ക്യാഷ്ലെസ് പേയ്മെന്റ് രീതിയിലേക്ക് നമ്മള് മാറിയിട്ട് ഒരുപാട് നാളായി. വളരെ എളുപ്പം പണം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഈ രീതി ഇന്ന് എല്ലാ ചെറിയ ഗ്രാമങ്ങളിലും കടകളിലും പോലും ഉണ്ട്.
എന്നാല്‍ ഈ സന്ദര്‍ഭങ്ങളില്‍ ഡിജിറ്റല്‍ തട്ടിപ്പില്‍ പെട്ടു പോകാതിരിക്കാനും ശ്രദ്ധിക്കണം. സാങ്കേതികവിദ്യ അത്രമേല്‍ മനുഷ്യജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ നാം കുറെ കൂടി സുരക്ഷിതമായി പണമിടപാട് നടത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ട്രാന്സാക്ഷന്സ് സേഫാക്കാന്‍ ഗൂഗിളിന്റെ കൈയ്യില്‍ ഒരു വഴിയുണ്ട്.
ഈ ഒരു സെറ്റിങ്സിലൂടെ തന്നെ എല്ലാ ഇടപാടും സേഫാക്കി വയ്ക്കാന്‍ സാധിക്കുന്നു. ഇതിനായി ഫോണിന്റെ സെറ്റിങ്സ് എടുത്ത് ഗൂഗിള്‍ ഓപ്ഷന് ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിന്‍ഡോയിലെ ഓള് സര്‍വീസ് എന്ന ഓപ്ഷന് സെലക്ട് ചെയ്യുക. താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ഓട്ടോ ഫില്‍ വിത്ത് ഗൂഗിള്‍ എന്ന ഓപ്ഷന് കാണാന്‍ സാധിക്കും.
അതില്‍ സെലക്ട് ചെയ്ത ശേഷം അടുത്ത മെനുവിലെ പ്രിഫറന്‍സ് ക്ലിക്ക് ചെയ്യുക. പാസ് വേഡ് എന്റര്‍ ചെയ്താല്‍ അടുത്ത മെനുവില്‍ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഭൂരിഭാഗം പേരും ഈ സെറ്റിങുകള്‍ ഓണ്‍ ചെയ്യാറില്ല. അത് മൂന്നും എനബിള്‍ ചെയ്യുക. ഇനി ഫോണില്‍ ബാങ്കിങ് ട്രാന്സാക്ഷന് നടത്താന്‍ നമ്മുടെ പാസ്വേര്ഡോ ഫിംഗര്പ്രിന്റോ വേണം. ഒരു പരിധിവരെ ബാങ്കിങ് തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.