19 വയസിനുള്ളില്‍ 90 രാജ്യങ്ങള്‍ സന്ദര്‍ശിച്ച സോഷ്യല്‍ മീഡിയാ ഇന്‍ഫ്ലുവന്‍സറാണ് സോഫിയ ലീ. സന്ദര്‍ശിച്ച രാജ്യങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട ആറ് സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് സോഫിയ. ഇതില്‍ തനിക്ക് ഏറ്റവും ഇഷ്ടമായ രാജ്യം ഇന്ത്യയാണെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ തന്നെയാണ് 19 -ാമത്തെ വയസിനുള്ളില്‍ താന്‍ ലോകത്തിലെ 90 രാജ്യങ്ങളും സന്ദര്‍ശിച്ചു എന്ന കാര്യവും് സോഫിയ ലീ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വീഡിയോയിലാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ആറ് രാജ്യങ്ങളുടെ പേരുകള്‍ ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇന്ത്യയാണ്.
ആദ്യം സോഫിയ പറയുന്നത്, ടാന്‍സാനിയ ആണ്, അത് ആറാമത്തേതാണ്. ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തും കോസ്റ്ററിക്ക നാലാം സ്ഥാനത്തും ജോര്‍ജിയ മൂന്നാം സ്ഥാനത്തും തായ്‌ലന്‍ഡ് രണ്ടാം സ്ഥാനത്തും ആണ്. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് എന്നും സോഫിയ പറയുന്നു.
നിരവധിപ്പേരാണ് സോഫിയയുടെ വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത് അതില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. അടുത്ത തവണ വരുമ്‌ബോള്‍ ഇന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കൂ എന്ന് പറഞ്ഞുകൊണ്ട് വിവിധ സ്ഥലങ്ങളുടെ പേരുകളും ആളുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.