18
MAR 2021
THURSDAY
1 GBP =106.50 INR
1 USD =85.76 INR
1 EUR =88.43 INR
breaking news : നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി >>> സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം >>> അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം >>> ഭാര്യയെ ടിവി കാണാന്‍ ഇരുത്തി അലക്കിയ തുണി വിരിക്കാന്‍ പുറത്തിറങ്ങി ഭര്‍ത്താവ്, പിന്നീട് ഇദ്ദേഹം ഭാര്യയെ കാണുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുരൂഹത തെളിയിച്ച് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ >>> വെറും ഒരു മിനുറ്റ് കൊണ്ട് 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നാവ് കൊണ്ട് തടഞ്ഞ് നിര്‍ത്തി; ഗിന്നസ് റെക്കോര്‍ഡ് നേട്ടവുമായി തെലങ്കാന സ്വദേശി >>>
Home >> HOT NEWS
വീണ്ടുമൊരു സമര ഭീഷണി ഒഴിവാക്കാന്‍ വീണ്ടും വിചാരവുമായി സര്‍ക്കാര്‍; നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും ശമ്പള വര്‍ദ്ധനവിന് സാധ്യത, പക്ഷേ പെന്‍ഷന്‍ തുകയില്‍ കുറവുണ്ടായേക്കും

സ്വന്തം ലേഖകൻ

Story Dated: 2025-01-01
ബ്രിട്ടനിലെ നഴ്‌സുമാരും അധ്യാപകരും ഉള്‍പ്പെടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭിക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത ശമ്പള വര്‍ദ്ധനവ് 2.8 ശതമാനമായി കുറച്ചതിനെ തുടര്‍ന്ന് സമരഭീഷണി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ കൂടുതല്‍ ശമ്പള വര്‍ദ്ധനവ് അനുവദിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഈ വര്‍ദ്ധനവിന് പകരമായി പെന്‍ഷന്‍ തുക കുറയ്‌ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സമരം ഒഴിവാക്കുകയും സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുകയും ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പരിഗണിക്കുന്നത്.

ജീവനക്കാര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് വര്‍ദ്ധനവ് ലഭിക്കുമെങ്കിലും, അവരുടെ വിരമിക്കല്‍ ജീവിതം ബാധിക്കുന്ന തരത്തിലാണ് പെന്‍ഷന്‍ കുറയ്ക്കല്‍. എന്നാല്‍, ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വര്‍ദ്ധനവ് വായ്പ എടുക്കാനും വീട് വാങ്ങാനും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ആരോടും ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍, മുന്‍ കാബിനറ്റ് സെക്രട്ടറി ലോര്‍ഡ് ഓ ഡോണല്‍ പറയുന്നത്, ഈ പദ്ധതി സിവില്‍ സര്‍വ്വീസുകാര്‍ക്ക് ഉപകാരപ്രദമാകുമെന്നാണ്.

സര്‍ക്കാരിന്റെ ഈ തീരുമാനം നഴ്‌സുമാര്‍, അധ്യാപകര്‍ തുടങ്ങിയ പൊതുമേഖലയിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും. ശമ്പള വര്‍ദ്ധനവ് ലഭിക്കുമെങ്കിലും, വിരമിക്കല്‍ ജീവിതത്തില്‍ കുറഞ്ഞ പെന്‍ഷന്‍ ലഭിക്കേണ്ടി വരുമെന്നത് ഒരു വലിയ വെല്ലുവിളിയാണ്.
 

 

 

More Latest News

നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി

ഡിജിറ്റല്‍ പണമിടപാടുകളില്‍ അടക്കം എല്ലാവരും സുരക്ഷിതമായി വയ്‌ക്കേണ്ട ഒന്നാണ് നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍. എന്നാല്‍ ശക്തമായ പാസ്‌വേര്‍ഡുകള്‍ തന്നെ നല്‍കേണ്ടതും ഉണ്ട്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ഇത് അത്യാവശ്യവുമാണ്. രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്വേഡുകള്‍ നല്‍കുന്നതിന് പകരം 'സ്ട്രോങ് പാസ്‌വേര്‍ഡുകള്‍' നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്‌വേര്‍ഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്‌വേര്‍ഡുകള്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്‌വേര്‍ഡുകളില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം

ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ 'സിരി' ഉപയോഗിച്ച് ഉപഭോക്താക്കളുടെ സംഭാഷണങ്ങളും വിവരങ്ങളും ചോര്‍ത്തിയെന്ന കേസില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി ആപ്പിള്‍. 95 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 815 കോടിയോളം രൂപയാണിത്. തുക പണമായി തന്നെ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്. ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ആപ്പിള്‍ കോടതിയെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇവ പരസ്യദാതാക്കള്‍ക്ക് നല്‍കിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ആരോപണം. അഞ്ച് വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന കേസില്‍ ആരോപണങ്ങള്‍ ആപ്പിള്‍ നിഷേധിച്ചിരുന്നു. ഉപഭോക്താക്കള്‍ 'ഹേയ് സിരി' എന്ന് പറഞ്ഞാല്‍ മാത്രമാണ് സിരി പ്രവര്‍ത്തനക്ഷമം ആവുകയുള്ളുവെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍ സിരി ഇത്തരത്തില്‍ ആക്ടിവേറ്റ് ആക്കാതെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ പറയുന്ന വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പരസ്യദാതാക്കള്‍ക്ക് നല്‍കുകയും പിന്നീട് ഈ പരസ്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളിലെ സോഷ്യല്‍ മീഡിയയിലും മാറ്റും ഉപഭോക്താക്കളെ കാണിക്കുന്നെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഒത്തുതീര്‍പ്പിനായി നല്‍കുന്ന തുക 2014 സെപ്റ്റംബര്‍ 17 മുതല്‍ 2024 ഡിസംബര്‍ 31 വരെ സിരി ഉപയോഗിച്ച ഉപഭോക്താക്കള്‍ക്ക് വീതിച്ച് നല്‍കാനാണ് കോടതി തീരുമാനം. എന്നാല്‍ അമേരിക്കയ്ക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ബാധകമല്ല. അമേരിക്കയിലെ സിരി ഉപഭോക്താക്കള്‍ക്ക് 20 ഡോളര്‍ വീതമാണ് നല്‍കുക.

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം

യുഎസ്: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിക്കാന്‍ അമേരിക്ക. ജോ ബൈഡനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. എന്‍.ബി.എ ഇതിഹാസം മാജിക് ജോണ്‍സണും ലയണല്‍ മെസ്സിയുമടക്കം 17 പേരാണ് ഇക്കുറി ബഹുമതിക്ക് അര്‍ഹരായത്. വിനോദം, കായികം, രാഷ്ട്രീയം, നയതന്ത്രജ്ഞര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭകര്‍ക്കുള്ള ആദരംകൂടിയാണ് ഈ ബഹുമതി. 19 ബഹുമതികള്‍ക്ക് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ജോ ബൈഡന്‍ സമ്മാനിക്കും. അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് മെഡല്‍ ഓഫ് ഫ്രീഡം. ഇക്കുറി ഈ ബഹുമതി നേടിയവരുടെ പട്ടിക ഇങ്ങനെയാണ്: ഗായികയും ആക്ടിവിസ്റ്റുമായ ബോണോ, ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം ഇര്‍വിന്‍ 'മാജിക്' ജോണ്‍സണ്‍, ദീര്‍ഘകാല ഫാഷന്‍ എഡിറ്റര്‍ അന്ന വിന്റൂര്‍, അഭിനേതാക്കള്‍ ആയ ഡെന്‍സല്‍ വാഷിംഗ്ടണ്‍, മൈക്കല്‍ ജെ. ഫോക്‌സ്, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍ എന്നിവരും സ്ഥാനം ഒഴിയുന്ന യുഎസ് പ്രസിഡന്റില്‍ നിന്ന് ബഹുമതികള്‍ സ്വീകരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

ഭാര്യയെ ടിവി കാണാന്‍ ഇരുത്തി അലക്കിയ തുണി വിരിക്കാന്‍ പുറത്തിറങ്ങി ഭര്‍ത്താവ്, പിന്നീട് ഇദ്ദേഹം ഭാര്യയെ കാണുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുരൂഹത തെളിയിച്ച് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഭാര്യയെ ടിവി കാണാന്‍ ഇരുത്തി അലക്കിയ തുണി വിരിക്കാന്‍ പുറത്തിറങ്ങിയ ഭര്‍ത്താവ് ഭാര്യയെ കണ്ടത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. പക്ഷേ രണ്ടുവര്‍ഷം മുന്‍പ് കാണാതായ ഭാര്യയുടെ മൃതദേഹമാണ് കാണാനായത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആണ് ഭാര്യയെ കണ്ടെത്തുന്നതിലേക്ക് വഴിനയിച്ചത്. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട ദുരൂഹതയ്ക്ക് വിരാമമായി. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ബെല്‍ജിയത്തിലെ ആന്‍ഡെനില്‍ താമസിക്കുന്ന 83 -കാരിയായ പോളറ്റ് ലാന്‍ഡ്രിയക്സിനെയാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായത്. അല്‍ഷിമേഴ്‌സ് രോഗിയായിരുന്നു ഇവര്‍. വീട്ടില്‍ നിന്നും ഇവര്‍ ഇറങ്ങിപ്പോകുന്നത് പതിവായിരുന്നെങ്കിലും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ വീട്ടിലേക്ക് ഇവര്‍ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങള്‍ ഏറെ അന്വേഷിച്ചെങ്കിലും ഇവരെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അല്‍ഷിമേഴ്‌സ് രോഗി ആയിരുന്നതുകൊണ്ടുതന്നെ അടിസ്ഥാന കാര്യങ്ങള്‍ പോലും ഓര്‍ത്തെടുക്കാന്‍ പോളറ്റ് ലാന്‍ഡ്രിയക്സ് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഭര്‍ത്താവ് മാര്‍സെല്‍ ടാരറ്റ് ആയിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്. 2020 നവംബര്‍ 2 -ന്, മാര്‍സെല്‍ ഭാര്യയ്ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കി ടിവി കാണാന്‍ ഇരുത്തിയതിനുശേഷം അലക്കിവെച്ച തുണികള്‍ വിരിക്കാനായി പുറത്തുപോയി വന്നപ്പോഴാണ് പോളറ്റിനെ കാണാതായത്. തുടര്‍ന്ന് വീടും പരിസരവും മുഴുവന്‍ മാര്‍സെല്‍ ഭാര്യയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അയല്‍വാസികളോട് അന്വേഷിച്ചെങ്കിലും ആരും പോളറ്റിനെ കണ്ടില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും വ്യാപകമായി തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. 'ഒടുവില്‍ തന്റെ ഭാര്യയെ ഒരിക്കലും കാണാനാകില്ല എന്ന വിശ്വാസത്തിലേക്ക് മാര്‍സെല്‍ സ്വയം ഒതുങ്ങി. എന്നാല്‍ 2022 -ന്റെ അവസാനത്തോടെ അപ്രതീക്ഷിതമായി ഒരു പ്രത്യാശയുടെ വെളിച്ചം ഉയര്‍ന്നു വന്നു. മാഴ്‌സലിന്റെ അയല്‍ക്കാരിലൊരാള്‍, ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ സേവനം ഉപയോഗിക്കുമ്പോള്‍, ഒരു ഫോട്ടോയില്‍ പോളറ്റിനെ കണ്ടെത്തി. വീട്ടില്‍ നിന്ന് ഇറങ്ങി ഒരു ഫുട്പാത്തിലൂടെ അവര്‍ കുറ്റിക്കാട്ടിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ആയിരുന്നു അത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റിക്കാടിനുള്ളില്‍ ഒരു കുഴി കണ്ടെത്തി. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ മറഞ്ഞിരുന്ന ആ കുഴിക്കുള്ളില്‍ നിന്നും വര്‍ഷങ്ങള്‍ക്കുശേഷം പോളറ്റിന്റെ മൃതദേഹം വീണ്ടെടുത്തു.

വെറും ഒരു മിനുറ്റ് കൊണ്ട് 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നാവ് കൊണ്ട് തടഞ്ഞ് നിര്‍ത്തി; ഗിന്നസ് റെക്കോര്‍ഡ് നേട്ടവുമായി തെലങ്കാന സ്വദേശി

വിചിത്രമായ പല കഴിവുകളും പ്രയത്‌നങ്ങളും കൊണ്ട് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ പലരുടെയും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വളരെ ഞെട്ടിക്കുന്ന പ്രവര്‍ത്തി കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടുകയാണ് ക്രാന്തി കുമാര്‍ പണികേര എന്ന തെലങ്കാന സ്വദേശി. വിചിത്രമായ തന്റെ കഴിവിലൂടെ ഗിന്നസ് റെക്കോര്‍ഡിട്ടിരിക്കുകയാണ് ക്രാന്തി കുമാര്‍ പണികേര. സാധാരണ കൈ വെച്ച് പോലും കറങ്ങുന്ന ഫാന്‍ നിറുത്താന്‍ ബുദ്ധിമുട്ട് ഉള്ളപ്പോള്‍ ഇദ്ദേഹം തന്റെ സ്വന്തം നാവു കൊണ്ടാണ് ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നിറുത്തിയത്. ഒരു മിനിറ്റിനുള്ളില്‍ 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ ആണ് ക്രാന്തി കുമാര്‍ നാവ് കൊണ്ട് തടഞ്ഞ് നിര്‍ത്തിയത്. 'ഡ്രില്‍ മാന്‍' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ഒന്നിച്ച് കറങ്ങുന്ന നിരവധി ഇലക്ട്രിക് ഫാനുകള്‍ക്ക് മുന്നിലേക്ക് നാവ് പുറത്തിട്ട് ചടുലമായി നീങ്ങുന്ന ഡ്രില്‍മാന്റെ ദൃശ്യം ഇതിനോടകം വൈറലായി. ഏകദേശം 60 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്. താന്‍ ഒരു ചെറിയ ഗ്രാമത്തിലാണ് വളര്‍ന്നതെന്നും വലിയ നേട്ടങ്ങള്‍ സ്വപ്നം കാണുന്നത് തന്നെ വലിയ കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇങ്ങനെ ചെയ്യുമ്‌മ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ച് പലരും ആശങ്കയും പ്രകടിപ്പിച്ചു. ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവ് കൂടിയാണിതെന്നും ക്രാന്തി കുമാര്‍ പറഞ്ഞു.

Other News in this category

  • വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ച് ബിബി.സി; കേസില്‍ ഇടപെടാമെന്ന് ഇറാന്‍; ആശ്വാസ വാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോക മലയാളികള്‍
  • സറേയിലെ പത്തുവയസുകാരി സാറാ ഷെരീഫിനെ കൊന്ന പിതാവിന്റെ കഴുത്ത് മുറിച്ച് സഹതടവുകാര്‍; ട്യൂണ കാനിന്റെ അടപ്പു കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റെങ്കിലും അപകടനില തരണം ചെയതു
  • ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ പനി ബാധിതരായി പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നു; ഒരു മാസത്തിനുള്ളില്‍ എണ്ണം നാലിരട്ടിയായി ഉയര്‍ന്നതായി എന്‍എച്ച്എസ്
  • സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരണമടഞ്ഞു; തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ആനന്ദ് നാരായണന്‍ ഒരു മാസകാലമായി കരള്‍ രോഗത്തിന് ചികിത്സയില്‍
  • യുകെ മലയാളിയെ ഒരു മാസത്തോളമായി കാണ്മാനില്ല; പൊതുജനങ്ങളുടെ സഹായം തേടി പോലീസും കുടുംബവും, ലണ്ടനില്‍ താമസിക്കുന്ന നരേന്ദ്രന്‍ രാമകൃഷ്ണനെ അവസാനമായി കണ്ടത് കെന്റിലെ ഡോവറില്‍
  • ബ്രിട്ടീഷ് യുവതിയുടെയും ദക്ഷിണാഫ്രിക്കന്‍ വംശജനായ പ്രതിശ്രുത വരന്റെയും മൃതദേഹങ്ങള്‍ വിയറ്റ്‌നാമിലെ ടൂറിസ്റ്റ് വില്ലയില്‍; സംഭവത്തില്‍ ദുരൂഹത, വിഷയത്തില്‍ ഇടപെട്ടതായി യുകെയുടെ ഫോറിന്‍, കോമണ്‍വെല്‍ത്ത്, ഡെവലപ്മെന്റ് ഓഫീസിന്റെ വക്താവ്
  • പുതുവര്‍ഷത്തില്‍ പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; മൊബൈല്‍ ആപ്പുമായി ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ബ്രിട്ടനിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സമായി 38,700 പൗണ്ട് ശമ്പളമെന്ന വെല്ലുവിളി; ഒഇടിയും ഐഇഎല്‍ടിഎസുമുണ്ടെങ്കിലും നഴ്‌സുമാരും കെയറര്‍മാരും അടക്കമുള്ളവര്‍ക്ക് ഇനി വിസ ലഭിക്കില്ല
  • യുകെയില്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ രോഗനിര്‍ണയം നടത്തിയ രോഗികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെന്ന് കണക്കുകള്‍; രോഗനിര്‍ണയം നേരത്തേ സാധ്യമാകുന്നുവെങ്കിലും ചികിത്സ ആരംഭിക്കാന്‍ വൈകുന്നത് വെല്ലുവിളി
  • യുകെയിലെ ചില്ലറ വ്യാപാര മേഖല തകര്‍ന്നടിയുന്നു; പോയ വര്‍ഷം ഓരോ ദിവസവും അടച്ചു പൂട്ടിയത് 37 ഷോപ്പുകള്‍ വീതം; തകര്‍ച്ച ഏറ്റവുമധികം ബാധിച്ചത് മലയാളി വിദ്യാര്‍ത്ഥികളെ
  • Most Read

    British Pathram Recommends