ഇന്ത്യന്‍ ഡയറി ബ്രാന്‍ഡ് ആയ അമൂലിന്റെ വ്യത്യസ്തമായ ഡൂഡില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമുല്‍ ഗേളിന്റെ ആനിമേറ്റഡ് ഡൂഡില്‍ പങ്കുവെച്ച് കൊണ്ട് അമുല്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഗ്രാഫിക്കിനൊപ്പം 'ഹിയര്‍ ഈസ് റ്റു മോര്‍ മസ്‌കരാഹത്ത്' എന്ന ക്യാപഷനും ശ്രദ്ധേയമാണ്.
ഇവിടെ നില്‍ക്കുന്നത് കൂടുതല്‍ പുഞ്ചിരിക്കായി എന്ന് അര്‍ത്ഥം വരുന്ന ക്യാപ്ഷനില്‍ മുസ്‌കുരാഹത്ത് എന്ന വാക്ക് മസ്‌കരാഹത്ത് എന്ന് മാറ്റി രണ്ട് കളറിലാണ് എഴുതിയിരിക്കുന്നത്. പുഞ്ചിരി എന്നര്‍ത്ഥം വരുന്ന മുസ്‌കുരാഹത്ത് എന്ന വാക്കിന്റെ ആദ്യ ഭാഗത്തുള്ള മുസ്‌കാ എന്നതാണ് മറ്റൊരു കളറിയാണ് എഴുതിയിരിക്കുന്നത്. മുസ്‌കാ എന്നതിന്റെ അര്‍ത്ഥം വെണ്ണയെന്നാണ്.
പോസ്റ്റിനു പുറമെ മലയാളികള്‍ ഉള്‍പ്പെടെ കമെന്റുകളുമായി എത്തിയിട്ടുണ്ട്. എക്കാലവും പുതുമ നിലനിര്‍ത്തുന്ന അമുല്‍ ഗേളിന് മലയാളികള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ആരാധകരുണ്ട്. കുട്ടി ഉടുപ്പുമിട്ട് നീലമുടിയും തുടുത്ത കവിളുകളും, കൈയില്‍ വെണ്ണയും പിടിച്ചു നില്‍ക്കുന്ന അമുല്‍ ഗേളിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയുണ്ട്. കുട്ടികളുള്‍പ്പെടെ അമുല്‍ ഗേളിന്റെ കൂട്ടുകാരാണ്. മലയാളി കുട്ടിയാണ് അമുല്‍ ഗേള്‍ എന്ന വാര്‍ത്തകളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.