18
MAR 2021
THURSDAY
1 GBP =106.50 INR
1 USD =85.76 INR
1 EUR =88.43 INR
breaking news : വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു >>> കൊല്ലം ചടയമംഗലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു, രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു, നിരവധി പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍ >>> നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ് >>> പെരിയ ഇരട്ടക്കൊലപാതകം: മരിച്ചവരുടെ സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന് ഒഐസിസി 'ജീവദാന ദിന'മായി ആചാരിക്കുന്നു >>> നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി >>>
Home >> HOT NEWS
ജിപിമാരെ കാണാന്‍ കഴിയാതെ രോഗവുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ട ഗതികേടില്‍ രോഗികള്‍; കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക്

സ്വന്തം ലേഖകൻ

Story Dated: 2025-01-01
ബ്രിട്ടനില്‍ ജിപിമാരെ കാണാന്‍ കഴിയാതെ പലരും രോഗവുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ മാസം മാത്രം 48 ലക്ഷം പേര്‍ക്ക് തീരുമാനിച്ച ദിവസം ജിപിയെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 22 ലക്ഷം പേര്‍ക്ക് പല ദിവസങ്ങള്‍ക്ക് ശേഷമാണ് ജിപിയെ കാണാന്‍ കഴിഞ്ഞത്. 11 ലക്ഷം പേര്‍ക്ക് ജിപിയെ കാണാന്‍ കഴിഞ്ഞില്ല.

ജിപിമാരുടെ കുറവ് മൂലം പല രോഗികളോടും സ്വയം ചികിത്സിക്കാന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥിതിയാണ്. ഇത് രോഗനിര്‍ണയം വൈകിപ്പിക്കുകയും രോഗികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ജിപി അപ്പോയിന്റ്‌മെന്റ് കിട്ടിയാലും നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലര്‍ക്കും. ലക്ഷക്കണക്കിന് പേര്‍ വേദന സഹിച്ച് കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ജിപിമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ജിപിമാരുടെ കുറവ് മൂലം ആരോഗ്യ സംവിധാനം തകര്‍ന്നടിഞ്ഞതായി പറയാം. സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ജിപിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, അവരുടെ ജോലിഭാരം കുറയ്ക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ.
 

 

More Latest News

വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു

ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലത്ത് പൊതു യോഗങ്ങളില്‍ പങ്കെടുത്ത ശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കു പോകും വഴി ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയ പാതയിലുണ്ടായ വലിയ ഗതാഗത തിരക്കില്‍ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജി. ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും ഇവിടെ നടത്തുകയും ചെയ്തു. എന്നാല്‍ ഇ.സി.ജി.യില്‍ നേരിയ വ്യതിയാനം ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലത്ത് എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളില്‍ വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തു വരികയായിരുന്നു. ഇന്ന് അവിടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹത്തിന്. വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

കൊല്ലം ചടയമംഗലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു, രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു, നിരവധി പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. ശബരിമല ഭക്തരുടെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഭക്തര്‍ സഞ്ചരിച്ചിരുന്നത് മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാറാണ്. ഇതിലേക്ക് തിരുവനന്തപുരം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിക്കുകയായിരുന്നു. ഇങ്ങനെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എം സി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ 11:30ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ചികിത്സയിലാണ്. കാറിലുണ്ടായിരുന്നത് മഹാരാഷ്ട്ര സ്വദേശികളെന്നാണ് സൂചന. നാഗര്‍കോവില്‍ രാധാപുരം സ്വദേശികളാണ് ഇവര്‍. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളില്‍ ആയി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശരവണന്‍, ഷണ്മുഖന്‍ ആചാരി (70) എന്നിവര്‍ ആണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മൂന്നു പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് ചികിത്സയിലുള്ളത്.

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്

ലണ്ടന്‍: യുകെയിലെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് പൂജ നടത്തുന്നു. ഈ മാസം12ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്, അയ്യപ്പ ഛായാചിത്രവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം, ഭദ്രദീപം തെളിയിക്കല്‍, അയ്യപ്പ നാമാര്‍ച്ചന, പടിപൂജ, പ്രസാദ് ഊട്ട് എന്നിവയുണ്ടായിരിക്കും. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍കുമാര്‍- 07828218916 (ബിഷപ് ഓക്?ലാന്‍ഡ്), വിനോദ് ജി നായര്‍- 07950963472 (സണ്‍ഡര്‍ലാന്‍ഡ്), സുഭാഷ് ജെ നായര്‍- 07881097307 (ഡര്‍ഹം), ശ്രീജിത്ത്- 07916751283 (ന്യൂകാസില്‍), നിഷാദ് തങ്കപ്പന്‍- 07496305780 (ഡാര്‍ലിങ്ടന്‍)

പെരിയ ഇരട്ടക്കൊലപാതകം: മരിച്ചവരുടെ സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന് ഒഐസിസി 'ജീവദാന ദിന'മായി ആചാരിക്കുന്നു

നീണ്ട ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പെരിയ ഇരട്ട കൊലപാതക കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍ - കൃപേഷിന്റെ കുടുംബങ്ങള്‍ക്ക് ഭാഗികമായെങ്കിലും നീതി ലഭിച്ചു എന്ന് കരുതാം. മുന്‍ ഉദുമ എം എല്‍ എ കുഞ്ഞിരാമനടക്കം സി പി എമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ പുറപ്പെടുവിച്ച വിധി സി പി എം എന്ന രക്തദാഹി പാര്‍ട്ടിയുടെ മുഖത്തേറ്റ വലിയ അടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ വെട്ടി നുറുക്കപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ തുടിക്കുന്ന സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന്, ഒഐസിസി (യുകെ) മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 'ജീവദാന ദിന'മായി ആചാരിക്കുകയും അന്നേ ദിവസം പ്രവര്‍ത്തകര്‍ 'രക്തദാന' പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. സാധിക്കുന്ന എല്ലാവരും ഈ പരിപാടികളില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റുള്ളവര്‍ക്ക് അതത് റീജിയനുകളില്‍ രക്തദാന പരിപാടി സംഘടിപ്പിക്കാവുന്നതാണ്.

നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി

ഡിജിറ്റല്‍ പണമിടപാടുകളില്‍ അടക്കം എല്ലാവരും സുരക്ഷിതമായി വയ്‌ക്കേണ്ട ഒന്നാണ് നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍. എന്നാല്‍ ശക്തമായ പാസ്‌വേര്‍ഡുകള്‍ തന്നെ നല്‍കേണ്ടതും ഉണ്ട്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ഇത് അത്യാവശ്യവുമാണ്. രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്വേഡുകള്‍ നല്‍കുന്നതിന് പകരം 'സ്ട്രോങ് പാസ്‌വേര്‍ഡുകള്‍' നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്‌വേര്‍ഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്‌വേര്‍ഡുകള്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്‌വേര്‍ഡുകളില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Other News in this category

  • വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ച് ബിബി.സി; കേസില്‍ ഇടപെടാമെന്ന് ഇറാന്‍; ആശ്വാസ വാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോക മലയാളികള്‍
  • സറേയിലെ പത്തുവയസുകാരി സാറാ ഷെരീഫിനെ കൊന്ന പിതാവിന്റെ കഴുത്ത് മുറിച്ച് സഹതടവുകാര്‍; ട്യൂണ കാനിന്റെ അടപ്പു കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റെങ്കിലും അപകടനില തരണം ചെയതു
  • ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ പനി ബാധിതരായി പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നു; ഒരു മാസത്തിനുള്ളില്‍ എണ്ണം നാലിരട്ടിയായി ഉയര്‍ന്നതായി എന്‍എച്ച്എസ്
  • സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരണമടഞ്ഞു; തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ആനന്ദ് നാരായണന്‍ ഒരു മാസകാലമായി കരള്‍ രോഗത്തിന് ചികിത്സയില്‍
  • യുകെ മലയാളിയെ ഒരു മാസത്തോളമായി കാണ്മാനില്ല; പൊതുജനങ്ങളുടെ സഹായം തേടി പോലീസും കുടുംബവും, ലണ്ടനില്‍ താമസിക്കുന്ന നരേന്ദ്രന്‍ രാമകൃഷ്ണനെ അവസാനമായി കണ്ടത് കെന്റിലെ ഡോവറില്‍
  • ബ്രിട്ടീഷ് യുവതിയുടെയും ദക്ഷിണാഫ്രിക്കന്‍ വംശജനായ പ്രതിശ്രുത വരന്റെയും മൃതദേഹങ്ങള്‍ വിയറ്റ്‌നാമിലെ ടൂറിസ്റ്റ് വില്ലയില്‍; സംഭവത്തില്‍ ദുരൂഹത, വിഷയത്തില്‍ ഇടപെട്ടതായി യുകെയുടെ ഫോറിന്‍, കോമണ്‍വെല്‍ത്ത്, ഡെവലപ്മെന്റ് ഓഫീസിന്റെ വക്താവ്
  • പുതുവര്‍ഷത്തില്‍ പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; മൊബൈല്‍ ആപ്പുമായി ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ബ്രിട്ടനിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സമായി 38,700 പൗണ്ട് ശമ്പളമെന്ന വെല്ലുവിളി; ഒഇടിയും ഐഇഎല്‍ടിഎസുമുണ്ടെങ്കിലും നഴ്‌സുമാരും കെയറര്‍മാരും അടക്കമുള്ളവര്‍ക്ക് ഇനി വിസ ലഭിക്കില്ല
  • യുകെയില്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ രോഗനിര്‍ണയം നടത്തിയ രോഗികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെന്ന് കണക്കുകള്‍; രോഗനിര്‍ണയം നേരത്തേ സാധ്യമാകുന്നുവെങ്കിലും ചികിത്സ ആരംഭിക്കാന്‍ വൈകുന്നത് വെല്ലുവിളി
  • യുകെയിലെ ചില്ലറ വ്യാപാര മേഖല തകര്‍ന്നടിയുന്നു; പോയ വര്‍ഷം ഓരോ ദിവസവും അടച്ചു പൂട്ടിയത് 37 ഷോപ്പുകള്‍ വീതം; തകര്‍ച്ച ഏറ്റവുമധികം ബാധിച്ചത് മലയാളി വിദ്യാര്‍ത്ഥികളെ
  • Most Read

    British Pathram Recommends