ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ പതിനൊന്നാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ വരുന്ന ഈമാസം നാലിന് ബ്രാണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്നു.
അന്നേദിവസം കൃത്യം മൂന്നുമണിക്ക് ലാമ്പ് ലൈറ്റിങ് സെര്‍മണിയോടെ ആരംഭിക്കുന്ന ചടങ്ങില്‍, ഈടുറ്റതും, കലാമൂല്യം ഉള്‍ക്കൊള്ളുന്നതുമായ എണ്ണമറ്റ, ചാരുതയാര്‍ന്ന കലാരൂപങ്ങളാണ് ഇക്കുറി കൂട്ടായ്മയുടെ നക്ഷത്ര കൂട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ആദ്യമായി അവതരിപ്പിക്കുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. കൂടാതെ 'പുല്‍ക്കൂട് ഒരു വിസ്മയ രാവ്' എന്ന ക്രിസ്മസ് തീം, 'ഓര്‍മ്മകളിലെ വസന്തം ഒരു സ്മരണിക'എന്ന റിട്രോ, സദസിനെ ആകെ ഞെട്ടിക്കുന്ന ഫ്യൂഷന്‍ മാര്‍ഗംകളി, ക്ലാസിക്-സെമി ക്ലാസിക് ഡാന്‍സുകള്‍, പാട്ടുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണമറ്റ മറ്റു പരിപാടികള്‍ കൂടാതെ ഫ്യൂഷന്‍ ഡിജെ എന്നിങ്ങനെ വിപുലമായ പരിപാടികളുമായിട്ടാണ് ഇക്കുറി ഡെറം കൂട്ടായ്മ ക്രിസ്മസ് ആഘോഷിക്കുന്നതും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതും ഈ പരിപാടികളില്‍ കൃത്യസമയത്ത് തന്നെ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലം:
ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍,
DH78PS