‍ എത്തുന്നതിലൂടെ റിവേഴ്‌സ് സെര്‍ച്ച് ചെയ്യുന്നതിനായി ചിത്രം ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.
റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചര്‍ തെരഞ്ഞെടുക്കുമ്പോള്‍ വാട്ട്സ്ആപ്പ് പ്രസ്തുത ചിത്രം ?ഗൂ?ഗിളിലേക്ക് അപ്ലോഡ് ചെയ്യുകയും, ഡിഫാള്‍ട്ട് ആയി ഉപയോ?ഗിക്കുന്ന ബ്രൗസര്‍ വഴി തെരയുകയും ചെയ്യും.
റിവേഴ്‌സ് ഇമേജ് സെര്‍ച്ചിങ് പൂര്‍ണമായും ഗൂഗിള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന്റെ ഉള്ളടക്കങ്ങളിലേക്ക് വാട്ട്സ്ആപ്പിന് ആക്സസ് ഉണ്ടായിരിക്കുകയില്ല.
മുമ്പ് iOS ആപ്പില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനുള്ള ഓപ്ഷന്‍ വാട്ട്‌സാപ്പ് കൂട്ടിച്ചേര്‍ത്തിരുന്നു. ആശയവിനിമയത്തിനും ഡോക്യുമെന്റ് കൈമാറ്റത്തിനുമുള്ള സമഗ്രമായ പ്ലാറ്റ്ഫോമായി വാട്ട്സ്ആപ്പിനെ മാറ്റുന്നതിനായാണ് പുതിയ ഫീച്ചര്‍ വാട്‌സാപ്പ് കൂട്ടിച്ചേര്‍ത്തത്.