ഓരോ വര്‍ഷവും പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. പതിവ് പോലെ പുതു വര്‍ഷത്തെ ഗംഭീരമായി വരവേറ്റിരിക്കുകയാണ് മലയാളികള്‍.
2024ലെ തെറ്റുകളും കുറവുകളും നഷ്ടങ്ങളും വേദനകളും പുതുവര്‍ഷത്തില്‍ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെയാണ് ജനങ്ങള്‍ 2025നെ വലിയ രീതിയില്‍ വരവേറ്റത്.
കേരളത്തില്‍ എല്ലാ ജില്ലകളിലും ആഘോഷങ്ങള്‍ പൊടിപൊടിച്ചു. തിരുവന്തപുരവും കൊച്ചിയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്പെടെ വലിയ ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്.
ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞ പതിവ് കാഴ്ചയാണ് കണ്ടത്. പാട്ടും ഡാന്‍സുമൊക്കെയായി ആഘോഷിക്കുകയാണ് ജനങ്ങള്‍. ചിലര്‍ ഭക്ഷണങ്ങള്‍ വീട്ടില്‍ ഉണ്ടാക്കി ആഘോഷിച്ചപ്പോള്‍ ചിലര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണങ്ങള്‍ വാങ്ങി ആഘോഷിച്ചു. പല ഹോട്ടലുകളിലും ഇന്നലെ തിരക്കാണ് അനുഭവപ്പെട്ടത്.
രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. രാജ്യത്തെ പ്രമുഖര്‍ ജനങ്ങള്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു. പ്രധാന നഗരങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ആഘോഷം. മറ്റു പ്രദേശങ്ങളിലും ആഘോഷങ്ങള്‍ക്ക് കുറവില്ല.
കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തി. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.