മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു ഉപ്പും മുളകും. കഴിഞ്ഞ ഒമ്പത് വര്‍ഷമായുള്ള പരമ്പരയുടെ വിജയവും ഈ ജനപ്രീതി തന്നെയാണ്. രണ്ട് തവണ പരമ്പര നിറുത്തിയെങ്കിലും വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തന്നെ പരമ്പര തിരിച്ചെത്തിയിരുന്നു.
നീലുവും ബാലുവും മക്കളും പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായി മാറി. എന്നാല്‍ കഴിഞ്ഞ ദിവസം ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത വന്നത്. പരമ്പരയിലെ ഒരു പ്രമുഖ നടി ബിജു സോപാനത്തിനും ശ്രീകുമാറിനും എതിരെ പീഡനാരോപണം നടത്തി എന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ അത് വിശ്വസിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല.
പരാതി നല്‍കിയ നടി ആരായിരിക്കും എന്ന തരത്തില്‍ പല വാര്‍ത്തകളും വന്നിരുന്നു. ജുഹി റുസ്തഗി, ഗൗരി ഉണ്ണിമായ തുടങ്ങി പല നടിമാരുടെ പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും പരാതി ഉന്നയിച്ച നടി ആരെണെന്ന് ഇനിയും വ്യക്തമല്ല. ഇതിനിടയില്‍ നടി നിഷ സാരംഗിന്റെ പേര് കൂടി ചേര്‍ത്ത് വ്യാപകമായ പ്രചരണം നടക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ യൂട്യൂബര്‍ വിവി ഹിയര്‍ പ്രതികരിച്ചത് ശ്രദ്ധേയമാവുകയാണ്.
നിഷ സാരംഗിനെതിരെ അടിസ്ഥാനരഹിതമായി ചില യൂട്യൂബ് ചാനലുകളിലൂടെ പ്രചരിച്ച വാര്‍ത്തകളിലെ വസ്തുത ബോധ്യപ്പെടുത്തുകയാണ് ഇദ്ദേഹം ചെയ്തത്. കഴിഞ്ഞ കുറേക്കാലമായി നിഷ ഉപ്പും മുളകിലും ഇല്ലെന്നും ബിജു സോപാനത്തെ സോഷ്യല്‍ മീഡിയയിലൂടെ നടി അണ്‍ഫോളോ ചെയ്തു എന്നുമൊക്കെയാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ലൊക്കേഷനില്‍ വച്ച് കാരവനില്‍ നിന്ന് വസ്ത്രം മാറുന്നതിനിടെ ബിജു വീഡിയോ പകര്‍ത്തുകയും നടി ഇത് ചോദ്യം ചെയ്തതോടെ ശ്രീകുമാര്‍ തട്ടിക്കയറി എന്നുമൊക്കെയാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നാണ് യൂട്യൂബര്‍ വ്യക്തമാക്കുന്നത്.