മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് ചിത്രമായാണ് മാര്‍ക്കോ തീയറ്ററുകളില്‍ എത്തിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതും അതേ വയലന്‍സ് കൊണ്ട് തന്നെയാണെന്നും വ്യക്തമാണ്. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് തന്നെയാണ് ഈ ചിത്രം എന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു.
ബോക്സ് ഓഫീസില്‍ ചിത്രം മുന്നേറുമ്പോഴും പലര്‍ക്കും ചിത്രത്തിലെ പല വയലന്‍സ് രംഗങ്ങളും കണ്ടിരിക്കാന്‍ സാധിക്കുന്നില്ല എന്ന വാര്‍ത്തകളും വരുന്നുണ്ട്. അത്തരത്തില്‍ ചിത്രത്തെ കുറിച്ച് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഹിന്ദിയില്‍ അടക്കം ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ തരംഗമാകുകയാണ് ഈ ചിത്രത്തിലൂടെ. അപ്പോഴും ചിത്രത്തിലെ വയലന്‍സ് രംഗം കണ്ടിരിക്കാനാവാതെ പലരും ഇന്റര്‍വെല്ലിന് ശേഷം തീയറ്റര്‍ വിട്ടു പോയ വാര്‍ത്തകളും പുറത്ത് വരികയാണ്.
അത്തരത്തിലുള്ള ചില സീനുകള്‍ കണ്ടിരിക്കാന്‍ കഴിയാതെ മലയാളത്തിലെ ഒരു യുവതാരവും തിയേറ്ററില്‍ നിന്ന് ഇറങ്ങി പോയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്.
ചിത്രത്തിന്റെ മേക്കപ്പ് മാന്‍ സുധി സുരേന്ദ്രന്‍ ആണ് ഈ കാര്യം പറയുന്നത്. യുവതാരം ആസിഫ് അലിക്കാണ് അത്തരമൊരു സാഹചര്യമാണ് ഉണ്ടായത്. ''മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ആസിഫ് അലി മാര്‍ക്കോ കാണാന്‍ എത്തിയത്. കുടുംബസമേതമായിരുന്നു വന്നത്. സിനിമയുടെ ഫസ്റ്റ് ഹാഫ് അദ്ദേഹത്തിന് ഓക്കെ ആയിരുന്നു. സെക്കന്റ് ഹാഫ് തുടക്കമൊക്കെ ഓകെ ആയിരുന്നെങ്കിലും പിന്നീട് കണ്ടിരിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ വരുന്നുണ്ടെന്ന് പറഞ്ഞ് പുറത്തോട്ട് പോവുകയായിരുന്നു. പുള്ളി വളരെ ഇമോഷണലായി പോയി. ആസിഫ് ഇക്കയുടെ കുട്ടികള്‍ എപ്പോഴും ലൊക്കേഷനില്‍ അദ്ദേഹത്തോടൊപ്പം വരുന്നതാണ്. അതൊക്കെ ആയിരുന്നു ഇക്കയുടെ ഇമോഷന്‍സിന് കാരണമായത്'' എന്നാണ് സുധി സുരേന്ദ്രന്‍ പറയുന്നത്.