കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും, ജിത്തു മാധവനും ഒന്നിക്കുന്നു. കെ വി എന്‍ പ്രൊഡക്ഷസും തെസ്പിയാന്‍ ഫിലിംസും നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെന്‍ ആണ്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവന്‍ .വെങ്കട്ട് കെ നാരായണയുടെ നേതൃത്വത്തിലുള്ള, സൗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര പ്രൊഡക്ഷന്‍ കെ വി എന്‍ പ്രൊഡക്ഷന്‍സും, തെസ്പിയന്‍ ഫിലിംസും കൈകോര്‍ക്കുന്ന ഈ സിനിമയയുടെ അനൗണ്‍സ്‌മെന്റ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷക ലോകം നോക്കി കാണുന്നത്.
ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആവേശത്തിന്റെയും മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും കിടിലന്‍ ട്രാക്കുകളിലൂടെ 2024 തന്റേതാക്കി മാറ്റിയ മ്യൂസിക് ഡയറക്ടര്‍ സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍.ആര്‍ട്ട് ഡയറക്ടര്‍ - അജയന്‍ ചാലിശേരി, ദീപക് പരമേശ്വരന്‍, പൂജാ ഷാ, കസാന്‍ അഹമ്മദ്, ധവല്‍ ജതനിയ, ഗണപതി; പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റുള്ള അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ താരനിരയുടെ വിവരങ്ങള്‍ വരും ദിവസങ്ങളിലായി പുറത്തു വരും.
'ഞങ്ങളുടെ കാഴ്ചപ്പാട് എല്ലായ്പ്പോഴും ഭാഷകള്‍ക്കപ്പുറമുള്ള സിനിമയെ പുനര്‍നിര്‍വചിക്കുക എന്നതായിരുന്നു, ഈ സിനിമ പ്രേക്ഷകര്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ മലയാളത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു. അസാമാന്യ പ്രതിഭകള്‍ ചുക്കാന്‍ പിടിക്കുമ്പോള്‍, ഞങ്ങള്‍ക്ക് അതില്‍ ആത്മവിശ്വാസമുണ്ടെന്ന് 'കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെ അമരക്കാരന്‍ വെങ്കിട്ട് നാരായണ പറഞ്ഞ വാക്കുകളിങ്ങനെ.KD (കന്നഡ), യാഷ് നായകനാകുന്ന ടോക്‌സിക്, ദളപതി 69, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം എന്നിങ്ങനെ വമ്പന്‍ പ്രൊജക്ടുകളാണ് കെ വി പ്രൊഡക്ഷന്‍ നിലവില്‍ നിര്‍മ്മിക്കുന്നത്.
നല്ല കഥകള്‍ സിനിമയ്ക്കുന്ന ഇത്രയും വലിയൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണെന്ന് ചിദംമ്പരവും സന്തോഷം പങ്കിട്ടു. ഈ സ്‌ക്രിപ്റ്റ് തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും ഇത്തരമൊരു മികച്ച ടീമിന്റെ പിന്തുണയോടെ ചെയ്യുന്ന സിനിമ മികച്ചതായിരിക്കും എന്ന് ജിത്തു മാധവനും കൂട്ടിച്ചേര്‍ത്തു.