18
MAR 2021
THURSDAY
1 GBP =106.50 INR
1 USD =85.76 INR
1 EUR =88.43 INR
breaking news : കൊല്ലം ചടയമംഗലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു, രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു, നിരവധി പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍ >>> നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ് >>> പെരിയ ഇരട്ടക്കൊലപാതകം: മരിച്ചവരുടെ സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന് ഒഐസിസി 'ജീവദാന ദിന'മായി ആചാരിക്കുന്നു >>> നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി >>> സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം >>>
Home >> CINEMA
വമ്പന്‍ ഇന്ത്യന്‍ ചിത്രങ്ങളെ മറികടന്ന് IMDBയില്‍ ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ 'ഐഡന്റിറ്റി' ഒന്നാമത്; ചിത്രം ഇന്ന് മുതല്‍ പ്രദര്‍ശനത്തിന്

സ്വന്തം ലേഖകൻ

Story Dated: 2025-01-02

'ഫോറന്‍സിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ഇന്ന് തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്‌സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് 'ഐഡന്റിറ്റി'. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

രാംചരണിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്തെത്തിയത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഗെയിം ചേഞ്ചറുള്ളത്. ആസിഫ് അലി സിനിമയായ രേഖാചിത്രവും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ആറാം സ്ഥാനത്താണ് രേഖാചിത്രമുള്ളത്. അജിത് നായകനാകുന്ന വിടാമുയര്‍ച്ചി, നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഡാകു മഹാരാജ് എന്നീ സിനിമകളാണ് ലിസ്റ്റില്‍ ഇടംപിടിച്ച തമിഴ്, തെലുങ്ക് സിനിമകള്‍.

ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരണ്‍ ശങ്കര്‍ എന്ന സ്‌കെച്ച് ആര്‍ട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ മനസിലാകുന്നത്. ഐഡന്റിറ്റിയുടെ തമിഴ് ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

ഐഡന്റിറ്റിയുടെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയില്‍ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയിയുടെതാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രധ്വി രാജന്‍, വിഎഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്‌സ്: അനസ് ഖാന്‍, ഡിഐ: ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

More Latest News

കൊല്ലം ചടയമംഗലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു, രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു, നിരവധി പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. ശബരിമല ഭക്തരുടെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഭക്തര്‍ സഞ്ചരിച്ചിരുന്നത് മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാറാണ്. ഇതിലേക്ക് തിരുവനന്തപുരം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിക്കുകയായിരുന്നു. ഇങ്ങനെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എം സി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ 11:30ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ചികിത്സയിലാണ്. കാറിലുണ്ടായിരുന്നത് മഹാരാഷ്ട്ര സ്വദേശികളെന്നാണ് സൂചന. നാഗര്‍കോവില്‍ രാധാപുരം സ്വദേശികളാണ് ഇവര്‍. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളില്‍ ആയി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശരവണന്‍, ഷണ്മുഖന്‍ ആചാരി (70) എന്നിവര്‍ ആണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മൂന്നു പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് ചികിത്സയിലുള്ളത്.

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേരള ഹിന്ദു സമാജം മകരവിളക്ക് പൂജ, ഈ മാസം 12ന് ഉച്ചയ്ക്ക് ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്

ലണ്ടന്‍: യുകെയിലെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് പൂജ നടത്തുന്നു. ഈ മാസം12ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്, അയ്യപ്പ ഛായാചിത്രവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം, ഭദ്രദീപം തെളിയിക്കല്‍, അയ്യപ്പ നാമാര്‍ച്ചന, പടിപൂജ, പ്രസാദ് ഊട്ട് എന്നിവയുണ്ടായിരിക്കും. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍കുമാര്‍- 07828218916 (ബിഷപ് ഓക്?ലാന്‍ഡ്), വിനോദ് ജി നായര്‍- 07950963472 (സണ്‍ഡര്‍ലാന്‍ഡ്), സുഭാഷ് ജെ നായര്‍- 07881097307 (ഡര്‍ഹം), ശ്രീജിത്ത്- 07916751283 (ന്യൂകാസില്‍), നിഷാദ് തങ്കപ്പന്‍- 07496305780 (ഡാര്‍ലിങ്ടന്‍)

പെരിയ ഇരട്ടക്കൊലപാതകം: മരിച്ചവരുടെ സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന് ഒഐസിസി 'ജീവദാന ദിന'മായി ആചാരിക്കുന്നു

നീണ്ട ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പെരിയ ഇരട്ട കൊലപാതക കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍ - കൃപേഷിന്റെ കുടുംബങ്ങള്‍ക്ക് ഭാഗികമായെങ്കിലും നീതി ലഭിച്ചു എന്ന് കരുതാം. മുന്‍ ഉദുമ എം എല്‍ എ കുഞ്ഞിരാമനടക്കം സി പി എമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ പുറപ്പെടുവിച്ച വിധി സി പി എം എന്ന രക്തദാഹി പാര്‍ട്ടിയുടെ മുഖത്തേറ്റ വലിയ അടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ വെട്ടി നുറുക്കപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ തുടിക്കുന്ന സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന്, ഒഐസിസി (യുകെ) മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 'ജീവദാന ദിന'മായി ആചാരിക്കുകയും അന്നേ ദിവസം പ്രവര്‍ത്തകര്‍ 'രക്തദാന' പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. സാധിക്കുന്ന എല്ലാവരും ഈ പരിപാടികളില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റുള്ളവര്‍ക്ക് അതത് റീജിയനുകളില്‍ രക്തദാന പരിപാടി സംഘടിപ്പിക്കാവുന്നതാണ്.

നിങ്ങളുടെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഈ പാസ്‌വേര്‍ഡുകള്‍ ആണോ? ഇനി സൂക്ഷിച്ചോളൂ, പാസ്‌വേര്‍ഡ് മാറ്റാന്‍ സമയമായി

ഡിജിറ്റല്‍ പണമിടപാടുകളില്‍ അടക്കം എല്ലാവരും സുരക്ഷിതമായി വയ്‌ക്കേണ്ട ഒന്നാണ് നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍. എന്നാല്‍ ശക്തമായ പാസ്‌വേര്‍ഡുകള്‍ തന്നെ നല്‍കേണ്ടതും ഉണ്ട്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ഇത് അത്യാവശ്യവുമാണ്. രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്വേഡുകള്‍ നല്‍കുന്നതിന് പകരം 'സ്ട്രോങ് പാസ്‌വേര്‍ഡുകള്‍' നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്‌വേര്‍ഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്‌വേര്‍ഡുകള്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്‌വേര്‍ഡുകളില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്തി, കേസില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങി ആപ്പിള്‍, 95 മില്യണ്‍ ഡോളര്‍ നല്‍കണം

ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ 'സിരി' ഉപയോഗിച്ച് ഉപഭോക്താക്കളുടെ സംഭാഷണങ്ങളും വിവരങ്ങളും ചോര്‍ത്തിയെന്ന കേസില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി ആപ്പിള്‍. 95 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 815 കോടിയോളം രൂപയാണിത്. തുക പണമായി തന്നെ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്. ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ആപ്പിള്‍ കോടതിയെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇവ പരസ്യദാതാക്കള്‍ക്ക് നല്‍കിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ആരോപണം. അഞ്ച് വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന കേസില്‍ ആരോപണങ്ങള്‍ ആപ്പിള്‍ നിഷേധിച്ചിരുന്നു. ഉപഭോക്താക്കള്‍ 'ഹേയ് സിരി' എന്ന് പറഞ്ഞാല്‍ മാത്രമാണ് സിരി പ്രവര്‍ത്തനക്ഷമം ആവുകയുള്ളുവെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍ സിരി ഇത്തരത്തില്‍ ആക്ടിവേറ്റ് ആക്കാതെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ പറയുന്ന വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പരസ്യദാതാക്കള്‍ക്ക് നല്‍കുകയും പിന്നീട് ഈ പരസ്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളിലെ സോഷ്യല്‍ മീഡിയയിലും മാറ്റും ഉപഭോക്താക്കളെ കാണിക്കുന്നെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഒത്തുതീര്‍പ്പിനായി നല്‍കുന്ന തുക 2014 സെപ്റ്റംബര്‍ 17 മുതല്‍ 2024 ഡിസംബര്‍ 31 വരെ സിരി ഉപയോഗിച്ച ഉപഭോക്താക്കള്‍ക്ക് വീതിച്ച് നല്‍കാനാണ് കോടതി തീരുമാനം. എന്നാല്‍ അമേരിക്കയ്ക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ബാധകമല്ല. അമേരിക്കയിലെ സിരി ഉപഭോക്താക്കള്‍ക്ക് 20 ഡോളര്‍ വീതമാണ് നല്‍കുക.

Other News in this category

  • 'അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ മുരളിയാണ്, അത് അങ്ങനെ തന്നെ ആയിരിക്കും, മാറ്റാന്‍ ശ്രമിക്കുന്നവര്‍ അത് അവരുടെ വീട്ടില്‍ വച്ചാല്‍ മതി' സുരേഷ് ഗോപി
  • 'നാരായണീന്റെ മൂന്നാണ്‍മക്കള്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്: 'നീ അറിയാതൊരു നാള്‍' എന്ന ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു
  • റെക്കോര്‍ഡുകള്‍ തിരുത്തി പാന്‍ ഇന്ത്യന്‍ വയലന്‍സ് ബെഞ്ച് മാര്‍ക്കായി 'മാര്‍ക്കോ', 100 കോടി ബോക്‌സ് ഓഫീസില്‍ ഉടന്‍ പ്രതീക്ഷാം
  • താര സംഘടന അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍, പരിപാടി തിരികൊളുത്തുന്നത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന്
  • 'അദ്ദേഹം പോയിട്ട് പത്ത് ദിവസമായി, മറക്കാന്‍ പറ്റാത്തതിനാലാണ് വന്നത്' എംടി ഇല്ലാത്ത സിത്താരയില്‍ അദ്ദേഹത്തിന്റ മരണ ശേഷം പത്താം നാള്‍ മമ്മൂട്ടി എത്തി
  • മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം, ആവേശത്തിന് ശേഷം ജിത്തു മാധവനും ഒന്നിക്കുന്നു, പ്രേക്ഷകരെ ആകാംക്ഷയില്‍ എത്തിക്കാന്‍ പുതിയ ചിത്രം അനൗണ്‍സ് ചെയ്തു
  • വിവാഹം കഴിഞ്ഞിട്ട് ഇത്രയും ദിവസമായിട്ടും എന്തുകൊണ്ട് മഞ്ഞള്‍ ചരട് മാറുന്നില്ല, ഒടുവില്‍ ആ ചോദ്യങ്ങള്‍ക്ക് മറുപടിയായി കീര്‍ത്തി സുരേഷ്
  • 'രജനികാന്തിന്റെ ആ ചിത്രത്തില്‍ അഭിനയിച്ചതില്‍ വലിയ നിരാശ, എന്റേത് കാരിക്കേച്ചര്‍ സ്വഭാവമുള്ള ഒരു കഥാപാത്രമായി എനിക്ക് തോന്നി' ഖുശ്ബു പറയുന്നു
  • '2025 ഒരു അത്യുഗ്രന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നു', നയന്‍താരയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം 'ഡിയര്‍ സ്റ്റുഡന്‍സ്'ന്റെ പോസ്റ്റര്‍ പുറത്ത്
  • 'മാര്‍ക്കോ' ഇന്‍ട്രവെല്‍ കഴിഞ്ഞുള്ള ബാക്കി ഭാഗം കാണാന്‍ നില്‍ക്കാതെ ആ നടന്‍ തീയറ്റര്‍ വിട്ട് പുറത്തേക്ക് പോയി, വെളിപ്പെടുത്തി മേക്കപ്പ് മാന്‍ സുധി സുരേന്ദ്രന്‍
  • Most Read

    British Pathram Recommends